യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റായി വീണ്ടും ഉർസുല; 14 ഐറിഷ് എംഇപിമാരിൽ 10 പേരും എതിർത്ത് വോട്ട് ചെയ്തു

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായി നിലവിലെ പ്രസിഡന്റ് Ursula von der Leyen-നെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ 720 എംഇപിമാരില്‍ 401 പേര്‍ ഉര്‍സുലയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 284 പേര്‍ എതിര്‍ത്ത് വോട്ട്‌ചെയ്തപ്പോള്‍ 15 പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 361 വോട്ടുകളായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഇതോടെ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ഉര്‍സുല തന്നെ കമ്മീഷനെ നയിക്കും. തന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ എംഇപിമാര്‍ക്കും നന്ദിയറിയിക്കുന്നതായി ഉര്‍സുല എക്‌സില്‍ കുറിച്ചു. ബെല്‍ജിയം സ്വദേശിയാണ് … Read more

ലോങ്‌ഫോർഡിൽ വെടിവെപ്പ്; വയോധികന് പരിക്ക്

ലോങ്‌ഫോര്‍ഡ് ടൗണില്‍ വീടിന് സമീപം വെടിവെപ്പ്. ബുധനാഴ്ച വൈകിട്ട് 7.50-ഓടെ നടന്ന വെടിവെപ്പില്‍ 70-െേറ പ്രായമുള്ള ഒരു പുരുഷനെ പരിക്കുകളോടെ Mullingar Hospital-ല്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ ഇവിടം സാങ്കേതികപരിശോധനകള്‍ക്കായി സീല്‍ ചെയ്തു. നിലവില്‍ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ പ്രതികരിച്ചു.

മേരി ലൂ മക്ഡൊണാൾഡിനും ഡ്രൂ ഹാരിസിനും വധഭീഷണി; അയർലണ്ടിൽ ചെറുപ്പക്കാരൻ അറസ്റ്റിൽ

അയര്‍ലണ്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്, ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ് എന്നിവര്‍ക്ക് നേരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയ വഴി പുറത്തുവന്ന ഒരു വീഡിയോയിലാണ് മുഖംമൂടി ധരിച്ച പ്രതി മക്‌ഡൊണാള്‍ഡിനെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതേ വീഡിയോയില്‍ കമ്മീഷണര്‍ ഡ്രൂ ഹാരിസിനെതിരെയും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് മക്‌ഡൊണാള്‍ഡ് ഗാര്‍ഡയ്ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. 20-ലേറെ പ്രായമുള്ള ഒരു ചെറുപ്പക്കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് … Read more

ഡബ്ലിനിൽ ടെന്റുകളിൽ കഴിയുന്ന അഭയാർത്ഥികൾക്ക് നേരെ ആക്രമണം; രേഖകൾ നദിയിലെറിഞ്ഞു

ഡബ്ലിന്‍ സിറ്റി സെന്ററില്‍ വഴിയോരത്ത് ടെന്റ് കെട്ടി താമസിച്ചിരുന്ന അഭയാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രി ഒരു സംഘമാളുകള്‍ ആയുധങ്ങളുമായി എത്തി ആക്രമിക്കാനെത്തിതിനെത്തുടര്‍ന്ന് ടെന്റുകളില്‍ താമസിക്കുകയായിരുന്ന 15 അഭയാര്‍ത്ഥികള്‍ ഇവിടെ നിന്നും ഒഴിഞ്ഞുപോയി. രാത്രി 11.40-ഓടെയാണ് 10-ഓളം വരുന്ന ഒരു സംഘമാളുകള്‍ River Liffey-യ്ക്ക് സമീപത്തെ ടെന്റുകളിലേയ്ക്ക് ആയുധങ്ങളുമായി എത്തിയത്. അഭയാര്‍ത്ഥികളില്‍ പലരും ഈ സമയം ഉറങ്ങുകയും, മറ്റ് ചിലര്‍ ടെന്റുകള്‍ക്ക് പുറത്ത് നില്‍ക്കുകയുമായിരുന്നു. അക്രമികള്‍ കത്തികളും പൈപ്പുകളുമുപയോഗിച്ച് ടെന്റുകള്‍ കുത്തിക്കീറി നശിപ്പിക്കുകയും, അഭയാര്‍ത്ഥികളുടെ രേഖകള്‍ സമീപത്തെ … Read more

അയർലണ്ടിൽ തുടർച്ചയായി ഒമ്പതാം മാസവും വീടുകൾക്ക് വില കൂടി; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് ലഭിക്കുക ലോങ്‌ഫോർഡിൽ

2024 മെയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ വീടുകള്‍ക്ക് 8.2% വില വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഡബ്ലിനിലെ മാത്രം കാര്യമെടുത്താല്‍ 8.6 ശതമാനവും, ഡബ്ലിന് പുറത്ത് 7.8 ശതമാനവുമാണ് വര്‍ദ്ധന. മെയ് മാസത്തില്‍ 3,997 വീടുകളായിരുന്നു വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നത്. അതേസമയം 2023 മെയ് മാസത്തില്‍ 4,435 എണ്ണം ഉണ്ടായിരുന്നു. ഒരു വര്‍ഷത്തിനിടെ 9.9% ആണ് ഇതിലെ കുറവ്. രാജ്യത്ത് മെയ് വരെയുള്ള 12 മാസത്തിനിടെ ഒരു വീടിന് നല്‍കേണ്ട ശരാശരി വില 335,000 യൂറോ ആയിരുന്നുവെന്നും റിപ്പോര്‍ട്ട് … Read more

അയർലണ്ടിൽ എയർ ലിംഗസ് സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; പൈലറ്റ് സമരം പൂർണ്ണമായും പിൻവലിച്ചു

അയര്‍ലണ്ടിലെ പൈലറ്റ് സമരം പൂര്‍ണ്ണമായും പിന്‍വലിച്ചതോടെ എയര്‍ ലിംഗസ് സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ സാധാരണ നിലയിലേയ്‌ക്കെത്തി. മൂന്നാഴ്ചയോളം നീണ്ട വര്‍ക്ക് ടു റൂള്‍ സമരവും, ഒരു ദിവസം നടത്തിയ എട്ട് മണിക്കൂര്‍ നേരത്തെ പണിമുടക്കും കാരണം നൂറുകണക്കിന് ഫ്‌ളൈറ്റുകള്‍ കമ്പനി റദ്ദാക്കിയിരുന്നു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് എയര്‍ ലിംഗസിലെ Irish Air Line Pilots’ Association (IALPA) പൈലറ്റുമാര്‍ പ്രഖ്യാപിച്ച സമരം ഒത്തുതീര്‍പ്പാകാതെ നീണ്ടതിനെത്തുടര്‍ന്ന് ലേബര്‍ കോടതി ഇടപെട്ട് മുന്നോട്ട് വച്ച നിര്‍ദ്ദേശം അംഗീകരിച്ചാണ് അസോസിയേഷന്‍ സമരം … Read more

ഇന്റർപോളിനൊപ്പം 21 രാജ്യങ്ങളിൽ ഗാർഡ റെയ്ഡ്; 63 അറസ്റ്റ്

ഇന്റര്‍പോളുമായി ചേര്‍ന്ന് ലോകത്തെ 21 രാജ്യങ്ങളിലായി ഗാര്‍ഡ നടത്തിയ ഓപ്പറേഷനുകളില്‍ 63 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 17 പേര്‍ക്ക് മേല്‍ കുറ്റം ചുമത്തി. രണ്ട് കാറുകള്‍, 49,000 യൂറോ വിലവരുന്ന വസ്തുവകകള്‍ എന്നിവ ഓപ്പറേഷനില്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മോഷ്ടിച്ച പണം ഉപയോഗിച്ചോ, അനധികൃതമായി പണം പലിശയ്ക്ക് കൊടുത്തോ ആണ് ഇവ വാങ്ങിയതെന്നാണ് നിഗമനം. വ്യാജപേരുകളില്‍ തുടങ്ങിയ 17 ബാങ്ക് അക്കൗണ്ടുകള്‍ ഓപ്പറേഷന്റെ ഭാഗമായി മരവിപ്പിച്ചു. 37 പരിശോധനകളിലായി 11 ഫോണുകള്‍ പിടിച്ചെടുക്കുകയും, 81,133 യൂറോയും, 260,953 … Read more

അയർലണ്ടിലെ വാഹനങ്ങളുടെ ചില്ലിൽ ഒട്ടിക്കുന്ന ടാക്സ് ഡിസ്കുകൾ ഒഴിവാക്കൽ; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

അയര്‍ലണ്ടിലെ വാഹനങ്ങളുടെ വിന്‍ ഷീല്‍ഡുകളില്‍ കാണാവുന്ന തരത്തില്‍ ഒട്ടിക്കുന്ന ടാക്‌സ് ഡിസ്‌കുകള്‍ ഒഴിവാക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഇതിന് പകരമായി ടാക്‌സ്, ഇന്‍ഷുറന്‍സ് മുതലായ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനും, ഗാര്‍ഡയ്ക്ക് പ്രത്യേക ഉപകരണമുപയോഗിച്ച് നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്ത് ഇവ പരിശോധിക്കാനുമുള്ള സംവിധാനം നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്. ഇതിന് പുറമെ ഗാര്‍ഡയ്ക്ക് റോഡപകടങ്ങളും, സുരക്ഷയുമായി ബന്ധപ്പെട്ട് ലോക്കല്‍ അതോറിറ്റികളുമായി കൂടുതല്‍ വിവരങ്ങള്‍പങ്കുവയ്ക്കാവുന്ന ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. റോഡിലെ അപകടങ്ങള്‍, നിയമലംഘനങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ടുള്ള ആശയവിനിമയങ്ങള്‍ … Read more

അയർലണ്ടിലെ ജനകീയമായ Johnston Mooney & O’Brien-ന്റെ ഏതാനും ഉൽപ്പങ്ങളിൽ ലോഹ കഷണങ്ങൾ; തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി FSAI

അയര്‍ലണ്ടിലെ ജനകീയമായ Johnston Mooney & O’Brien-ന്റെ ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് (FSAI). ഇവയില്‍ ലോഹ കഷണങ്ങള്‍ പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് നടപടി. തിരിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ചുവടെ: Brand Name/Retailer Product Description Best Before Date(s) Brennans Bun Days x 6 21 July Mega Bun Days Seeded x 6 Bun Days Hot Dogs x 6  4.5 Seeded … Read more

നിങ്ങളുടെ വാടക വീട് ഉടമ വിൽക്കുകയാണോ?എന്നാൽ അത് നിങ്ങൾക്ക് തന്നെ വാങ്ങാൻ സൗകര്യമൊരുക്കുന്ന പുതിയ നിയമം അയർലണ്ടിൽ ഒരുങ്ങുന്നു

അയര്‍ലണ്ടില്‍ വാടകവീട് വില്‍ക്കാന്‍ വീട്ടുടമ ഉദ്ദേശിക്കുന്ന പക്ഷം ആ വീട് വാടകക്കാര്‍ക്ക് തന്നെ വാങ്ങാന്‍ കൂടുതല്‍ സൗകര്യം നല്‍കുന്ന വിധത്തില്‍ പുതിയ നിയമം അണിയറയില്‍ ഒരുങ്ങുന്നു. ഇത്തരത്തിലൊരു നിയമം പാസാക്കാനുള്ള ബില്‍ അവതരിപ്പിക്കാന്‍ ഭവനമന്ത്രി ഡാര ഒബ്രിയന് സര്‍ക്കാര്‍ അനുമതി നല്‍കി. ഈ നിയമപ്രകാരം ഒരാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്, വീട്ടുടമ വില്‍ക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, വീട് ഒഴിയാന്‍ നോട്ടീസ് (നോട്ടീസ് ഓഫ് ടെര്‍മിനേഷന്‍) നല്‍കിയ ശേഷം ഇവിടെ നിലവില്‍ താമസിക്കുന്ന വാടകക്കാരന്/ വാടകക്കാരിക്ക് ഈ വീട് വാങ്ങാന്‍ … Read more