വെക്സ്ഫോഡില്‍ മോട്ടോർസൈക്കിൾ അപകടത്തിൽ 50-കാരനായ യാത്രികന്

വെക്സ്ഫോർഡിലെ ബാർൺടൗണിൽ വച്ചുണ്ടായ റോഡ് അപകടത്തിൽ 50-കാരനായ മോട്ടോർ സൈക്കിള്‍ യാത്രികന്‍ മരിച്ചു. ആർ738 റോഡിലെ നൊക്കീൻ പ്രദേശത്ത് വച്ച് ഇന്നലെ വൈകുന്നേരം 6.15 നായിരുന്നു സംഭവം നടന്നത്. ഇയാൾ സംഭവസ്ഥലത്ത് മരിച്ചുവെന്ന് സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനക്കായി വാട്ടർഫോർഡ് സർവകലാശാലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മറ്റ് ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് ഗാര്‍ഡ അറിയിച്ചു. ഗാർഡാ ഫോറൻസിക്സ് പരിശോധന നടത്തുന്നതിനാൽ R738 റോഡ് ഞായറാഴ്ച രാവിലെ വരെ അടച്ചിരിക്കുന്നു.

ഡബ്ലിനില്‍ വന്‍ കഞ്ചാവ് വേട്ട; €4,00,000 വിലമതിക്കുന്ന കഞ്ചാവ് പിടികൂടി

ശനിയാഴ്ച ഡബ്ലിനിലെ സ്വോർഡ്‌സിലെ ഒരു വസതിയിൽ നടത്തിയ പരിശോധനയിൽ 40 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്യുകയും ഏകദേശം 400,000 യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടികൂടുകയും ചെയ്തു. ഡബ്ലിൻ മെട്രോപോളിറ്റൻ മേഖലയിൽ (DMR) മയക്കുമരുന്ന് വില്പനയും വിതരണവും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സംബന്ധിച്ച തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായാണ് ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീം സ്ഥലത്ത് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ, 500 ഗ്രാം തൂക്കമുള്ള 40 വാക്വം സീൽ ചെയ്ത കഞ്ചാവ് ബാഗുകൾ പിടിച്ചെടുത്തു, മൊത്തം 20 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവിനു … Read more

ഹെൽത്ത് കെയർ അസിസ്റ്റന്റ് അടിസ്ഥാന ശമ്പളം. മൈഗ്രന്റ് നഴ്സസ് അയർലൻഡ് തൊഴിൽ വകുപ്പുമായി ചർച്ച നടത്തി.

ഹെൽത്ത് കെയർ അസിസ്റ്റന്റ് അടിസ്ഥാന ശമ്പളവും ഫാമിലി വിസയുമായി ബന്ധപെട്ട വിഷയത്തിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡ് (MNI) യുടെ പ്രതിനിധികളും Department of Enterprise, Trade & Employment ലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ചര്‍ച്ച നടത്തി. ഹെൽത്ത് കെയർ അസിസ്റ്റന്റുകൾ, ഹോം കെയറർമാർ, കെയർ വർക്കർമാർ എന്നിവര്‍ക്ക് കുറഞ്ഞ ശമ്പളം €30,000 ആയി ഉയർത്തുന്നതിനുള്ള നടപടികൾ സംബന്ധിച്ച MNI സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. MNI, ജനുവരി 10-നാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വകുപ്പിലേക്ക് നൽകിയത്. ഈ … Read more

2025-ലെ യൂറോപ്പിലെ മികച്ച സിറ്റി ബ്രേക്ക് കേന്ദ്രങ്ങളിൽ ഒന്നായി അയര്‍ലണ്ടിലെ നഗരവും

ഗ്ലോബൽ ട്രാവൽ മീഡിയ പ്ലാറ്റ്‌ഫോമായ ടൈം ഔട്ട് ഒരുക്കിയ റാങ്കിംഗിൽ 2025-ലെ യൂറോപ്പിലെ 14 മികച്ച സിറ്റി ബ്രേക്ക് ഡെസ്റ്റിനേഷനുകളിൽ ഒന്നായി അയര്‍ലണ്ടിലെ കോർക്ക് തിരഞ്ഞെടുക്കപ്പെട്ടു. പോർട്ടോ, മിലാൻ, വിയന്ന എന്നിവ ഉള്‍പ്പെട്ട പട്ടികയിൽ കോർക്ക് മൂന്നാം സ്ഥാനത്തെത്തി. ഭക്ഷണം, നൈറ്റ് ലൈഫ്, സാംസ്‌കാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് യാത്രാമാസിക ഈ പട്ടിക തയ്യാറാക്കിയത്.  ‘റിബൽ കൗണ്ടി’ എന്നറിയപ്പെടുന്ന കോർക്ക് നഗരത്തിന് ഇത് ഒരു വലിയ അംഗീകാരമാണ് ഒരു ദീർഘ വാരാന്ത്യ യാത്രകൾ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾ റോം, ആംസ്റ്റർഡാം, … Read more

ചാർജ് വർദ്ധന; സ്പെയിനിലെ ഏഴു പ്രാദേശിക വിമാനത്താവളങ്ങളിൽ സർവീസുകൾ വെട്ടി കുറച്ച് റിയാന്‍എയര്‍

ഐറിഷ് ബജറ്റ് എയർലൈൻ ആയ റിയാന്‍എയര്‍ സ്പെയിനിലെ സ്റ്റേറ്റ് കണ്‍ട്രോള്‍ട് എയർപോർട്ട് ഓപ്പറേറ്റർ (AENA.MC) എന അധിക നിരക്കുകൾ ഈടാക്കുന്നതിനെ തുടർന്ന് ഈ വേനലിൽ സ്പെയിനിലെ ഏഴ് പ്രാദേശിക വിമാനത്താവളങ്ങളിൽ നിന്ന് വിമാനങ്ങൾ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ജെറെസും വല്ലഡോലിഡും അടക്കമുള്ള നഗരങ്ങളിൽ നിന്ന് റിയാന്‍എയര്‍ സർവീസുകൾ പൂർണമായി നിർത്തിവെയ്ക്കും. വിഗോ, സാൻഡിയാഗോ ഡി കമ്പോസ്തെല, സാരാഗോസ, സാന്റാണ്ടർ, ആസ്റ്റൂറിയസ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളുടെ എണ്ണം കുറക്കും. ഇത് കഴിഞ്ഞ വേനലുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12  സര്‍വീസുകളില്‍ 18% ശേഷി … Read more

അയര്‍ലണ്ടില്‍ ഇന്ധനവില വീണ്ടും വർധിക്കുന്നു: ഉപഭോക്താക്കൾക്ക് തിരിച്ചടി

അന്താരാഷ്ട്ര തലത്തിൽ എണ്ണവില ഉയർന്ന സാഹചര്യത്തിൽ,രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വീണ്ടും വർധനയുണ്ടായി. AA യുടെ പുതിയ റിപ്പോർട്ട് പ്രകാരം, പെട്രോളിന്റെ വില ഈ മാസം ഒരു ലിറ്ററിന് 2 സെന്റ് കൂടി ഉയർന്ന് ശരാശരി €1.76 ആയി. അതേസമയം, ഡീസലിന്റെ വില 3 സെന്റ് വർധിച്ച് €1.73 ആയി.  CSO ഡാറ്റ പ്രകാരം, കഴിഞ്ഞ മാസം അൺലീഡഡ് പെട്രോളിന്റെ ശരാശരി വില €1.75 ആയിരുന്നപ്പോൾ, ഡീസലിന്റെ ശരാശരി വില €1.71 ആയിരുന്നു. ആഗോള വിപണിയില്‍ എണ്ണയുടെ … Read more

കൊർക്കിലെ പബ്ലിക്‌ ടോയ്‌ലറ്റില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊർക്കില്‍ ഒരു യുവാവിനെ പബ്ലിക്‌ ടോയ്ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോര്‍ക്ക് സിറ്റിയിലെ ഫിറ്റ്സ്ജെറാൾഡ് പാർക്കിലെ ടോയ്‌ലറ്റില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അടിയന്തിര സേവനങ്ങൾ ഉടൻ സ്ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് തന്നെ മരണം സ്ഥിരീകരിച്ച ശേഷം, മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം അറിയാന്‍ കൊർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തും. എന്നാല്‍ സംഭവത്തില്‍ സംശയാസ്പദമായ ഒന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.. മരിച്ച യുവാവ് കൊർക്കിലെ ഭവനരഹിതർക്കായുള്ള സഹായസംഘങ്ങളുടെ പരിചയക്കാരനായിരുന്നു.

ഡബ്ലിനിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ No War Conference സംഘടിപ്പിക്കുന്നു.

ഡബ്ലിൻ : യുദ്ധം ഒന്നിനും പരിഹാരമല്ല. ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൻ്റെ കെടുതികൾ നേരിട്ടോ പരോക്ഷമായോ ലോകത്തിലെ മുഴുവൻ മനുഷ്യരും പ്രകൃതിയും അനുഭവിക്കുന്നുണ്ട്. നിലവിൽ 92 രാജ്യങ്ങൾ 52 ചെറുതും വലുതുമായ യുദ്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. യുദ്ധം കൊണ്ട് സമാധാനമോ സാഹോദര്യമോ ഉണ്ടാകുന്നില്ല. മറിച്ച് ആ ലക്ഷ്യങ്ങളിൽ നിന്ന് അകന്നു പോകുന്നു എന്ന തിരിച്ചറിവ് പുതിയ തലമുറയ്ക്ക് പകർന്നു കൊടുത്ത് അവരുടെ ചിന്താശക്തിയെ വളർത്താൻ ഒരു ആൻറ്റി വാർ കോൺഫറൻസ് സംഘടിപ്പിക്കുന്നു. Nonviolence (അക്രമരാഹിത്യം ) ന് നിലകൊണ്ട … Read more

മദ്യപാനികളുടെ ശ്രദ്ധക്ക് ; മദ്യപാന ദോഷങ്ങൾ കുറക്കാൻ പുതിയ ദേശീയ പദ്ധതിക്ക് തുടക്കമായി

മദ്യപാനം മൂലമുള്ള ദോഷങ്ങള്‍ കുറയ്ക്കുകയും തടയുകയും ചെയ്യുന്നതിനുള്ള പുതിയ ദേശീയ പദ്ധതിക്ക് ഇന്ന് ലെറ്റർകെന്നി, ഡോനെഗാല്‍ എന്നിവിടങ്ങളില്‍ തുടക്കമായി. ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്ന ആദ്യ 12 കേന്ദ്രങ്ങളിൽ ഒന്നാമത്തേതാണ് ലെറ്റർകെന്നി. ഇത് ഒരു കമ്മ്യൂണിറ്റി-നേതൃത്വത്തിലുള്ള സംരംഭമാണ്, നിരവധി സ്റ്റേറ്റ് ഏജൻസികളുടെ സഹായത്തോടെ ഓരോ പ്രദേശത്തും പ്രത്യേക ഇടപെടലുകൾ നടത്തും. അടുത്ത മാസങ്ങളിൽ, ഈ പദ്ധതി ബാല്ബ്രിഗൻ, ബാലിമൺ, കനാൽ കമ്മ്യൂണിറ്റീസ് (ഡബ്ലിൻ), സെൽബ്രിഡ്ജ്, കോർക്ക്സിറ്റി, ഡ്രോഗെഡ, ലെക്സ്ലിപ്പ്, ലിസ്റ്റോവെൽ, മോണാഗാൻ, സ്ലൈഗോ, സോർഡ്സ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും. … Read more

ഡബ്ലിനിൽ മനുഷ്യക്കടത്ത്, ഒരാൾ അറസ്റ്റില്‍

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ 55 വയസ്സുള്ള ഒരാളെ നോര്‍ത്ത് ഡബ്ലിൻ കൗണ്ടിയിൽ ഗാർഡാ അറസ്റ്റ് ചെയ്തു. ഇയാളെ ഡബ്ലിനിലെ ഒരു ഗാർഡാ സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തൊഴില്‍ ചൂഷണത്തിന്‍റെ പേരില്‍ നടക്കുന്ന മനുഷ്യക്കടത്ത് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഗാർഡാ നാഷണൽ പ്രൊട്ടക്ടീവ് സർവീസസ് ബ്യൂറോ ഇയാളെ അറസ്റ്റ് ചെയ്തത്. തൊഴിൽ ചൂഷണത്തിനും ലൈംഗിക ചൂഷണത്തിനും വേണ്ടി മനുഷ്യക്കടത്തിന് ഇരയായവരോ, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നവരോ മുന്നോട്ട് വരാനും വിവരങ്ങൾ കൈമാറാനും അധികൃതർ അഭ്യർത്ഥിച്ചു. സഹായം ആവശ്യമുള്ളവർ അവരുടെ അടുത്തുള്ള … Read more