വെക്സ്ഫോർഡിലെ ബിഎൻവൈ മെല്ലൺ ഓഫീസ് അടച്ചുപൂട്ടാൻ സാധ്യത; ജീവനക്കാർ ആശങ്കയിൽ

വെക്സ്ഫോർഡിൽ പ്രവർത്തിക്കുന്ന ബിഎൻവൈ മെല്ലൺ ഓഫീസ് തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകുകയാണെന്ന് റിപ്പോര്‍ട്ട്‌. ആഗോള ധനകാര്യ സ്ഥാപനമായ ബിഎൻവൈ മെല്ലൺ, വെക്സ്ഫോർഡിലെ ഡ്രിനാഗ് ഓഫീസിൽ ഏകദേശം 300 ജീവനക്കാര്‍ക്ക് തൊഴിൽ നൽകുന്നുണ്ട്. കമ്പനിയുടെ വെക്സ്ഫോർഡ് ഓഫീസിന്റെ പ്രവർത്തനം നിർത്തിവെച്ച്, ഡബ്ലിനിലെ പ്രവർത്തന കേന്ദ്രത്തിലേക്ക് സർവീസുകൾ ഏകോപിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് ജീവനക്കാരിൽ നിന്നുള്ള റിപ്പോർട്ടുകൾ. തൊഴിൽ സുരക്ഷയെക്കുറിച്ച് മാനേജ്മെന്റിൽ നിന്നുള്ള വ്യക്തമായ അറിയിപ്പുകൾ ലഭ്യമാകാത്തതിനെ തുടർന്ന്, ജീവനക്കാർ ആശങ്കയിലാണ്. എന്നാല്‍ ഡബ്ലിനിലും കോർക്കിലുമുള്ള ഓഫീസുകൾക്ക് ഈ പുനപരിശോധന ബാധകമല്ലെന്ന് അധികൃതർ … Read more

ഡബ്ലിൻ ബിനുവിന്റെ “ഗാന്ധിവധം ” (സി രവിചന്ദ്രന് എം എൻ കാരശ്ശേരിയുടെ മറുപടി) എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു

30 ജനുവരി 2025, വൈകുന്നേരം 6 മണിക്ക് Liffey Valley യിലുള്ള Clayton Hotel ൽ വെച്ച് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനാചരണവും “യുദ്ധം ഒഴിവാക്കൂ ” എന്ന സന്ദേശവുമായി നടത്തുന്ന സമ്മേളനത്തിലാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഇന്ത്യയിലെ സമകാലീന സാമൂഹിക രാഷ്ട്രീയത്തെ സഹായിക്കുന്ന രീതിയിൽ ഗാന്ധി വധത്തെ അവഹേളിച്ചും നിന്ദിച്ചും പ്രസംഗവും പുസ്തകവും ഇറക്കിയ ശ്രി C രവിചന്ദ്രന്റെ നിലപാടിന് പ്രതിരോധമായി ഇറക്കിയ “ഗാന്ധിവധം എന്ന ഈ പുസ്തകം സവിശേഷ പ്രാധാന്യം അർഹിക്കുന്നു. United Nations … Read more

വിക്ക്‌ലോയിലെ മൈതാനത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതക അന്വേഷണം ആരംഭിച്ചു

വിക്ക്‌ലോ കൗണ്ടിയിലെ ബ്രേയിലെ ഒരു മൈതാനത്ത് 37 കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം 6 മണിയോടെ, ബല്ലിവാൽട്രിയിലെ കളിസ്ഥലത്തു നടക്കുകയായിരുന്ന ഒരാള്‍ ആണ് മൃതദേഹം കണ്ടത്. യുവാവിന്റെ ശരീരത്തില്‍ കുത്തേറ്റ പാടുകള്‍ ഉണ്ട്. എമർജൻസി സേവനങ്ങള്‍ സംഭവ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. സംഭവസ്ഥലം കുറ്റകൃത്യ പ്രദേശമായി പ്രഖ്യാപിച്ച്, ഫോറൻസിക് പരിശോധനയ്ക്കായി സ്ഥലം സീല്‍ ചെയ്തിട്ടുണ്ട്. കൊലപാതക അന്വേഷണം നയിക്കാൻ മുതിർന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുകയും, ബ്രേ ഗാർഡാ സ്റ്റേഷനിൽ ഒരു പ്രത്യേക അന്വേഷണ … Read more

ഡബ്ലിനില്‍ അന്തരിച്ച റോസ് ടോമിയുടെ പൊതുദർശനം നാളെ

ഡബ്ലിന്‍ ബ്യുമോണ്ടില്‍ അന്തരിച്ച മലയാളി നേഴ്സ് റോസ് ടോമിയുടെ പൊതുദർശനം നാളെ (ചൊവ്വാഴ്ച) ബ്യൂമോണ്ട് നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ്‌ ദേവാലയത്തില്‍ നടക്കും. വൈകുന്നേരം നാല് മണിക്കാണ് വിശുദ്ധ കുറുബാന. തുടർന്ന്, വൈകുന്നേരം 7 മണി വരെ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ചടങ്ങുകൾ പിന്നീട നാട്ടിൽ വച്ച് നടത്തപ്പെടും. കോട്ടയം കാരിത്താസ് സ്വദേശിനിയായ റോസ് ടോമി ബ്യൂമോണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. ക്യാൻസർ രോഗബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. വെള്ളിയഴ്ച പുലര്‍ച്ചെ ആയിരുന്നു അന്തരിച്ചത്.

അയര്‍ലന്‍ഡില്‍ പക്ഷിപ്പനി, മൂന്നാമ്മത്തെ കേസും സ്ഥിരീകരിച്ചു

അയര്‍ലന്‍ഡില്‍  മൂന്നാമത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചു. കാർഷിക മന്ത്രി 2024 ഡിസംബർ 6-ന് കർശനമായ ബയോസുരക്ഷാ നിയമങ്ങൾ നടപ്പാക്കിയതിന് ശേഷമാണ് മൂന്നാമത്തെ കേസും റിപ്പോർട്ട് ചെയ്തത്. മൂന്നു വിവിധ രാജ്യങ്ങളിൽ പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന്, വടക്കൻ അയര്‍ലന്‍ഡില്‍ ശനിയാഴ്ച പക്ഷി ഇൻഫ്ലൂവൻസ പ്രതിരോധ മേഖല പ്രഖ്യാപിച്ചിരുന്നു. ഡിസംബർ ആദ്യം മുതൽ അയര്‍ലന്‍ഡില്‍ ഏവിയന്‍ ഇൻഫ്ലൂവൻസയുടെ മൂന്ന് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്, എല്ലാം കാട്ടുപക്ഷികളിൽ നിന്നുള്ളവയാണ്. Galway യിലും Dublinലും ഓരോന്നും,  ഏറ്റവും പുതിയതായി ജനുവരി മധ്യത്തിൽ Donegalൽ ഒരു … Read more

സത്ഗമയ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി

അയർലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃതത്തിൽ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. കൊടുംതണുപ്പിനെപ്പോലും അവഗണിച്ച് വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ആയിരത്തോളം  അയ്യപ്പഭക്തരുടെ ശരണം വിളികളാൽ മുഖരിതമായ ക്ഷേത്രാങ്കണം മറ്റൊരു അയ്യപ്പസന്നിധാനമായി മാറുകയായിരുന്നു. ശബരിമലക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ച ക്ഷേത്രവും കൊടിമരവും പതിനെട്ടാം പടിയും ഇതുവരെ അയർലണ്ട് കാണാത്ത ഒരു മകരവിളക്ക് മഹോത്സവത്തിനാണ് സത്ഗമയ ഈ വർഷം  വേദിയൊരുക്കിയത്. ഭക്തകണ്ഠങ്ങളിൽ നിന്നൊരേസ്വരത്തിലുയർന്ന ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന ശരണഘോഷങ്ങൾ, ജാതിയും മതവും മറന്നു മനുഷ്യനൊന്നാണെന്ന സത്യം ഏഴുകടലുകൾക്കിപ്പുറവും പ്രവാസികൾ … Read more

സ്വോർഡ്സ് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് അയർലൻഡിലെ നാഷണൽ സ്പോർട്സ് ക്യാമ്പസിൽ

സ്വോർഡ്സ് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 25, ശനിയാഴ്ച, ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്ടൗൺ നാഷണൽ സ്പോർട്സ് ക്യാമ്പസിൽ നടക്കും. ടൂർണമെന്റ് രാവിലെ 9:30ന് ആരംഭിക്കുന്നതാണ്. ഈ ആവേശകരമായ മത്സരത്തില് അയർലൻഡിലെ ഇന്ത്യൻ ഫുട്ബോൾ സമൂഹത്തിൽ നിന്നുള്ള 12 ടീമുകൾ, 120-ൽ കൂടുതൽ കളിക്കാരുടെ പങ്കാളിത്തത്തോടെ മത്സരിക്കും. ഗാൽവേ, വാട്ടർഫോർഡ്, കോർക്ക്, ഡബ്ലിൻ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ടീമുകൾ FEEL AT HOME സ്പോൺസർ ചെയ്യുന്ന €601 എന്ന വലിയ സമ്മാനത്തുകക്കായി മാറ്റുരക്കും. മത്സരം ബ്ലൂ ചിപ്പ് ടൈൽസ്, … Read more

കാവനില്‍ റോഡ് അപകടത്തിൽ വഴിയാത്രക്കാരന്‍ മരിച്ചു

കാവനില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് 40 വയസ്സുള്ള ഒരു വഴിയാത്രക്കാരന്‍ മരിച്ചു. ശനിയാഴ്ച രാത്രി 10.45 ഓടെ ക്ലോവർഹിൽ ലെ പ്ലഷ് N54 റോഡില്‍ വച്ചായിരുന്നു അപകടം. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി Cavan General Hospital ലേക്ക് മാറ്റി. കാര്‍ ഓടിച്ചിരുന്ന 20-ഉം വയസ്സുള്ള യുവാവ്‌ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ, Garda Forensic Collision Investigators സാങ്കേതിക പരിശോധന നടത്തുന്നതുവരെ റോഡ് അടച്ചിരുന്നു. അപകടത്തിൽ സാക്ഷികളായവർ വിവരങ്ങൾ നല്‍കണമെന്ന് Gardaí അഭ്യർത്ഥിച്ചു.

50-മത്തെ ഐറിഷ് ക്രാഫ്റ്റ് & ഡിസൈൻ എക്സിബിഷന്‍ ഇന്നു മുതല്‍ ഡബ്ലിനില്‍

അയര്‍ലണ്ടിലെ 50-മത്തെ ക്രാഫ്റ്റ് & ഡിസൈൻ എക്‌സ്‌ഹിബിഷൻ  ‘ഷോക്കെയ്‌സ്’ ഡബ്ലിനിലെ RDS-ൽ ഇന്ന്‍ മുതല്‍ ആരംഭിക്കും. രാജ്യത്തെ പ്രമുഖ ക്രാഫ്റ്റ് & ഡിസൈൻ ആർട്ടിസ്റ്റുകൾക്ക്, അവരുടെ കര കൌശല ഉത്പന്നങ്ങൾ ‘ഷോക്കെയ്‌സ്’ ല്‍ പ്രദർശനം നടത്താം. ജനുവരി 19 മുതല്‍ 21 വരെയാണ് പ്രദര്‍ശനം. പ്രാരംഭത്തിൽ “നാഷണൽ ക്രാഫ്റ്റ് ഫെയർ” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്രദർശനത്തിൽ, 20 രാജ്യങ്ങളിൽ നിന്നുള്ള 4,000 ത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇത് ഈ മേഖലയിലെ കലാകാരന്‍മാര്‍ക്ക് കൂടുതൽ … Read more

അയര്‍ലണ്ടില്‍ 2024 അവസാന പാദത്തിൽ പ്രഫഷണൽ ജോലി അവസരങ്ങള്‍ 14.6% കുറഞ്ഞതായി റിപ്പോര്‍ട്ട്‌

2024 അവസാന പാദത്തിൽ (ഒക്ടോബർ മുതൽ ഡിസംബർ വരെ) അയര്‍ലണ്ടില്‍ പ്രഫഷണൽ ജോലി അവസരങ്ങളില്‍ 14.6%  കുറവ് വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വം മൂലം മൾട്ടിനാഷണൽ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കൂടുതൽ നിയന്ത്രണങ്ങള്‍ സ്വീകരിച്ചതാണ്‌  ഈ കുറവിന് കാരണമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. മോർഗൻ മക്കിൻലേ എന്ന റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ഏറ്റവും പുതിയ Employment Monitor ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. 2024 അവസാന പാദത്തിൽ ജോലി ഒഴിവുകൾ കുറയുന്നതിനിടെ, ജോലി തേടുന്നവരുടെ എണ്ണം 6.8% ഉയർന്നു. … Read more