ക്രാന്തി അയർലണ്ട് കേന്ദ്ര സമ്മേളനം ആവേശകരമായി പര്യവസാനിച്ചു.
ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ അഞ്ചാമത് കേന്ദ്ര സമ്മേളനം ജനുവരി 11 ന് സ. സീതാറാം യെച്ചൂരി നഗറിൽ നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം അയർലണ്ട് പാർലമെന്റ് അംഗവും സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായ റൂത്ത് കോപ്പിംഗർ നിർവഹിച്ചു. ലോകം ക്രൂരമായ സൈനിക കടന്നാക്രമണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. പൊതു തിരഞ്ഞെടുപ്പിൽ തീവ്ര വലതു പക്ഷം വലിയ പ്രകടനം നടത്തിയില്ലെങ്കിലും അവർ അയർലണ്ടിൽ വളരുകയാണ്, ഇതിനെ ചെറുക്കുന്നതിന് ഇടതു പക്ഷവും സോഷ്യലിസ്റ്റുകളും സംഘടിക്കേണ്ടത്തിൻ്റെ പ്രാധാന്യം … Read more





