വാട്ടർഫോഡിൽ യുവതിയുടെ മരണത്തിൽ അന്വേഷണം തുടരുന്നു; ഒരാള്‍ അറസ്റ്റില്‍

വാട്ടർഫോഡ് നഗരത്തിൽ യുവതിയുടെ ദുരൂഹമായ മരണവുമായി ബന്ധപ്പെട്ട് ഗാർഡേ ഒരാളെ ചോദ്യം ചെയ്യുന്നു. ഇന്നലെ രാവിലെ ഒബ്രയൻ സ്ട്രീറ്റിലെ ഒരു വീട്ടിൽ നിന്നാണ് ഗാർഡേയും  അടിയന്തര സേവനങ്ങളും, 40-കളിൽ പ്രായമുള്ള ഒരു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 30-കളിൽ പ്രായമുള്ള ഒരാളെ, സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരുന്നതായി ഗാർഡേ അറിയിച്ചു. യുവതിയുടെ മരണ കാരണം വ്യക്തമാക്കുന്നതിനുള്ള പോസ്റ്റ്‌മോർട്ടം പരിശോധന ഇന്ന് നടക്കും. അന്വേഷണത്തിന്റെ ദിശയും തുടർ നടപടികളും ഇതിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും. സംഭവസ്ഥലത്ത് … Read more

നൂറ് വർഷത്തെ സേവനത്തിന് ശേഷം ഡബ്ലിൻ 46A ബസ് റൂട്ടിന് അവസാന വിസില്‍

ഡബ്ലിനിലെ ഗതാഗത ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ച 46A ബസ്, ഇന്നലെ അവസാന യാത്രക്ക് ശേഷം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഏകദേശം ഒരു നൂറ്റാണ്ടോളം നഗരത്തിലുടനീളം യാത്രചെയ്ത 46A, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച, ഒരു ഐകോണിക് സർവീസായിട്ടാണ് അറിയപ്പെട്ടിരുന്നത്. നിലവിൽ ഈ ബസ് റൂട്ടിന്റെ സർവീസ് അവസാനിപ്പിച്ച്, ഡബ്ലിൻ നഗരത്തിന്റെ ഗതാഗത വികസന പദ്ധതിയായ ബസ് കണക്റ്റ്‌സിന്റെ ഭാഗമായി ഒരു പുതിയ 24-മണിക്കൂർ സർവീസ് ആരംഭിക്കും. 1926ൽ ആരംഭിച്ച 46A ബസ്, ബഗറ്റെൽയുടെ പ്രശസ്ത ഗാനമായ ‘Summer in … Read more

അയോവിന്‍ കൊടുങ്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

അയോവിന്‍ കൊടുങ്കാറ്റിന്‍റെ ആക്രമണത്തില്‍ നാശനഷ്ടങ്ങൾ സംഭവിച്ചവര്‍ക്ക് ധനസഹായം നല്‍കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നാശ നഷ്ടങ്ങള്‍ വിലയിരുത്തി, കഴിയുന്നത്ര വേഗത്തില്‍ സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അയോവിന്‍ കൊടുങ്കാറ്റ് അയര്‍ലന്‍ഡില്‍ വലിയ നാശനഷ്ടങ്ങൾ ആണ് സൃഷ്ടിച്ചത്. ശനിയാഴ്ച 400,000-ൽ കൂടുതൽ ആളുകൾ വൈദ്യുതി ഇല്ലാതെയും, 120,000-ൽ കൂടുതല്‍ ആളുകൾ വെള്ളം ഇല്ലാതെയും തുടരുകയാണ്. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കാൻ സർക്കാർ മുഴുവൻ ശ്രമവും നടത്തിയുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാർട്ടിൻ … Read more

രാജ്യത്ത് ജലവിതരണം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ കൂടുതല്‍ സമയം എടുത്തെക്കുമെന്ന് Uisce Éireann

അയോവിൻ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങളില്‍ അയര്‍ലന്‍ഡിലെ മുഴുവൻ പ്രദേശങ്ങളിലും ജലവിതരണം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ  സമയമെടുത്തെക്കുമെന്ന്  Uisce Éireann അറിയിച്ചു.  ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളുടെ തുടര്‍ച്ചയായ സഹകരണവും  സംയമനവും അഭ്യര്‍ത്ഥിക്കുന്നതായും അധികൃതര്‍ അറിയിച്ചു. 130,000-ലധികം ആളുകൾ നിലവിൽ വെള്ളമില്ലാതെ  തുടരുകയാണ്, കൂടാതെ 750,000-ഓളം ആളുകള്‍ക്ക്  ജലവിതരണത്തില്‍ തടസ്സം നേരിടുമെന്ന്  കമ്പനി കഴിഞ്ഞ രാത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ചില വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും സേവന തടസ്സങ്ങൾ ഏതാനും ദിവസങ്ങൾ തുടരുമെന്ന്,Uisce Éireann മേധാവി മാർഗരറ്റ് ആട്രിഡ്ജ് മുന്നറിയിപ്പ് നൽകി. … Read more

സ്റ്റോം അയോവിൻ: അയര്‍ലന്‍ഡിലെ മിക്ക കൌണ്ടികളിലും നാളെ യെല്ലോ അലേര്‍ട്ട്

അയോവിൻ കൊടുങ്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് Met Éireann  മുന്നറിയിപ്പ് നൽകി. നാളെ അയര്‍ലന്‍ഡിലെ മിക്ക കൌണ്ടികളിലും സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. മുണ്‍സ്റ്റെർ പ്രവിശ്യയും ഡബ്ലിൻ, കാർലോ, കിൽകെന്നി, വിക്ലോ, വെക്സ്ഫോർഡ്, മയോ, സ്ലൈഗോ എന്നീ കൌണ്ടികളില്‍ ഞായറാഴ്ച രാവിലെ 6.00 മുതൽ വൈകിട്ട് 6.00 വരെ യെല്ലോ വിന്‍ഡ് മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും. കോർക്ക്, കെറി, വാട്ടർഫോർഡ് ജില്ലകളിലും ഞായറാഴ്ച രാത്രി 11.00 മണി മുതൽ തിങ്കളാഴ്ച രാവിലെ 6.00 മണി … Read more

ഐറിഷ് റോഡുകളിൽ വേഗപരിധി കുറയ്ക്കുന്നു: ഫെബ്രുവരി 7 മുതൽ പുതിയ നിയമം

അയര്‍ലന്‍ഡില്‍ ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ പുതിയ നടപടികൾ പ്രകാരം, 2024 ഫെബ്രുവരി 7 മുതൽ റോഡുകളിൽ വേഗപരിധി കുറയ്ക്കും. അടുത്തകാലത്ത് റോഡപകടങ്ങളിൽ വർദ്ധിച്ചുവരുന്ന മരണസംഖ്യ പരിഗണിച്ചാണ് ഈ കടുത്ത തീരുമാനം എടുത്തതെന്ന് സര്‍ക്കാര്‍ പറയുന്നു. ഗ്രാമീണ പ്രദേശങ്ങളിലെ റോഡുകളിൽ നിലവിലെ 80 കിലോമീറ്റർ വേഗപരിധി 60 കിലോമീറ്ററായി കുറയ്ക്കും. ഈ മാറ്റത്തിന്‍റെ ഭാഗമായി പുതിയ വേഗപരിധി ബോർഡുകൾ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. 2025ൽ മറ്റൊരുപാട് വേഗപരിധി മാറ്റങ്ങൾ വരാനിരിക്കുകയാണ്. അർബൻ കോറുകൾ എന്ന് … Read more

അയോവിന്‍ കൊടുങ്കാറ്റ് : ഡോണെഗാലിൽ കാറിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു

അയര്‍ലന്‍ഡില്‍ വിനാശകാരിയായി ആഞ്ഞടിച്ച അയോവിന്‍ കൊടുങ്കാറ്റ് ഒരു യുവാവിന്‍റെ ജീവനെടുത്തു. ഡോണെഗാലിലെ  റഫോയിലെ ഫെഡ്ഡിഗ്ലാസിൽ ഇന്നലെ പുലർച്ചെ 5.30നു  ഉണ്ടായ വാഹനാപകടത്തിൽ ആണ് യുവാവ് മരിച്ചത്. അയോവിന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് കാറിന് മുകളിൽ വീണ മരമാണ് 20 വയസ്സുള്ള കാസ്പേർ ഡുഡെക്ക് ന്‍റെ ജീവനെടുത്തത്. മൃതദേഹം Letterkenny University Hospital-ലേക്ക് മാറ്റി, അവിടെ പോസ്റ്റ് മോർട്ടം പരിശോധന നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇന്ന് രാവിലെ, Garda Forensic Collision Investigators സംഭവസ്ഥലം സന്ദര്‍ശിച്ച് കൂടുതൽ … Read more

സ്റ്റോം അയോവിൻ: ഐറിഷ് ദ്വീപിൽ വ്യാപക നാശം, വൈദ്യുതിയും വെള്ളവുമില്ലാതെ ആയിരങ്ങള്‍

വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആഞ്ഞടിച്ച അയോവിൻ കൊടുങ്കാറ്റ് ഐറിഷ് ദ്വീപിൽ വ്യാപക നാശം വിതച്ചു. 183 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റ് ആയിരക്കണക്കിന് വീടുകളുടെയും സ്ഥാപനങ്ങളുടെയും നാശനഷ്ടത്തിന് ഇടവരുത്തി. ഡോനെഗാളിലെ റഫോയിൽ കാറിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരണമടഞ്ഞു. അയോവിൻ കൊടുങ്കാറ്റ് അയര്‍ലന്‍ഡില്‍ മുഴുവൻ കനത്ത നാശം വിതച്ചതോടെ ഏകദേശം ഒരു ദശലക്ഷം വീടുകളും ബിസിനസുകളും വൈദ്യുതിയില്ലാതായി. വെള്ളിയാഴ്ച രാത്രിവരെ 5,40,000 വീടുകളിൽ വൈദ്യുതി പുനസ്ഥാപിക്കപ്പെടാത്ത അവസ്ഥയിലായിരുന്നു. നോർത്തേൺ അയർലണ്ടില്‍ 2,80,000 വീടുകളിൽ ആണ് വൈദ്യുതി … Read more

അയര്‍ലന്‍ഡില്‍ സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍; മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രി, സൈമണ്‍ ഹാരിസ് ഉപപ്രധാനമന്ത്രി

അയര്‍ലന്‍ഡില്‍ സ്വതന്ത്രരുടെ പിന്തുണയോടെ ഫിനാഫാള്‍- ഫിനാഗേല്‍ സഖ്യ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍. ഫിനാ ഫാള്‍ നേതാവ് മീഹോള്‍ മാര്‍ട്ടിന്‍ രണ്ടാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും ഫിനാ ഗേല്‍ നേതാവുമായ സൈമണ്‍ ഹാരിസ് പുതിയ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായി. ഫിനാ ഫാളും (48) ഫിനാ ഗേലും (38) സ്വതന്ത്രരും ഉള്‍പ്പടെ 95 ടിഡിമാരുടെ പിന്തുണയോടെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ഫിനാ ഫാള്‍- ഫിനാ ഗേല്‍ പാര്‍ട്ടികള്‍ തമ്മിലുളള ധാരണയനുസരിച്ച് 2027 നവംബര്‍ വരെ മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രിയായി … Read more

സ്റ്റോം Éowyn: 150,000 പേര്‍ക്ക് വെള്ളം വിതരണം ചെയ്യുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ വൈദ്യുതി നഷ്ടമായി

സ്റ്റോം Éowyn  മൂലം ഏകദേശം 150,000 പേര്‍ക്ക് വെള്ളം വിതരണം ചെയ്യുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ വൈദ്യുതി നഷ്ടമായതായി Uisce Éireann അറിയിച്ചു. പ്ലാന്റുകളിൽ ലഭ്യമായ സ്റ്റോറേജ് ഉപയോഗിച്ച് കുറച്ചു മണിക്കൂറുകൾക്കെങ്കിലും വെള്ളം വിതരണം ചെയ്യാനാകുമെങ്കിലും, പ്ലാന്റുകൾ പ്രവർത്തനക്ഷമമാക്കാൻ അറ്റകുറ്റപ്പണികൾ വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. 183 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച കാറ്റ് അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ രാത്രി രാജ്യമൊട്ടാകെ  റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു Uisce Éireannന്‍റെ ഓപ്പറേഷൻ ഹെഡ് മാർഗരറ്റ് … Read more