മൂന്ന് മാസത്തിനു ശേഷം അയർലണ്ടിൽ പെട്രോൾ, ഡീസൽ വില കൂടി

തുടര്‍ച്ചയായി മൂന്ന് മാസം ഇന്ധനവില കുറഞ്ഞതിന് പിന്നാലെ നവംബറില്‍ രാജ്യത്ത് വീണ്ടും വില ഉയര്‍ന്നു. ഏറ്റവും പുതിയ AA Ireland സര്‍വേ പ്രകാരം അയര്‍ലണ്ടില്‍ നവംബര്‍ മാസം ഒരു ലിറ്റര്‍ പെട്രോളിന് 2 സെന്റും, ഡീസലിന് 1 സെന്റുമാണ് വര്‍ദ്ധിച്ചത്. ഇതോടെ പെട്രോള്‍, ഡീസല്‍ എന്നിവ ദേശീയ തലത്തില്‍ ലിറ്ററിന് യഥാക്രമം 1.73 യൂറോ, 1.67 യൂറോ എന്നതാണ് ശരാശരി. അതേസമയം മറുവശത്ത് ക്രൂഡ് ഓയിലിന് വില കുറയുകയാണ് ചെയ്ത്. ബാരലിന് ഏകദേശം 72 യൂറോ ആണ് … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ്’ നാളെ

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ നാളെ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. മത്സര വിജയിക്ക് 1,000 യൂറോ ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കുന്നതാണ്. രണ്ടാം സമ്മാനം നേടുന്നയാൾക്ക് 500 യൂറോയും, മൂന്നാം സ്ഥാനം നേടുന്നയാൾക്ക് 250 യൂറോയും ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 50 യൂറോ. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് … Read more

വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് വനിതാ ഫോറം വാർഷികവും, കേരള പിറവി ആഘോഷവും പ്രൗഢഗംഭീരമായി

ഡബ്ലിൻ: പാമേഴ്‌സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം വാർഷികവും കേരള പിറവി ആഘോഷവും പ്രൗഢഗംഭീരമായി. ഗ്രേസ് മരിയ ബെന്നിയുടെ ഈശ്വരപ്രാർഥനാ ഗാനത്തോടെ യോഗം ആരംഭിച്ചു. ഫോറം ചെയർപേഴ്സൺ ജീജ വർഗീസ് ജോയി സ്വാഗതം ആശംസിച്ചു. പ്രശസ്ത സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകയും, അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ ശ്രീ അഖിലേഷ് മിശ്രയുടെ ഭാര്യയുമായ ശ്രീമതി റീതി മിശ്ര നിലവിളക്കു കൊളുത്തി യോഗം ഉൽഘാടനം ചെയ്തു. വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും … Read more

പുതിയ അഭിപ്രായ വോട്ടെടുപ്പിലും മുന്നിൽ Fine Gael; തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ജീവിതച്ചെലവ് തന്നെയെന്ന് ഭൂരിപക്ഷം

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന അഭിപ്രായസര്‍വേകളിലും രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടിയായി Fine Gael. Irish Times/Ipsos B&A സര്‍വേയില്‍ 25% ജനങ്ങളുടെ പിന്തുണയാണ് സൈമണ്‍ ഹാരിസിന്റെ പാര്‍ട്ടിക്കുള്ളതെന്നാണ് വ്യക്തമായത്. അതേസമയം മറ്റൊരു ഭരണകക്ഷി പാര്‍ട്ടിയായ Fianna Fail-ന് 19% പേരുടെ പിന്തുണയാണുള്ളത്. പ്രധാന പ്രതിപക്ഷമായ Sinn Fein-നും 19% പേര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വതന്ത്രരായ രാഷ്ട്രീയക്കാര്‍ക്ക് പിന്തുണ വര്‍ദ്ധിക്കുന്നതായും സര്‍വേ പറയുന്നു. 20% പേരാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതായ പ്രതികരിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ പുതിയ പാര്‍ട്ടിയായ Independent Ireland-നെ … Read more

തെരഞ്ഞെടുപ്പ് കാലത്തും രോഗികൾ ട്രോളികളിൽ തന്നെ; കണക്കുകൾ പുറത്തുവിട്ട് INMO

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലും അയര്‍ലണ്ടിലെ ആശുപത്രികളില്‍ രോഗികളുടെ കാത്തിരിപ്പിന് പരിഹാരമാകുന്നില്ല. പ്രശ്‌നപരിഹാരത്തിനായി നഴ്‌സുമാരുടെ സംഘടനകളടക്കം നിരവധി പരാതികളും, നിവേദനങ്ങളും നല്‍കിയിട്ടും സ്ഥിതി മോശമായി തന്നെ തുടരുന്നതായാണ് Irish Nurses and Midwives Organisation (INMO)-ന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം രാജ്യത്ത് 448 രോഗികളാണ് വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളില്‍ ചികിത്സ തേടിയത്. ഇതില്‍ 323 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലായിരുന്നു. ഏറ്റവും കൂടുതല്‍ രോഗികള്‍ ട്രോളികളില്‍ ചികിത്സ തേടിയത് University … Read more

മെറ്റയ്ക്ക് 797 മില്യൺ പിഴയിട്ട് യൂറോപ്യൻ യൂണിയൻ

സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയ്ക്ക് വീണ്ടും വമ്പന്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. ഇയു കോപംറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന് കാണിച്ചാണ് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റയോട് 797.72 മില്യണ്‍ യൂറോ പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിനോട് ഒപ്പം തന്നെ മാര്‍ക്കറ്റ് പ്ലേസ് സംവിധാനം കൂട്ടിച്ചേര്‍ത്തത് കാരണം, ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ പോലും മാര്‍ക്കറ്റ് പ്ലേസിലെ സാധനങ്ങള്‍ കാണാന്‍ സാധിക്കുന്നുവെന്നും, മറ്റ് പരസ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇല്ലാത്തതരം മേല്‍ക്കൈ ഇതിലൂടെ ഫേസ്ബുക്കിന് ലഭിക്കുന്നുവെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി. ഇതിന് പുറമെ … Read more

പൊതുതെരഞ്ഞെടുപ്പ്: അയർലണ്ട് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെ?

ഈ വരുന്ന നവംബര്‍ 29-ന് അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കാലങ്ങളായി തുടരുന്ന ഭവനപ്രതിസന്ധി, ജീവിതച്ചെലവ് വര്‍ദ്ധന, അനധികൃത കുടിയേറ്റം എന്നിങ്ങനെ അനവധി പ്രശ്‌നങ്ങളെ അഭിമുഖീരപിച്ചുകൊണ്ടാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തവണ അയര്‍ലണ്ടുകാര്‍ക്ക് മുമ്പില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്. രാജ്യം നിലവില്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലേയ്ക്ക് ഇതാ ഒരു എത്തിനോട്ടം. ഹൗസിങ് വര്‍ഷങ്ങളോളമായി തുടരുന്ന ഭവനപ്രതിസന്ധി തന്നെയാണ് ഇത്തവണയും രാജ്യത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന പ്രധാന പ്രശ്‌നം. വീടുകള്‍ വാങ്ങുന്ന കാര്യത്തിലായാലും, വാടകയ്ക്ക് ലഭിക്കുന്ന കാര്യത്തിലായാലും ദൗര്‍ലഭ്യത തുടരുകയാണ്. നിലവില്‍ ഭരണമവസാനിപ്പിച്ച സര്‍ക്കാര്‍ അടക്കം പ്രശ്‌നപരിഹാരത്തിന് … Read more

വീട്ടിൽ കഞ്ചാവ് തോട്ടം; ഡബ്ലിനിൽ ഒരാൾ അറസ്റ്റിൽ

ഡബ്ലിനിലെ വീട്ടില്‍ കഞ്ചാവ് തോട്ടം ഉണ്ടാക്കിയയാള്‍ അറസ്റ്റില്‍. ഞായറാഴ്ച Stepaside പ്രദേശത്തെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 37 ചെടികള്‍ വളര്‍ന്നുനിന്നിരുന്ന തോട്ടം ഗാര്‍ഡ കണ്ടെത്തിയത്. ഇതിന് പുറമെ വലിയ അളവില്‍ കനാബിസ് ഹെര്‍ബ്, മയക്കുമരുന്നായ എംഡിഎംഎ, ആംഫെറ്റമിന്‍ എന്നിവയും ഇവിടെ നിന്നും കണ്ടെടുത്തു. ഇവയ്ക്ക് ഏകദേശം 300,000 യൂറോ വിപണിവല വരും. സംഭവവുമായി ബന്ധപ്പെട്ട് 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായും, അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

‘പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കും’; സ്ഥാനാർത്ഥിത്വം വ്യക്തമാക്കി ജെറി ഹച്ച്

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഐറിഷ് ക്രിമിനല്‍ സംഘത്തലവനായ ജെറി ‘ദി മങ്ക്’ ഹച്ച്. തെരഞ്ഞെടുപ്പില്‍ ഹച്ച് സ്വതന്ത്രനായി ജനവിധി തേടുമെന്ന് ഏതാനും ദിവസങ്ങളായി ഊഹാപോഹങ്ങളുണ്ടായിരുന്നു. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സ്‌പെയിനില്‍ അറസ്റ്റിലായതിന് ശേഷം മോചിതനായ ഹച്ച്, തിങ്കളാഴ്ച തിരികെ അയര്‍ലണ്ടിലെത്തിയപ്പോഴായിരുന്നു പ്രഖ്യാപനം. അയര്‍ലണ്ടിലെ പല വമ്പന്‍ കൊള്ളകള്‍ക്കും പിന്നില്‍ ഹച്ചും സംഘവുമാണെന്നാണ് ഗാര്‍ഡയുടെ നിഗമനം. ഇതിന് പുറമെ ഹച്ചും, എതിരാളികളായ കിനഹാന്‍ ഗ്യാങ്ങും തമ്മിലുള്ള പകയും കുപ്രസിദ്ധി നേടിയിട്ടുണ്ട്. കിനഹാന്‍ … Read more

ഐറിഷ് ഇലക്ഷൻ: നിങ്ങളുടെ മണ്ഡലം ഏതെന്ന് കണ്ടെത്താം…

അയര്‍ലണ്ടില്‍ നവംബര്‍ 29-ന് പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ 43 മണ്ഡലങ്ങളില്‍ നിന്നായി 174 ടിഡിമാരെ ജനങ്ങള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേയ്ക്ക് അയയ്ക്കും. അതേസമയം മുന്‍ തെരഞ്ഞെടുപ്പില്‍ നിന്നും മണ്ഡലങ്ങളുടെ എണ്ണവും, ടിഡിമാരുടെ സീറ്റും ഇത്തവണ അധികമാണ്. പുതുതായി നാല് മണ്ഡലങ്ങളും, 14 സീറ്റുകളുമാണ് ഇത്തവണ അധികമായി ഉള്ളത്. നിങ്ങള്‍ ഏത് മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത് എന്ന് മനസിലാക്കാനായി ഇലക്ടറല്‍ കമ്മീഷന്‍ വെബ്‌സൈറ്റിനെ ആശ്രയിക്കാം. നിങ്ങളുടെ അഡ്രസ് അല്ലെങ്കില്‍ എയര്‍കോഡ് നല്‍കിയാല്‍ ഏത് മണ്ഡലത്തിലാണ് നിങ്ങളുടെ വോട്ട് എന്ന് … Read more