സ്റ്റോം അയോവിൻ: ഐറിഷ് ദ്വീപിൽ വ്യാപക നാശം, വൈദ്യുതിയും വെള്ളവുമില്ലാതെ ആയിരങ്ങള്‍

വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആഞ്ഞടിച്ച അയോവിൻ കൊടുങ്കാറ്റ് ഐറിഷ് ദ്വീപിൽ വ്യാപക നാശം വിതച്ചു. 183 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റ് ആയിരക്കണക്കിന് വീടുകളുടെയും സ്ഥാപനങ്ങളുടെയും നാശനഷ്ടത്തിന് ഇടവരുത്തി. ഡോനെഗാളിലെ റഫോയിൽ കാറിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരണമടഞ്ഞു. അയോവിൻ കൊടുങ്കാറ്റ് അയര്‍ലന്‍ഡില്‍ മുഴുവൻ കനത്ത നാശം വിതച്ചതോടെ ഏകദേശം ഒരു ദശലക്ഷം വീടുകളും ബിസിനസുകളും വൈദ്യുതിയില്ലാതായി. വെള്ളിയാഴ്ച രാത്രിവരെ 5,40,000 വീടുകളിൽ വൈദ്യുതി പുനസ്ഥാപിക്കപ്പെടാത്ത അവസ്ഥയിലായിരുന്നു. നോർത്തേൺ അയർലണ്ടില്‍ 2,80,000 വീടുകളിൽ ആണ് വൈദ്യുതി … Read more

അയര്‍ലന്‍ഡില്‍ സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍; മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രി, സൈമണ്‍ ഹാരിസ് ഉപപ്രധാനമന്ത്രി

അയര്‍ലന്‍ഡില്‍ സ്വതന്ത്രരുടെ പിന്തുണയോടെ ഫിനാഫാള്‍- ഫിനാഗേല്‍ സഖ്യ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍. ഫിനാ ഫാള്‍ നേതാവ് മീഹോള്‍ മാര്‍ട്ടിന്‍ രണ്ടാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും ഫിനാ ഗേല്‍ നേതാവുമായ സൈമണ്‍ ഹാരിസ് പുതിയ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായി. ഫിനാ ഫാളും (48) ഫിനാ ഗേലും (38) സ്വതന്ത്രരും ഉള്‍പ്പടെ 95 ടിഡിമാരുടെ പിന്തുണയോടെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ഫിനാ ഫാള്‍- ഫിനാ ഗേല്‍ പാര്‍ട്ടികള്‍ തമ്മിലുളള ധാരണയനുസരിച്ച് 2027 നവംബര്‍ വരെ മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രിയായി … Read more

സ്റ്റോം Éowyn: 150,000 പേര്‍ക്ക് വെള്ളം വിതരണം ചെയ്യുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ വൈദ്യുതി നഷ്ടമായി

സ്റ്റോം Éowyn  മൂലം ഏകദേശം 150,000 പേര്‍ക്ക് വെള്ളം വിതരണം ചെയ്യുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ വൈദ്യുതി നഷ്ടമായതായി Uisce Éireann അറിയിച്ചു. പ്ലാന്റുകളിൽ ലഭ്യമായ സ്റ്റോറേജ് ഉപയോഗിച്ച് കുറച്ചു മണിക്കൂറുകൾക്കെങ്കിലും വെള്ളം വിതരണം ചെയ്യാനാകുമെങ്കിലും, പ്ലാന്റുകൾ പ്രവർത്തനക്ഷമമാക്കാൻ അറ്റകുറ്റപ്പണികൾ വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. 183 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച കാറ്റ് അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ രാത്രി രാജ്യമൊട്ടാകെ  റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു Uisce Éireannന്‍റെ ഓപ്പറേഷൻ ഹെഡ് മാർഗരറ്റ് … Read more

2024-ൽ അയര്‍ലന്‍ഡിലെ ഭവന നിര്‍മാണത്തില്‍ 6.7 ശതമാനം ഇടിവ്

2024-ൽ അയര്‍ലന്‍ഡിലെ ഭവന നിര്‍മാണത്തില്‍ 6.7 ശതമാനം ഇടിവ് രേഖപെടുത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ന്‍റെ പുതിയ കണക്കുകള്‍ കാണിക്കുന്നു. 2024-ൽ ആകെ 30,330 വീടുകൾ ആണ്  നിർമ്മാണം പൂർത്തിയാക്കിയത്,   ഇത് 2023-നെ അപേക്ഷിച്ച് 6.7 ശതമാനത്തിന്റെ കുറവാണ്. CSO പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-ൽ 8,763 അപ്പാർട്ട്മെന്റുകൾ ആണ്പൂ ർത്തിയാക്കിയത് , 2023-നെ അപേക്ഷിച്ച് 24.1 ശതമാനം കുറവാണ് ഇത്. അതേസമയം, 16,200 സ്കീം വീടുകൾ 2024-ൽ പൂർത്തിയായി, 2023-ല്‍ നിന്ന്‍  4.6 ശതമാനം വർധനയാണിത്. … Read more

പ്രധാനമന്ത്രി മീഹോള്‍ മാർട്ടിൻ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു ; നിരവധി സ്ഥാനമാറ്റങ്ങളും ഉന്നതമന്ത്രിപദങ്ങളിലേക്കുള്ള പ്രമോഷനുകളും

അയര്‍ലന്‍ഡിലെ പ്രധാനമന്ത്രിയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഫിയാനാ ഫോയിൽ ലീഡര്‍ മീഹോള്‍ മാർട്ടിൻ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. ഇതിൽ നിരവധി സ്ഥാനമാറ്റങ്ങളും പുതിയ പ്രമോഷനുകളും ഉൾപ്പെടുന്നുണ്ട്. 15 ഉന്നതമന്ത്രിപദങ്ങളിൽ, ഒന്ന് മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്. ഫിനെ ഗെയല്‍ അംഗമായ പീറ്റർ ബർക്ക്  തന്റെ മുൻപത്തെ വകുപ്പില്‍ തന്നെ തുടരും. കൂടാതെ, ഫിയാനാ ഫോയിൽ അംഗമായ ചാർലി മക്കോനലോഗ് നു ഈ മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചില്ല. പുതിയ കാബിനറ്റ്: പ്രധാന മന്ത്രി (ടീഷെഖ്): മീഹോള്‍ മാർട്ടിൻ ഉപ പ്രധാനമന്ത്രി (ടോനിഷ്‌റ്റ), … Read more

റെക്കോര്‍ഡ്‌ വേഗത്തില്‍ ആഞ്ഞടിച്ച് സ്റ്റോം Éowyn ; 25 കൌണ്ടികളില്‍ റെഡ് അലർട്ട്, 560,000 വീടുകൾക്ക് വൈദ്യുതി മുടങ്ങി, 100-ലധികം വിമാനങ്ങൾ റദ്ദാക്കി

രാജ്യത്ത് റെക്കോര്‍ഡ്‌ വേഗത്തില്‍ സ്റ്റോം Éowyn ആഞ്ഞടിച്ചു, അതിശക്തമായ കാറ്റും മഴയും ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു. പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ കാറ്റ് മണിക്കൂറിൽ 183 കിലോമീറ്റർ വേഗതയോടെ വീശിയതോടെ വൈദ്യുതി വിതരണവും വ്യാപകമായി മുടങ്ങി. ESB നെറ്റ്‌വര്‍ക്കിന്‍റെ കണക്കുകള്‍ പ്രകാരം, നിലവിൽ 5,60,000-ലധികം വീടുകൾക്കും സ്ഥാപനങ്ങൾക്കും വൈദ്യുതി ലഭ്യമല്ല. ഇതുവരെ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾക്കു വ്യാപകമായ, വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ESB ഒരു പ്രസ്താവനയിൽ അറിയിച്ചു. സ്റ്റോം Éowyn രാജ്യത്ത് വ്യാപകമാകുന്നതിനാല്‍ കൂടുതൽ വൈദ്യുതി മുടക്കങ്ങൾ ഉണ്ടായേക്കാമെന്ന് പ്രതീക്ഷിക്കുന്നതായും … Read more

ടൈഗേഴ്‌സ് കപ്പ് 2025: വാട്ടർഫോർഡ് ടൈഗേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ജനുവരി 25ന് ക്രിക്കറ്റ് ഉത്സവം

വാട്ടർഫോർഡ് ടൈഗേഴ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൈഗേഴ്‌സ് കപ്പ് 2025 ജനുവരി 25-ന് വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ വച്ചു നടക്കുന്നു. ഈ വർഷത്തെ ടൂർണമെന്റിൽ ആയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ടീമുകൾ പങ്കെടുക്കുന്നു. വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഇൻഡോർ ടൂർണമെന്റ്, ക്രിക്കറ്റ് പ്രേമികൾക്ക് കാത്തുവെച്ചിരിക്കുന്നത് മനോഹര ക്രിക്കറ്റ് മുഹൂർത്തങ്ങളാണ്. ഒന്നാം സമ്മാനം: €666 + ട്രോഫി രണ്ടാം സമ്മാനം: €444 + ട്രോഫി കൂടാതെ വ്യക്തിഗത ട്രോഫികളും കളിക്കാരെ കാത്തിരിക്കുന്നു. മികച്ച മത്സരങ്ങൾ … Read more

സ്റ്റോം Éowyn :രാജ്യം മുഴുവൻ റെഡ് കാറ്റ് മുന്നറിയിപ്പ് പ്രഖ്യപിച്ചു

അയര്‍ലന്‍ഡ്‌ ഇതുവരെ നേരിട്ട ഏറ്റവും രൂക്ഷമായ ചുഴലിക്കാറ്റുകളിൽ ഒന്നായിരിക്കും സ്റ്റോം Éowyn  എന്ന് നാഷണല്‍ എമര്‍ജന്‍സി കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ്ന്‍റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാജ്യം മുഴുവൻ സ്റ്റാറ്റസ് റെഡ് കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. Met Eireann  രാജ്യത്തെ 26 കൗണ്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് അഞ്ച് റെഡ് കാറ്റ് മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. 130 കിലോമീറ്റർ/മണിക്കൂർ വേഗത്തിൽ ഉള്ള കാറ്റ്, വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്ന് Met Eireann  അറിയിച്ചു. വ്യത്യസ്ത കൗണ്ടികളിൽ കാലാവസ്ഥ മുന്നറിയിപ്പുകൾ വ്യത്യസ്ത സമയങ്ങളിൽ പ്രാബല്യത്തിൽ വരുമെങ്കിലും, വെള്ളിയാഴ്ച … Read more

കഞ്ചാവു വേട്ട : ടിപ്പററിയില്‍ €200,000 വിലമതിക്കുന്ന 10 കിലോ കഞ്ചാവ് പിടിച്ചു

ടിപ്പററിയിലെ കാഷലിൽ നടന്ന സംയുക്ത ഓപ്പറേഷനിൽ റവന്യൂയുടെ കസ്റ്റംസ് സർവീസും, ഗാർഡായുടെ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും, ടിപ്പറേറി ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റും ചേര്‍ന്ന് 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇത് ഏകദേശം €200,000 വിലമതിക്കുന്നതാണെന്ന് ഗാര്‍ഡ  പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് 30-കളിൽ പ്രായമുള്ള ഒരാളെ ഗാർഡാ അറസ്റ്റ് ചെയ്തു. ഇയാളെ 1996 ലെ ക്രിമിനൽ ജസ്റ്റിസ് (ഡ്രഗ് ട്രാഫിക്കിംഗ്) ആക്ട് പ്രകാരം ടിപ്പററിയിലെ ഒരു ഗാർദ സ്റ്റേഷനിൽ റിമാന്റിലാണ് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി … Read more

ഗാൽവേ സിറോ മലബാർ സഭക്ക് പുതിയ അൽമായ നേതൃത്വം

ഗാൽവേ  സിറോ മലബാർ സഭയുടെ പുതിയ ആത്മായ നേതൃത്വം ചുമതലയേറ്റു  . സിറോ മലബാർ സഭയുടെ  അയർലണ്ട്  നാഷണൽ കോർഡിനേറ്റർ  ഫ.ജോസഫ്  ഒലിയേക്കാട്ടിൽ  വിശുദ്ധ  കുർബാനക്ക് ശേഷം സത്യപ്രതിജ്ഞ  വാചകം ചൊല്ലിക്കൊടുത്തു. ഗാൽവേ സിറോ മലബാർ സഭയുടെ ചാപ്ലിൻ ഫ. ഫിലിപ്പ് പെരുനാട്ടിന്റെ  അധ്യക്ഷ യത്തിൽ കൂടിയ കമ്മിറ്റി യോഗത്തിലാണ് 2025-2026 വർഷത്തേക്കുള്ള  ഭാരവാഹികളെ  തിരഞ്ഞെടുത്തത്. പതിനൊന്നു യുണിറ്റു പ്രാർത്ഥന കൂട്ടായ്മയുടെയും തിരഞ്ഞെടുക്കപ്പെട്ട  പ്രതിനിധികൾ പങ്കെടുത്തു. പുതിയ  ഭാരവാഹികളായി ശ്രീ. അനിൽ ജേക്കബ്, ശ്രീമതി. ഐസി  ജോസ് … Read more