ഗാൽവേ സിറോ മലബാർ സഭക്ക് പുതിയ അൽമായ നേതൃത്വം

ഗാൽവേ  സിറോ മലബാർ സഭയുടെ പുതിയ ആത്മായ നേതൃത്വം ചുമതലയേറ്റു  . സിറോ മലബാർ സഭയുടെ  അയർലണ്ട്  നാഷണൽ കോർഡിനേറ്റർ  ഫ.ജോസഫ്  ഒലിയേക്കാട്ടിൽ  വിശുദ്ധ  കുർബാനക്ക് ശേഷം സത്യപ്രതിജ്ഞ  വാചകം ചൊല്ലിക്കൊടുത്തു. ഗാൽവേ സിറോ മലബാർ സഭയുടെ ചാപ്ലിൻ ഫ. ഫിലിപ്പ് പെരുനാട്ടിന്റെ  അധ്യക്ഷ യത്തിൽ കൂടിയ കമ്മിറ്റി യോഗത്തിലാണ് 2025-2026 വർഷത്തേക്കുള്ള  ഭാരവാഹികളെ  തിരഞ്ഞെടുത്തത്. പതിനൊന്നു യുണിറ്റു പ്രാർത്ഥന കൂട്ടായ്മയുടെയും തിരഞ്ഞെടുക്കപ്പെട്ട  പ്രതിനിധികൾ പങ്കെടുത്തു. പുതിയ  ഭാരവാഹികളായി ശ്രീ. അനിൽ ജേക്കബ്, ശ്രീമതി. ഐസി  ജോസ് … Read more

അയര്‍ലന്‍ഡില്‍ മിഷെൽ മാർട്ടിൻ പ്രധാനമന്ത്രിയായി ഇന്ന്‍ അധികാരമേല്‍ക്കും; സൈമൺ ഹാരിസ് ഉപപ്രധാനമന്ത്രിയാകും

ഫിയാന ഫെയിൽ നേതാവ് മിഷെൽ മാർട്ടിന്‍ അയര്‍ലന്‍ഡിന്‍റെ പുതിയ പ്രധാനമന്ത്രിയായി ഡായിൽ ഇല്‍ ഇന്ന്‍ തിരഞ്ഞെടുക്കപെടും. തുടർന്ന്, അദ്ദേഹത്തെ പ്രസിഡന്റ് മൈക്കൽ ഡി. ഹിഗിന്സ് ഔദ്യോഗികമായി Taoiseach ആയി  നിയമിക്കും. പിന്നീട്, മിഷെൽ മാർട്ടിന്‍ ഡായിൽ വന്ന് മന്ത്രിസഭാ രൂപീകരണം നടത്തും. സഖ്യകക്ഷി സര്‍ക്കാറിന്റെ നിബന്ധനകള്‍ക്കു വിധേയമായി അദ്ദേഹം 2027 നവംബര്‍ വരെ പ്രധാനമന്ത്രി പദത്തില്‍ തുടരുമെന്ന് സൂചനയുണ്ട്, തുടർന്ന് ഈ സ്ഥാനം ഫൈൻ ഗെയൽ നേതാവ് സൈമൺ ഹാരിസിന് കൈമാറും. മാർട്ടിൻ 1989-ൽ ആണ് ആദ്യമായി … Read more

ഡബ്ലിനിൽ പുതിയ വനിതാ ആരോഗ്യകേന്ദ്രം ആരംഭിക്കാന്‍ ബ്ലാക്ക്‌റോക്ക് ക്ലിനിക്ക്; 50 പേര്‍ക്ക് തൊഴില്‍ നല്‍കും

ബ്ലാക്ക്‌റോക്ക് ക്ലിനിക്ക് ഹെൽത്ത് ഗ്രൂപ്പ്, ഡബ്ലിൻ സിറ്റി സെന്റെറില്‍ നാലു നിലകളിലായി ഒരു വനിതാ ആരോഗ്യകേന്ദ്രം സ്ഥാപിക്കുന്നു. ഇത് സ്ത്രീകളുടെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന മുന്നേറ്റമാണ് എന്ന്‍ ഗ്രൂപ്പ്‌ അറിയിച്ചു. വനിതാ ആരോഗ്യകേന്ദ്രം 50 ജോലി അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഡബ്ലിൻ സിറ്റി കൗൺസിലിന് സമർപ്പിച്ച പദ്ധതിയില്‍, ലാരി ഗുഡ്മാൻ ട്രസ്റ്റ് ഉടമസ്ഥതയിലുള്ള ബ്ലാക്ക്‌റോക്ക് UC, ഡബ്ലിൻ 2-ൽ 2-5 വാരിങ്ടൺ പ്ലേസിൽ ഒരു ഓഫീസ് വനിതാ ആരോഗ്യകേന്ദ്രമായി വികസിപ്പിക്കാന്‍ അനുമതി … Read more

Éowyn കൊടുങ്കാറ്റ് ; അയര്‍ലന്‍ഡില്‍ സ്റ്റാറ്റസ് ഓറഞ്ച് കാറ്റ് മുന്നറിയിപ്പ്

രാജ്യം മുഴുവന്‍ സ്റ്റാറ്റസ് ഓറഞ്ച് കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. Éowyn കൊടുങ്കാറ്റിന്റെ വരവോടെ, വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ അയർലൻഡിലുടനീളം അതി ശക്തമായ കാറ്റ് വീശുമെന്ന് Met Éireann മുന്നറിയിപ്പ് നല്‍കി. ഈ മുന്നറിയിപ്പ് വെള്ളിയാഴ്ച രാവിലെ 2 മണി മുതൽ വൈകിട്ട് 5 മണി വരെ പ്രാബല്യത്തിൽ ഉണ്ടാകും. മുന്നറിയിപ്പ് പ്രകാരം, ‘അതി ശക്തമായ, വിനാശകരമായ’ കാറ്റ് പ്രതീക്ഷിക്കുന്നുണ്ട്.  മണിക്കൂറിൽ 130 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയുള്ള കാറ്റ് ഉണ്ടാകാനിടായുണ്ടെന്നു Met Éireann അറിയിച്ചു. ഇത് മരങ്ങൾ … Read more

മോർട്ട്ഗേജ് ഉപഭോക്താക്കൾക്ക് 2% പ്രതിമാസ ക്യാഷ്ബാക്ക് ആനുകൂല്യം പ്രഖ്യപിച്ച് PTSB

PTSB നിലവിലുള്ള മോർട്ട്ഗേജ് ഉപഭോക്താക്കൾക്ക് 2% ക്യാഷ്ബാക്ക് ആനുകൂല്യം പ്രഖ്യാപിച്ചു. പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുള്ളവര്‍ക്കും ഈ കാഷ് ബാക്ക് ആനുകൂല്യം ലഭിക്കും. ക്യാഷ്ബാക്ക് തുക ഉപഭോക്താവിന്റെ പ്രതിമാസ തിരിച്ചടവിന് ആനുപാതികമായിട്ടായിരിക്കും ലഭിക്കുക എന്ന് ബാങ്ക് അറിയിച്ചു. €1,500 EMI ഉള്ള ഉപഭോക്താക്കൾക്ക് ഓരോ മാസവും €30 ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്ക് ലഭിക്കാൻ, PTSB മോർട്ട്ഗേജ് ഉപഭോക്താക്കൾക്ക് PTSB എക്സ്പ്ലോർ കറന്റ് അക്കൗണ്ടിൽ നിന്നുള്ള ഡയറക്ട് ഡെബിറ്റ് വഴി അവരുടെ മാസിക മോർട്ട്ഗേജ് പണമടയ്ക്കണം ക്യാഷ്ബാക്ക് ലഭിക്കാൻ, PTSB … Read more

ഐറിഷ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോം സ്‌ട്രൈപ്പ് 300 ജീവനക്കാരെ പിരിച്ചുവിടുന്നു

അയര്‍ലന്‍ഡില്‍ സ്ഥാപിതമായ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം സ്‌ട്രൈപ്പ് 300 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ 3.5% ജീവനക്കാരെയാണ് സ്‌ട്രൈപ്പ് പിരിച്ചുവിടാൻ പദ്ധതിയിടുന്നത്. ഇത് അയര്‍ലന്‍ഡിലെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. പ്രോഡക്റ്റ്, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളിലാണ് പിരിച്ചുവിടല്‍  പ്രധാനമായും ഉണ്ടാകുക എന്ന് ബിസിനസ് ഇൻസൈഡർ  റിപ്പോർട്ട് ചെയ്തു. എന്നാല്‍ വർഷാവസാനത്തോടെ ജീവനക്കാരുടെ എണ്ണം ഏകദേശം 10,000 ആയി ഉയർത്താൻ പദ്ധതി ഉണ്ടെന്ന്‍ കമ്പനിഅധികൃതര്‍ അറിയിച്ചു. ഇതോടെ നിലവിലെ ഏകദേശം 8,500 ജീവനക്കാരിൽ നിന്ന് 17% വർധനവുണ്ടാകും. 2021-ൽ, … Read more

പാലസ്തീൻ ഐക്യദാർഢ്യം; SIPTU ഉൾപ്പെടെ നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഈ ശനിയാഴ്ച ഡബ്ലിൻ സിറ്റിയിൽ

SIPTU ഉൾപ്പെടെ നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഈ ശനിയാഴ്ച ഡബ്ലിൻ സിറ്റിയിൽ വച്ച് പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അയർലന്‍ഡിലെ ഭവനവിലയിൽ ഇക്കൊല്ലം 6% വർദ്ധനവ് പ്രവചിച്ച് SCSI

അയർലന്‍ഡില്‍ ഭവനവിലയിൽ ഈ വർഷം 6% വർദ്ധനവുണ്ടാകുമെന്ന് സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയേഴ്‌സ് അയർലണ്ട് വാർഷിക റിപ്പോർട്ട്. SCSIയുടെ 42-ആം വാർഷിക റെസിഡൻഷ്യൽ റിവ്യൂ,ഔട്ട്ലുക്ക് റിപ്പോർട്ടിൽ, രാജ്യാന്തര പ്രോപ്പർട്ടി വിലകൾ അടുത്ത 12 മാസങ്ങളിൽ ശരാശരി 6% വർധിച്ചേക്കുമെന്നാണ് പ്രവചനം. 2024-ൽ, SCSI ഏജന്റുമാര്‍ 4.5% വളർച്ചയായിരുന്നു പ്രവചിച്ചിരുന്നത്. വീടുകളുടെ സപ്ലൈ കുറവായതാണ് വില വർദ്ധനക്ക് കാരണമെന്ന് 76% എസ്റ്റേറ്റ് ഏജൻ്റുമാരും പറയുന്നു. ഒരു വർഷം മുമ്പ് 40% ഏജൻ്റുമാരും സപ്ലൈയുടെ അഭാവം ഒരു പ്രധാന പ്രശ്‌നമായി … Read more

ഐറിഷ് തൊഴിലിടങ്ങളില്‍ 20 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ ‘skills shortage’; ടാലന്റ് ഷോർടേജ് സർവേ

2024-ലെ പുതിയ ഗവേഷണപ്രകാരം, ഐറിഷ് തൊഴിലുടമകൾ 20 വർഷത്തിനിടയില്‍ ശരിയായ കഴിവുകൾ ഉള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിൽ ഏറ്റവും വലിയ പ്രയാസം നേരിടുകയാണ്. എല്ലാ വര്‍ഷവും നടത്തുന്ന  മാൻപവർ ഗ്രൂപ്പ് ടാലന്റ് ഷോർടേജ് സർവേ പ്രകാരം, സർവേ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിഭാ ക്ഷാമം 2024-ൽ രേഖപ്പെടുത്തി. 83% തൊഴിലുടമകൾക്ക് സ്കില്‍ഡ് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് പറയുന്നു. കമ്പനികള്‍ പറയുന്നത്, തുടർച്ചയായ നാലാം വർഷവും, IT, ഡാറ്റാ സ്കില്‍ എന്നീ മേഖലകളില്‍ ആണ് ടാലെന്റ്റ്‌സ് കണ്ടെത്താൻ … Read more

2024-ൽ അയർലന്‍ഡിലെ ബില്ലിയണർമാരുടെ സമ്പത്ത് €13 ബില്ല്യൺ വർധിച്ചു; ഓക്സ്‌ ഫാം റിപ്പോര്‍ട്ട്‌

2024-ൽ അയർലന്‍ഡിലെ ബില്ലിയണർമാരുടെ സമ്പത്ത് €13 ബില്ല്യൺ വർധിച്ചതായി റിപ്പോർട്ട്. ഈ വര്‍ധനവ് പ്രതിദിനം €35.6 മില്യൺ എന്ന തോതില്‍ ആണ്. ഓക്‌സ്ഫാമിന്റെ കണക്ക് പ്രകാരം, അയർലണ്ടിലെ ബില്ലിയണർമാരുടെ ആകെ സമ്പത്ത് അയര്‍ലാന്‍ഡ്‌ലെ ഫീനിക്‌സ് പാര്‍ക്ക് മുഴുവനായി €50 നോട്ടുകൾ കൊണ്ട് 1.5 തവണ നിറയ്ക്കാൻ ഉണ്ടാകും. 2019 മുതൽ 2024 വരെ, അയർലന്‍ഡിലെ ബില്ലിയണർ സമ്പത്ത് €4.2 ബില്ല്യൺ വർധിച്ചതായും, 2024-ൽ രണ്ട് പേര്‍ ബില്ലിയണർമാർ ആയതായും ഓക്‌സ്ഫാം വ്യക്തമാക്കുന്നു. ആഗോള തലത്തിൽ, 2024-ൽ ബില്യണെയർ … Read more