തെല്ലുമില്ല ആശ്വാസം! അയർലണ്ടിൽ ഒരു വർഷത്തിനിടെ വീട്ടുവാടക ഉയർന്നത് 7%

അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ രാജ്യത്തെ വീട്ടുവാടക വര്‍ദ്ധന വീണ്ടും ചര്‍ച്ചയാകുന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024-ന്റെ മൂന്നാം പാദത്തില്‍ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍) ശരാശരി 7 ശതമാനത്തിനും മേലെയാണ് മുന്‍ വര്‍ഷം ഇതേ കലായളവിനെ അപേക്ഷിച്ച് രാജ്യത്ത് വീട്ടുവാടക ഉയര്‍ന്നത്. രണ്ടാം പാദത്തെ അപേക്ഷിച്ച് 1.7% ആണ് വര്‍ദ്ധന. തുടര്‍ച്ചയായി 15-ആം പാദത്തിലും വാടകനിരക്കുകള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടിലെ മാസവാടകനിരക്ക് ദേശീയതലത്തില്‍ ശരാശരി 1,955 യൂറോ … Read more

ഡബ്ലിനിൽ നടന്ന ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ കാർഡിഫ് ടീം വിജയികൾ

അയര്‍ലണ്ടിലെ കേരള വോളിബോള്‍ ക്ലബ്ബിന്റെ (KVC Ireland) 15 – ആം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9 ശനിയാഴ്ച Gormanston Sports Complex -ലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്നു. ഡെപ്യൂട്ടി ഇന്ത്യന്‍ അംബാസിഡര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ടൂര്‍ണമെന്റ്ില്‍ യു.കെയിലെ പ്രമുഖ ടീമുകളായ കാര്‍ഡിഫ്, ബെര്‍മിങ്ങാം, ലിവര്‍പൂള്‍, Taste of Wirral എന്നിവയ്‌ക്കൊപ്പം അയര്‍ലണ്ടിലെ പ്രമുഖ ടീമുകളായ KVC ഡബ്ലിന്‍, നാവന്‍ റോയല്‍സ്, KVC കോര്‍ക്ക്, AVC ആഡംസ്ടൗണ്‍ എന്നിവരും … Read more

ആദർശ് ശാസ്ത്രി അയർലണ്ടിൽ; പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥന

ഡബ്ലിൻ: മുൻ പ്രധാന മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകനും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് വക്താവുമായ ആദർശ് ശാസ്ത്രിക്ക് ഡബ്ലിനിൽ ഐ ഓ സീ, ഓ ഐ സീ സീ, കെ എം സി സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മോർഗൻ ഹോട്ടലിൽ സ്വീകരണം നൽകി. സ്വീകരണത്തിന് മറുപടി പറഞ്ഞുകൊണ്ട് കേരളത്തിൽ നിന്നും ജനവിധി തേടുന്ന പ്രിയങ്ക ഗാന്ധിയേയും, രാഹുൽ മാങ്കൂട്ടത്തിനെയും, രമ്യ ഹരിദാസിനെയും വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് ആദർശ് ശാസ്ത്രി അഭ്യർത്ഥിച്ചു. യോഗത്തിൽ പ്രസിഡന്റ് ലിങ്ക് … Read more

അയർലണ്ടിലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിനം ഇന്ന്

അയർലണ്ടിലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിനം ഇന്ന് (നവംബർ 12). ഈ മാസം 29-ആം തീയതിയാണ് രാജ്യത്തെ പുതിയ സർക്കാരിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ്. നിങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശമുണ്ടോ എന്ന് അറിയാനും, രജിസ്റ്റര്‍ ചെയ്യാനുമായി സന്ദര്‍ശിക്കുക: http://voter.ie/ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ വിവരങ്ങള്‍ കാണാനും, പേര്, വിലാസം മുതലായവ തിരുത്താനും സന്ദര്‍ശിക്കുക: https://checktheregister.ie/ രജിസ്‌ട്രേഷനായി PPS നമ്പറും, എയര്‍കോഡും മാത്രമാണ് ആവശ്യം. നവംബര്‍ 12 ചൊവ്വാഴ്ച വൈകിട്ട് 5 … Read more

വയനാട് ദുരന്ത ബാധിതർക്കായി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ കൈത്താങ് : ഭവന നിർമാണത്തിന് തറക്കല്ലിട്ടു.

വാട്ടർഫോർഡ് : വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിതർക്കായി മാനന്തവാടി ഒഴക്കൊടിയിൽ നിർമിച്ചു നൽകുന്ന വീടിന്റെ കല്ലിടിൽ കർമം ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ട് നിർവഹിച്ചു. മാനന്തവാടി കത്തീഡ്രൽ പള്ളി വികാരി ഫാ. സോണി വാഴക്കാട്ട്, സണ്ണി വണ്ടന്നൂർ (ഭൂമി നൽകിയ ആൾ), ശ്രീമതി സന്ധ്യ (ഗുണഭോക്താവ്), ഇടവകാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രസ്തുത ഭാവനനിർമാണത്തിനു ഭൂമി നൽകിയ ശ്രി സണ്ണി വണ്ടന്നൂരിനും, സംഭാവന നൽകിയ വാട്ടർഫോർഡ് സെന്റ് … Read more

ആരവങ്ങളുടെ കൈയടിത്താളവും ആകാംക്ഷയുടെ നെഞ്ചിടിപ്പും ആവേശങ്ങളുടെ അസുലഭ മുഹൂർത്തങ്ങളുമായി വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച സെവൻസ്മേള സമാപിച്ചു.

വാട്ടർഫോർഡ് : കാൽപന്ത്കളി പ്രേമികൾക്ക് കളിയാരാവത്തിൻ്റെ ഒരു ദിനം സമ്മാനിച്ചുകൊണ്ട് വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മേള സമാപിച്ചു. അയർലണ്ടിലെ ഫുട്ബോൾ പ്രേമികളും ടീമുകളും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ മേള . മേളയുടെ ആറാമത് സീസൺ ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ പകലും രാത്രിയുമായി നടന്നു. അണ്ടർ 30 , 30 പ്ലസ് എന്നീ വിഭാഗങ്ങളിലായി അയർലണ്ടിലെ പ്രമുഖരായ 18 ടീമുകൾ പങ്കെടുത്ത മത്സരം അത്യന്തം വാശിയേറിയതായിരുന്നു.  … Read more

അയർലണ്ടിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ട് ചെയ്യാൻ എങ്ങനെ രജിസ്റ്റർ ചെയ്യാം?

അയര്‍ലണ്ടില്‍ ഈ വരുന്ന നവംബര്‍ 29-ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഭരണമാറ്റമോ, അതോ ഭരണത്തുടര്‍ച്ചയോ എന്ന് കൃത്യമായി പറയാന്‍ സാധിക്കാത്ത വിധത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് എത്തുന്നത്. ഇതിന്റെ ഭാഗമായി വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതിയും അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നിങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശമുണ്ടോ എന്ന് അറിയാനും, രജിസ്റ്റര്‍ ചെയ്യാനുമായി സന്ദര്‍ശിക്കുക: http://voter.ie/ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ വിവരങ്ങള്‍ കാണാനും, പേര്, വിലാസം മുതലായവ തിരുത്താനും സന്ദര്‍ശിക്കുക: https://checktheregister.ie/ രജിസ്‌ട്രേഷനായി PPS നമ്പറും, എയര്‍കോഡും … Read more

ലിമറിക്കിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കുടുങ്ങിയ ആൾക്കെതിരെ കൊള്ള നടത്താൻ ശ്രമിച്ചതിന് കേസ്

ലിമറിക്കില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ ആള്‍ക്കെതിരെ കൊള്ള നടത്താന്‍ ശ്രമിച്ചതിന് കേസ്. ബുധനാഴ്ചയാണ് ലിമറിക്കിലെ Dooradoyle-ലുള്ള Superbites ഫാസ്റ്റ് ഫുഡ് പ്രവര്‍ത്തിക്കുന്ന ഇടത്തെ ഒരു കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ 41-കാരനെ രക്ഷപ്പെടുത്തിയതിന്. ശേഷം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മേല്‍ കൊള്ള നടത്താന്‍ ശ്രമിച്ചതിനുള്ള കുറ്റം ചുമത്തിയ ഗാര്‍ഡ ലിമറിക്ക് ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അതേസമയം ഗാര്‍ഡ എതിര്‍ത്തെങ്കിലും കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. ഇയാളോട് തുടര്‍വിചാരണയ്ക്ക് 2025 ജനുവരി 9-ന് ഹാജരാകാനാണ് നിര്‍ദ്ദേശം.

ഡബ്ലിനിൽ ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് നാളെ (ശനി, 9 നവംബർ)

അയർലണ്ടിലെ കേരള വോളിബോൾ ക്ലബ്ബിന്റെ (KVC Ireland) 15 – ആം വാർഷികത്തോടനുബന്ധിച്ച് ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് നവംബർ 9 ശനിയാഴ്ച Gormanston Sports Complex -ലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.  അന്നേ ദിവസം രാവിലെ 10 മണിക്ക് ഡെപ്യൂട്ടി ഇന്ത്യൻ അംബാസിഡർ ഭദ്രദീപം കൊളുത്തി ടൂർണമെന്റ്  ഉത്ഘാടനം ചെയ്യും. തുടർന്ന് യു.കെ യിലെ പ്രമുഖ ടീമുകളായ കാർഡിഫ് , ബെർമിങ്ങാം , ലിവർപൂൾ, Taste  of Wirral  , അയർലണ്ടിലെ പ്രമുഖ ടീമുകളായ KVC ഡബ്ലിൻ, … Read more

അയർലണ്ടിൽ പൊതുതെരഞ്ഞെടുപ്പ് നവംബർ 29-ന്

അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് നവംബര്‍ 29-ന്. പ്രധാനമന്ത്രി സൈമണ്‍ ഹാരിസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് അനുവാദം വാങ്ങാനായി അദ്ദേഹം വെള്ളിയാഴ്ച പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സിന്റെ വസതിയിലെത്തും. തെരഞ്ഞെടുപ്പ് എന്നാകുമെന്നത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ഇതോടെ അവസാനമായിരിക്കുകയാണ്. ഈയിടെ നടന്ന ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി പാര്‍ട്ടികളായ Fine Gael-ഉം, Fianna Fail-ഉം മികച്ച വിജയം നേടിയതും, പ്രധാനപ്രതിപക്ഷമായ Sinn Fein-ന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി വ്യക്തമാക്കുന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവരികയും ചെയ്ത … Read more