ഡബ്ലിനിൽ വീട്ടിൽ കയറി കൊള്ളയും വയോധികയ്ക്ക് നേരെ ആക്രമണവും; പ്രതി പിടിയിൽ

ഡബ്ലിനില്‍ കൊള്ളയ്ക്കിടെ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് Ballyfermot-ലെ Ballyfermot Parade-ലുള്ള ഒരു വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി, കൊള്ള നടത്തിയത്. ഇതിനിടെ വീട്ടിലുണ്ടായിരുന്ന 60-ലേറെ പ്രായമുള്ള സ്ത്രീയെ ആക്രമിക്കുകയും ചെയ്തു. ചുറ്റിക കാട്ടി ഭീഷണിപ്പെടുത്തിയ പ്രതിയില്‍ നിന്നും ബലപ്രയോഗത്തിനിടെ ഓടിരക്ഷപ്പെട്ട സ്ത്രീ തെരുവിലിറങ്ങി ഗാര്‍ഡയോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഉടനടി പ്രവര്‍ത്തിച്ച ഗാര്‍ഡ ഇവിടെ വച്ച് തന്നെ ചെറുപ്പക്കാരനായ അക്രമിയെ പിടികൂടി. ഇയാളില്‍ നിന്നും കുറച്ച് പണം, വീടിന്റെയും, കാറിന്റെയും താക്കോലുകള്‍ എന്നിവയും … Read more

അയർലൻഡ് മലയാളികൾ പെൻഷൻ- വാർദ്ധക്യകാലങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഈ വീഡിയോ കാണൂ…

അയർലണ്ടിലേക്ക് മലയാളികളുടെ കുടിയേറ്റം നടന്നിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്നു. പലരും ഇതിനകം തന്നെ ഔദ്യോഗിക ജീവിതത്തിൽ നിന്നും റിട്ടയർ ചെയ്തു കഴിഞ്ഞു. ഇനി വരുന്ന വർഷങ്ങളിൽ ധാരാളം മലയാളികൾ റിട്ടയർ ചെയ്യുകയും കാലക്രമേണ വാർദ്ധക്യ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.ഭൂരിഭാഗം മലയാളികളും നേഴ്സിങ് മേഖലയിലാണ് വർക്ക് ചെയ്യുന്നത്. പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരും തൊഴിൽരഹിതരും ഉണ്ട്. പെൻഷൻ പ്രായം എത്തിക്കഴിയുമ്പോൾ ജോലിയിൽ നിന്നും അതോടൊപ്പം സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ കണക്കാക്കുന്നത് എങ്ങനെയാണ്? എത്ര യൂറോ മാസം പെൻഷൻ … Read more

ഡബ്ലിൻ എയർപോർട്ടിലെ കാറ്ററിങ് സ്ഥാപനത്തിലേക്ക് ജോലിക്കാരെ തേടുന്നു; ഓപ്പൺ റിക്രൂട്ട്മെന്റ് നവംബർ 29-ന്

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന KSG Catering-ലേയ്ക്ക് പുതിയ ജോലിക്കാരെ എടുക്കുന്നതിനുള്ള ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് നവംബര്‍ 29-ന്. വിവിധ തസ്തികകളിയാണ് ജോലി ഒഴിവുകള്‍. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുള്ള Radisson Hotel-ലെ Botanic Room-ല്‍ വച്ച് നവംബര്‍ 29 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് റിക്രൂട്ട്‌മെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.ksg.in

ഡബ്ലിൻ കലാപത്തിൽ പങ്കെടുത്തെന്ന് കരുതുന്ന 99 പേരുടെ ഫോട്ടോ പ്രസിദ്ധപ്പെടുത്തി ഗാർഡ; 67 പേരെ തിരിച്ചറിഞ്ഞു

കഴിഞ്ഞ വര്‍ഷം നടന്ന ഡബ്ലിന്‍ കലാപത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന 99 പേരുടെ ഫോട്ടോകള്‍ ഗാര്‍ഡ പങ്കുവച്ചതില്‍ 11 പേരെ കൂടി തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താനായി ഗാര്‍ഡ പൊതുജനസഹായം തേടിയതിന് ശേഷം ഇതുവരെ 67 പേരെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗാര്‍ഡ സിസിടിവിയില്‍ നിന്നും മറ്റുമെടുത്ത ഫോട്ടോകള്‍ www.garda.ie വെബ്‌സൈറ്റ് വഴി പങ്കുവച്ചത്. ആളുകളെ തിരിച്ചറിഞ്ഞ ശേഷം ഇവരെ അന്വേഷണപരിധിയില്‍ പെടുത്തണമോ, ഒഴിവാക്കേണ്ടതുണ്ടോ എന്ന് അറിയാനാണ് ഫോട്ടോകള്‍ പങ്കുവച്ചതെന്ന് ഗാര്‍ഡ വിശദീകരിച്ചു. ബാക്കി 32 പേരെ കൂടി കണ്ടെത്താന്‍ … Read more

കാർ വാങ്ങാനെത്തി പണം ബാങ്ക് ട്രാൻസ്ഫർ ചെയ്‌തെന്ന് വ്യാജ സ്ക്രീൻഷോട്ട് കാണിച്ചു; കോർക്കിൽ കാറുമായി മുങ്ങിയ പ്രതി പിടിയിൽ

കാര്‍ വാങ്ങാനെത്തിയ ആളെന്ന വ്യാജേന കോര്‍ക്കിലെ ഡീലറില്‍ നിന്നും ബിഎംബ്ല്യു കാര്‍ തട്ടിയെടുത്തു. ഇതേ ആള്‍ കൗണ്ടി വിക്ക്‌ലോയില്‍ നിന്നും രണ്ട് കാറുകള്‍ കൂടി തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. നേരത്തെ നടന്ന സംഭവത്തില്‍ ഗാര്‍ഡ എടുത്ത കേസിന്റെ വിചാരണ കോടതിയില്‍ നടക്കവേയാണ് വിശദാംശങ്ങള്‍ ലഭ്യമായത്. കാറിന്റെ വില ബാങ്കിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് ഫോട്ടോഷോപ്പ് വഴി ഉണ്ടാക്കിയാണ് 23-കാരനായ പ്രതി തട്ടിപ്പ് നടത്തിയത്. 2023 നവംബര്‍ 14-ന് കൗണ്ടി വിക്ക്‌ലോയിലെ Rathnew-വിലുള്ള Ashford Motors-ല്‍ … Read more

അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിലും, കസേരകളിലും ചികിത്സ തേടുന്നവരുടെ എണ്ണം വീണ്ടും 500 കടന്നു

അയര്‍ലണ്ടില്‍ ഇന്ന് രാവിലത്തെ കണക്ക് പ്രകാരം വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റുമായി ചികിത്സ തേടുന്നത് 573 രോഗികള്‍. Irish Nurses and Midwives Organisation (INMO) പുറത്തുവിട്ട കണക്ക് പ്രകാരം ഈ രോഗികളില്‍ 438 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്നത് University Hospital Limerick-ലാണ്. 100 പേരാണ് ഇവിടെ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. 58 രോഗികളുമായി University Hospital Galway ആണ് ഇക്കാര്യത്തില്‍ രണ്ടാമത്. Cork … Read more

പുതിയ അഭിപ്രായ സർവേയിൽ Fine Gael-ന് തിരിച്ചടി; ഏറ്റവും ജനപ്രീതി Fianna Fail-ന്, മുന്നേറി Sinn Fein-നും

പൊതുതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ Fine Gael-ന്റെ ജനസമ്മതിയില്‍ ഇടിവ്. അതേസമയം Fianna Fail, Sinn Fein എന്നീ പാര്‍ട്ടികളുടെ ജനപിന്തുണ വര്‍ദ്ധിച്ചതായും Irish Times/Ipsos B&A സര്‍വേ ഫലം വ്യക്തമാക്കുന്നു. സര്‍വേ പ്രകാരം Fine Gael-ന്റെ നിലവിലെ ജനപിന്തുണ 19% ആയി കുറഞ്ഞു. നവംബര്‍ 14-ന് നടത്തിയ സര്‍വേയില്‍ ലഭിച്ചതിനെക്കാള്‍ 6 പോയിന്റാണ് ഇത്തവണ കുറഞ്ഞത്. മറുവശത്ത് Fianna Fail-ന് പിന്തുണ 2 പോയിന്റ് വര്‍ദ്ധിച്ച് 21% ആയി. രാജ്യത്ത് … Read more

ലൈംഗികാതിക്രമ കേസിൽ ഐറിഷ് മാർഷ്യൽ ആർട്സ് ഫൈറ്റർ Conor McGregor കുറ്റക്കാരാണെന്ന് കോടതി

ഐറിഷ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫൈറ്ററും, നടനുമായ Conor McGregor-ന് ലൈംഗികാതിക്രമ കേസില്‍ തിരിച്ചടി. ഹൈക്കോടതിയില്‍ നടന്നുവരുന്ന വിചാരണയില്‍ ഡബ്ലിന്‍ ഹോട്ടലില്‍ വച്ചുണ്ടായ ആക്രമണത്തില്‍ ഇരയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് McGregor കാരണക്കാരനാണെന്ന് ജൂറി വിലയിരുത്തി. നാശനഷ്ടങ്ങള്‍ ഉണ്ടാക്കി എന്ന സിവില്‍ കേസിലാണ് ജൂറി പരാതിക്കാരിയായ നികിത ഹാന്‍ഡിന് അനുകൂലമായി വിധിച്ചത്. ഒപ്പം 248,603.60 യൂറോ നഷ്ടപരിഹാരം നല്‍കാനും വിധിച്ചിട്ടുണ്ട്. കുടുംബത്തിനും, പിന്തുണയ്ക്കുന്നവര്‍ക്കും, കാമുകനും ഒപ്പമാണ് പരാതിക്കാരിയായ ഹാന്‍ഡ് കോടതിയില്‍ വെള്ളിയാഴ്ച വിധി കേള്‍ക്കാനെത്തിയത്. 2018-ല്‍ ഡബ്ലിനിലെ ഒരു ഹോട്ടലില്‍ വച്ച് … Read more

ബെർട്ട് കൊടുങ്കാറ്റിൽ അയർലണ്ടിൽ വെള്ളപ്പൊക്കം, 60,000 വീടുകൾ ഇരുട്ടിലായി; വിവിധ കൗണ്ടികളിൽ ഇന്നും വാണിങ്ങുകൾ

അയര്‍ലണ്ടില്‍ ബെര്‍ട്ട് കൊടുങ്കാറ്റിന്റെ ഭീഷണി തീരുന്നില്ല. കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിനെത്തുടര്‍ന്ന് ആളപായമൊന്നും ഉണ്ടായില്ലെങ്കിലും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ട് 60,000-ഓളം വീടുകള്‍ ഇരുട്ടിലായിരുന്നു. ഇതില്‍ ഭൂരിഭാഗം വീടുകളിലും ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. Donegal, Sligo, Mayo, Galway, Cavan, Monaghan, Kerry, Cork എന്നിവിടങ്ങളെയാണ് കൊടുങ്കാറ്റ് ഏറ്റവും മോശമായി ബാധിച്ചത്. അതേസമയം ബെര്‍ട്ട് കൊടുങ്കാറ്റിന്റെ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പ് ഇന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Leitrim, Mayo, Sligo എന്നീ കൗണ്ടികളില്‍ ഇന്ന് … Read more

ലേബർ പാർട്ടി, ഗ്രീൻ പാർട്ടി, Aontú എന്നിവരുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

Sinn Fein, Fine Gael, Fianna Fail, People Before Profit- Solidarity, Social Democrats എന്നിവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമാണെന്ന് കഴിഞ്ഞയാഴ്ചയില്‍ നമ്മള്‍ വായിച്ചു. ഇതാ മറ്റ് പാര്‍ട്ടികളായ ലേബര്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, Aontu എന്നിവരുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. ലേബര്‍ പാര്‍ട്ടി സമ്പദ് വ്യവസ്ഥ ഹൗസിങ് തൊഴിലാളികളുടെ അവകാശങ്ങള്‍ ചൈല്‍ഡ് കെയര്‍ പരിസ്ഥിതി ഗ്രീന്‍ പാര്‍ട്ടി ഗതാഗതം പരിസ്ഥിതി ഹൗസിങ് സമ്പദ് വ്യവസ്ഥ ക്ഷേമം ആരോഗ്യം വിദ്യാഭ്യാസം ചൈല്‍ഡ് കെയര്‍ … Read more