ടെരെന്യൂർ കോളജ് ഭൂമിയിൽ വൻ ഭവനവികസന പദ്ധതി
ടെരെന്യൂർ കോളജ് ജൂനിയർ സ്കൂൾ ഭൂമിയിൽ പുതിയ ഭവനവികസന പദ്ധതിക്ക് അപേക്ഷ സമർപ്പിച്ചു. ഫോർട്ട്ഫീൽഡ് റോഡിനോട് ചേർന്ന് നിർമ്മിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ഈ പദ്ധതി, കാർമലൈറ്റ് ഓർഡറി ന്‍റെയും ടെരെന്യൂർ കോളജിന്‍റെയും ഉടമസ്ഥതയിലുളളതാണ്,ഭാവിയിൽ സ്കൂളിന്റെ ഉപയോഗത്തിന് ആവശ്യമായി വരാത്ത ഭൂമിയാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി 284 വീടുകൾ നിർമ്മിക്കപ്പെടും. ഇതിൽ 19 എണ്ണം വീടുകളായും 265 എണ്ണം ഫ്ലാറ്റുകളായും ഉണ്ടായിരിക്കും. ഫ്ലാറ്റുകളുടെ ഉയരം പരമാവധി ആറു നിലകളില്‍ ആയിരിക്കും. നാല് ബെഡ്റൂം വീടുകള്‍ രണ്ട് മുതൽ മൂന്ന് നിലകളിലുള്ളതായിരിക്കും. … Read more





