കോർക്കിലും, ഗോൾവേയിലും റെഡ് അലേർട്ട്; ബെർട്ട് കൊടുങ്കാറ്റ് എത്താൻ മണിക്കൂറുകൾ മാത്രം; രാജ്യം ജാഗ്രതയിൽ

ബെര്‍ട്ട് കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ വീശിയടിക്കുന്നതിന് മുന്നോടിയായി കോര്‍ക്ക്, ഗോള്‍വേ എന്നീ കൗണ്ടികളില്‍ റെഡ് അലേര്‍ട്ട് നല്‍കി കാലാവസ്ഥാ വകുപ്പ്. അതിശക്തമായ മഴ, വെള്ളപ്പൊക്കം, കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടം എന്നിവയാണ് ഈ കൗണ്ടികളില്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ അതീവജാഗ്രത പാലിക്കണം. ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കുക. കോര്‍ക്കിലും, ഗോള്‍വേയിലും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ശനിയാഴ്ച രാവിലെ 10 മണി വരെയാണ് റെഡ് അലേര്‍ട്ട്. വെസ്റ്റ് ഗോള്‍വേ, വെസ്റ്റ് കോര്‍ക്ക് എന്നിവിടങ്ങളിലാണ് മഴ ഏറ്റവും ശക്തമാകുക. ജനങ്ങള്‍ അതീവജാഗ്രത പാലിക്കുകയും, കഴിവതും വീടിന് … Read more

സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി, പീപ്പിൾ ബിഫോർ പ്രോഫിറ്റ്- സോളിഡാരിറ്റി എന്നിവരുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

അയര്‍ലണ്ടിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളായ Sinn Fein, Fine Gael, Fianna Fail എന്നിവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമെന്ന് നമ്മള്‍ നേരത്തെ വായിച്ചിരുന്നു. ഇതാ രാജ്യത്തെ ചെറിയ പാര്‍ട്ടികളായ സോഷ്യല്‍ ഡെമോക്രാറ്റ്‌സ്, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- സോളിഡാരിറ്റി എന്നിവരുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. സോഷ്യല്‍ ഡെമോക്രാറ്റ്‌സ് ഹൗസിങ് രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടെ 50,000 അഫോര്‍ഡബിള്‍ ഹോംസ്, 25,000 അഫോര്‍ഡബിള്‍ റെന്റല്‍ ഹോംസ്, 70,000 സോഷ്യല്‍ ഹോംസ് … Read more

ആശുപത്രികളിലെ രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ എന്ത് ചെയ്യുമെന്ന് രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കണം: INMO

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാത്തത് കാരണം ട്രോളികള്‍, കസേരകള്‍ മുതലായ ഇടങ്ങളിലായി രോഗികള്‍ ചികിത്സ തേടുന്ന സാഹചര്യത്തിന് പരിഹാരം കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് The Irish Nurses and Midwives Organisation (INMO). തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 4,862 രോഗികളാണ് ഇത്തരത്തില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടിയതെന്നും, ഇന്ന് രാവിലെ മാത്രം 490 രോഗികളാണ് ഇത്തരത്തില്‍ ആശുപത്രികളിലുള്ളതെന്നും സംഘടന വ്യക്തമാക്കി. ആശുപത്രികളിലെ ഈ സ്ഥിതി അവസാനമില്ലാതെ തുടരുകയാണെന്നും, തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിരിക്കുന്ന സാഹചര്യത്തില്‍, … Read more

അയർലണ്ടിൽ വീശിയടിക്കാൻ ബെർട്ട് കൊടുങ്കാറ്റ്; തണുപ്പിന് ശമനം, ഇനി കനത്ത മഴ

അതിശക്തമായ തണുപ്പിന് അറുതി വരുത്തിക്കൊണ്ട് അയര്‍ലണ്ടിലേയ്ക്ക് ബെര്‍ട്ട് കൊടുങ്കാറ്റ് (Storm Bert) എത്തുന്നു. ഈ വാരാന്ത്യം രാജ്യത്ത് ആഞ്ഞടിക്കുന്ന കാറ്റില്‍ അതിശക്തമായ മഴയും പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 110 കി.മീ വേഗതയിലുള്ള കാറ്റിന് ബെര്‍ട്ട് കൊടുങ്കാറ്റ് കാരണമാകും. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ ശനിയാഴ്ച പകല്‍ 12 മണി വരെ യെല്ലോ വിന്‍ഡ് ആന്‍ഡ് റെയിന്‍ വാണിങ് നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റിന്റെ ഗതി മനസിലാകുന്നതിനനുസരിച്ച് മുന്നറിയിപ്പിലും മാറ്റം വന്നേക്കുമെന്നും … Read more

ഗോൾവേ സ്വദേശിയായ ഭാഗ്യവാന് 7 മില്യൺ യൂറോയുടെ ലോട്ടോ ജാക്ക്പോട്ട്

അയര്‍ലണ്ടില്‍ വെള്ളിയാഴ്ച രാത്രി നറുക്കെടുത്ത ലോട്ടോയില്‍ ഗോള്‍വേ സ്വദേശിക്ക് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനം. 7,028,440 യൂറോയാണ് 7, 10, 12, 19, 21, 32 എന്നീ നമ്പറുകളും 9 ബോണസ് നമ്പറുമായ ലോട്ടറിക്ക് സമ്മാനമായി ലഭിച്ചത്. 2024-ലെ പത്താമത്തെ ലോട്ടോ ജാക്ക്‌പോട്ട് വിജയിയും, ഈ വര്‍ഷത്തെ 30-ആമത്തെ മില്യനയറുമാണ് ഈ ഭാഗ്യവാന്‍. അതേസമയം വെള്ളിയാഴ്ച പുതിയ യൂറോ മില്യണ്‍സ് ഇവന്റ് നടക്കുമെന്നും നാഷണല്‍ ലോട്ടറി അറിയിച്ചിട്ടുണ്ട്. ഇതിലൂടെ 100 പേര്‍ക്ക് 1 മില്യണ്‍ യൂറോ വീതം സമ്മാനം ഉറപ്പാണെന്നും … Read more

ഡബ്ലിൻ എയർപോർട്ടിൽ സെക്യൂരിറ്റി ആകാം; ശമ്പളം മണിക്കൂറിൽ 17.47 യൂറോ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 100 സെക്യൂരിറ്റി ജോലി ഒഴിവുകള്‍ വരുന്നു. യാത്രക്കാരുടെ എണ്ണം വളരെയധികം കൂടിയ സാഹചര്യത്തിലാണ് വരുന്ന 12 മാസക്കാലയളവില്‍ നിരവധി പെര്‍മനന്റ് ഫുള്‍ടൈം ജോലികള്‍ സൃഷ്ടിക്കാന്‍ നടത്തിപ്പുകാരായ daa തയ്യാറെടുക്കുന്നത്. മണിക്കൂറിന് 17.47 യൂറോ നിരക്കിലാണ് ശമ്പളം ആരംഭിക്കുന്നത്. ഒപ്പം പെന്‍ഷന്‍ സ്‌കീം, കരിയറിലെ വളര്‍ച്ച, ഭക്ഷണത്തിന് സബ്‌സിഡി, എയര്‍പോര്‍ട്ടില്‍ പ്രത്യേകം ഡിസ്‌കൗണ്ടുകള്‍ എന്നിവയും ഓഫര്‍ ചെയ്യുന്നു. ജോലിക്ക് അപേക്ഷിക്കാനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി: https://www.daa.ie/careers/dublin-airport/

കോർക്കിൽ യുവാവിനെ ബലമായി വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേ വാഹനം അപകടത്തിൽ പെട്ടു; പ്രതികളെ തേടി ഗാർഡ

കോര്‍ക്ക് സിറ്റിയില്‍ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍. നവംബര്‍ 17 ഞായറാഴ്ചയാണ് Douglas-ലെ Maryborough Hill-ലുള്ള ഒരു വീട്ടില്‍ നിന്നും 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരനെ ബലമായി വലിച്ചിറക്കി കൊണ്ടുപോയതായി പരാതി ഉയര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ ഗാര്‍ഡ സാക്ഷികളെയും തെളിവും അന്വേഷിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെ വീട്ടില്‍ നിന്നും ഇദ്ദേഹത്തെ ബലമായി വലിച്ചിറക്കി, കാറില്‍ കയറ്റി കൊണ്ടുപോയെന്നാണ് പരാതി. കോര്‍ക്കിലെ Bishopstown-ലുള്ള Curraheen Park-ല്‍ വച്ച് വാഹനം അപകടത്തില്‍ പെടുകയും, അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ Cork University Hospital-ല്‍ … Read more

കോർക്കിൽ കത്തി കാട്ടി കൊള്ള; പ്രതി പിടിയിൽ

കോര്‍ക്കില്‍ കത്തികാട്ടി കൊള്ള നടത്തിയ ആള്‍ പിടിയില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോര്‍ക്ക് സിറ്റിയിലെ Summerhill North-ലെ ഒരു കടയിലെത്തിയ പ്രതി കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. തുടര്‍ന്ന് ഗാര്‍ഡ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഗോൾവേയിൽ കൊക്കെയ്നുമായി മൂന്ന് പേർ പിടിയിൽ; 2 കിലോ കൊക്കെയ്ൻ കണ്ടെത്തിയത് വേസ്റ്റ് ഗ്രൗണ്ടിൽ

കൗണ്ടി ഗോള്‍വേയില്‍ 150,000 യൂറോ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍. Doughiska പ്രദേശത്തെ വീടുകളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നായ കൊക്കെയ്ന്‍ പിടിച്ചെടുത്തത്. അറസ്റ്റിലായ രണ്ട് പേര്‍ക്ക് 20-ലേറെ പ്രായമുണ്ട്. ഒരാള്‍ കൗമാരക്കാരനാണ്. വീട്ടിൽ നിന്നും കണ്ടെത്തിയ ഏതാനും ഗ്രാം കൊക്കെയ്ന് പുറമെ, ബാക്കിയുള്ള 2 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തത് സമീപത്തെ വേസ്റ്റ് ഗ്രൗണ്ടില്‍ നിന്നാണ്. മയക്കുമരുന്നിന് പുറമെ മൂന്ന് റോളക്‌സ് വാച്ചുകള്‍, 2,500 യൂറോ പണം എന്നിവയും പിടിച്ചെടുത്തു. ഒരു റേഞ്ച് റോവർ ഡിസികവറി … Read more

റോഡിലെ ഐസിൽ തെന്നി വടക്കൻ അയർലണ്ടിൽ സ്‌കൂൾ ബസ് മറിഞ്ഞു; കുട്ടികൾ സുരക്ഷിതർ

അതിശക്തമായ മഞ്ഞുവീഴ്ച തുടരുന്നതിനിടെ വടക്കന്‍ അയര്‍ലണ്ടില്‍ ഐസ് നിറഞ്ഞ റോഡില്‍ നിന്നും തെന്നി കുട്ടികളുടെ സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ടു. Co Fermanagh-യിലെ Lisbellaw-യിലുള്ള Tattygare Road-ല്‍ വച്ച് ഇന്ന് രാവിലെയാണ് സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ബസ് അപകടത്തില്‍ പെട്ടത്. കഠിനമായ തണുപ്പ് കാരണം റോഡില്‍ ഐസ് രൂപപ്പെട്ടതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. അതേസമയം സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് അറിയിച്ചു. റോഡില്‍ നിന്നും തെന്നിയ ബസ് സമീപത്തെ കിടങ്ങിലാണ് വീണത്. കുട്ടികളെ ഉടനെ … Read more