വിമാനങ്ങളിൽ മദ്യം വിൽക്കരുതെന്ന് മുൻ എയർലൈൻ മേധാവി

വിമാനങ്ങളിൽ മദ്യം വില്ക്കുന്നത് ശരിയല്ലെന്ന് മുൻ എയർലൈൻ മേധാവി പഡ്രൈഗ് ഒ സീഡിഗ് അഭിപ്രായപ്പെട്ടു. റയാൻഎയർ ഒരു പുതിയ നിയന്ത്രണ കാമ്പയിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം വന്നത്. യാത്രക്കാരുടെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിന് ഇത്തരം നടപടികൾ അനിവാര്യമാണെന്ന് പഡ്രൈഗ് ഒ സീഡിഗ് ചൂണ്ടിക്കാട്ടി. യാത്രക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് പെരുമാറ്റത്തിൽ മാറ്റം വരുത്തുമെന്നും, എയർലൈനുകൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് എയർ അരാനിൻ്റെയും എയർ ലിംഗസ് റീജിയണലിൻ്റെയും മുൻ ഉടമയായ പഡ്രൈഗ് ഒ സീഡിഗ് പറഞ്ഞു ഫ്ലൈറ്റുകളിലെ ക്രമക്കേട് … Read more

താലാ ആശുപത്രിയിലേക്ക് കൂട്ടി കൊണ്ടുപോകുന്നതിനിടെ തടവുകാരന്‍ ഓടി രക്ഷപെട്ടു

താലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ തടവുകാരൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഐറിഷ് പ്രിസണ്‍ സര്‍വീസ് വിഭാഗവും (IPS) ഗാർഡയും സംഭവം സ്ഥിരീകരിച്ചു. 40 വയസ്സ് പ്രായമുള്ള ഇയാള്‍ ഇന്നലെ രാവിലെയോടെയാണ് രക്ഷപ്പെട്ടത്. കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ നിന്നും ചികിത്സ തേടുകയായിരുന്ന ഈ തടവുകാരൻ സുരക്ഷാ ഉദ്യോഗസ്ഥരെ പറ്റിച്ചു രക്ഷപെടുകയായിരുന്നു. തടവുകാരൻ ഇപ്പോഴും പിടിയിലായിട്ടില്ല. ഗാർഡയും ഐപിഎസ്സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊർക്ക് പോർട്ടിൽ കപ്പലിൽ തീ; എമർജൻസി സേവനങ്ങൾ രംഗത്ത്

കൊർക്ക് തുറമുഖത്ത് ഒരു കപ്പലിൽ തീ പടര്‍ന്ന സാഹചര്യത്തിൽ എമർജൻസി സേവനങ്ങൾ രംഗത്ത് എത്തിയതായി റിപ്പോര്‍ട്ട്‌. കപ്പലിലെ ചരക്കു കൈകാര്യം ചെയ്യുന്ന ഒരു ഉപകരണത്തിൽ ഉണ്ടായ തകരാറാണ് കപ്പലിൽ തീ പിടിക്കുന്നതിന്റെ കാരണം എന്ന് കരുതപ്പെടുന്നു. കൊർക്ക് കൌണ്ടി, ഫയർ യൂണിറ്റുകളും, ഒരു ക്രിറ്റിക്കൽ കെയർ ഡോക്ടർ, ഗാർഡാ, പാരാമെഡിക്കുകൾ എന്നിവരും സ്ഥലത്തെത്തി. എല്ലാ ജീവനക്കാരും സുരക്ഷിതരായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

2024ൽ 2,415 വീടുകൾ പൂർത്തീകരിച്ച് വില്പന നടത്തി ഗ്ലെൻവീഗ് പ്രോപ്പർട്ടീസ്

2024ൽ മൊത്തം 2,415 വീടുകൾ പൂർത്തീകരിക്കുകയും വിൽക്കുകയും ചെയ്തതായി ഹോം ബിൽഡർ ഗ്ലെൻവീഗ് പ്രോപ്പർട്ടീസ് പറഞ്ഞു, മുൻ വർഷത്തെ അപേക്ഷിച്ച് 77% വർദ്ധനവ് ആണ് ഇത്. ഈ വര്‍ഷം, ഗ്ലെൻവീഗ് അതിൻ്റെ വരുമാനം 608 മില്യണിൽ നിന്ന് 43% ഉയർത്തി 869 മില്യൺ യൂറോയിലെത്തി, അതേസമയം നികുതിക്ക് മുമ്പുള്ള ലാഭം 2023 ലെ 55 മില്യണിൽ നിന്ന് 106 ശതമാനം ഉയർന്ന് 113 മില്യണായതായി കമ്പനിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് കൂടാതെ, 2025-ല്‍ ടാര്‍ഗറ്റ് ചെയ്ത മുഴുവൻ … Read more

മീത്തിൽ 20 വയസ്സുള്ള പെണ്‍കുട്ടി €91,000 മൂല്യമുള്ള കഞ്ചാവുമായി പിടിയില്‍

നവൻലെ കോ മീത്തിൽ 91,000 യൂറോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള പെണ്‍കുട്ടിക്കെതിരെ കുറ്റം ചുമത്തി ഗാര്‍ഡ. 91,000 യൂറോ ഹെർബൽ കഞ്ചാവിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു ഗാര്‍ഡ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ട്രിം ജില്ലാ കോടതിയിൽ ഹാജരാക്കും. ഗാർഡ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ, മീത്ത് ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റ്, റവന്യൂ കസ്റ്റംസ് സർവീസ് എന്നിവർ സംയുക്തമായി ചേര്‍ന്ന് നടത്തിയ റെയ്ഡ്ല്‍ നവനിൽ 91,000 യൂറോ വിലമതിക്കുന്ന ഏകദേശം … Read more

അയർലണ്ടിൽ കാറ്റിലൂടെ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വിഹിതം 2024-ൽ കുറഞ്ഞു : റിപ്പോര്‍ട്ട്‌

ഗ്രിഡ് പരിമിതികൾ കാരണം അയർലണ്ടിൽ കാറ്റിലൂടെ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ പങ്ക് 2024 ൽ കുറഞ്ഞുവെന്ന് ഊർജ്ജ കമ്പനിയായ വിൻഡ് എനർജി അയർലൻഡ് അറിയിച്ചു. കഴിഞ്ഞ വർഷം അയർലൻഡ് ദ്വീപിലേക്ക്, മൊത്തം വൈദ്യുതിയുടെ മൂന്നിലൊന്ന് കാറ്റില്‍ നിന്നുള്ള വൈദുതി ആണ് വിതരണം ചെയ്തതെങ്കിലും, 2023 നെ അപേക്ഷിച്ച് കാറ്റ് നൽകുന്ന വൈദ്യുതിയുടെ വിഹിതം 3 ശതമാനം കുറഞ്ഞതായി വിൻഡ് എനർജി അയർലൻഡ് പറഞ്ഞു. വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ, വൈദ്യുതി ശൃംഖല വേണ്ടത്ര ശക്തമല്ലാത്തതിനാൽ കാറ്റാടിപ്പാടങ്ങൾ അടച്ചുപൂട്ടിയതാണ് … Read more

അയര്‍ലണ്ടില്‍ കോർപ്പറേഷൻ നികുതി വരുമാനത്തില്‍ 18% വര്‍ധന, വരുമാനം 28 ബില്യൺ യൂറോ

ധനകാര്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കോർപ്പറേഷൻ നികുതി കഴിഞ്ഞ വർഷം 18% വർധിച്ച് 28 ബില്യൺ യൂറോയായി. ആപ്പിൾ കമ്പനിയുടെ നികുതി കേസിൽ നിന്ന് ഇതുവരെ സമാഹരിച്ച 11 ബില്യൺ യൂറോ, കോർപ്പറേഷൻ നികുതി കണക്കുകളിൽ ഉൾപ്പെടുത്തിയപ്പോൾ ആകെ ലഭിച്ചത് 39.1 ബില്യൺ യൂറോയാണ്. എന്നാൽ ഭാവി ചെലവുകൾക്കായി വളരെ ലാഭകരമായ കുറച്ച് ബഹുരാഷ്ട്ര കമ്പനികളിൽ നിന്നുള്ള ഇത്തരം നികുതികളെ ആശ്രയിക്കുന്നത് അയർലണ്ടിന് തുടരാനാവില്ലെന്ന് ധനകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകി. 2024-ലെ എക്‌സ്‌ചെക്കർ റിട്ടേൺസ് കാണിക്കുന്നത് … Read more

ഐറിഷ് ഭൂ പ്രദേശത്തിന്റെ സീസണൽ സൗന്ദര്യം ആഘോഷിക്കുന്ന RTÉ വെതര്‍ ഫോട്ടോഗ്രാഫി-2025 മത്സരത്തിന് അപേക്ഷിക്കാം

RTÉ വെതർ ഫോട്ടോ മത്സരം 2025-ലെ ശീതകാല സീസണിന് ഒരുക്കങ്ങൾ ആരംഭിച്ചു. ഈ മത്സരത്തിൽ പങ്കെടുത്ത്, ശീതകാലത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെയും സീസണൽ മാറ്റങ്ങളുടെയും ദൃശ്യം പങ്കുവയ്ക്കാം. ഐറിഷ് ഭൂപ്രദേശത്തിന്റെ കാലാനുസൃതമായ മാറ്റങ്ങളുടെ സൗന്ദര്യം പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 20 വർഷത്തിലേറെയായി നടത്തി വരുന്ന ഈ മത്സരം ഇന്നും അതേ ജനപ്രീതിയോടെ മുന്നേറുകയാണ്. അമേച്ചർ ഫോട്ടോഗ്രാഫർമാർക്കും പൊതുജനങ്ങൾക്കും തങ്ങളുടെ ഫോട്ടോഗ്രാഫി കഴിവുകൾ പ്രദർശിപ്പിക്കാനും അവ പങ്കിടാനും കഴിയുന്ന ഒരു മികച്ച വേദിയാണ് ‘RTÉ Weather Photo Competition’.  RTÉ … Read more

ഡിസംബർ 2024-ലെ തൊഴിലില്ലായ്മ നിരക്ക് 4.2% ആയി ഉയർന്നു : CSO റിപ്പോര്‍ട്ട്‌

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) ഡിസംബർ 2024-ലെ തൊഴിലില്ലായ്മ കണക്കുകൾ പുറത്തുവിട്ടു. കണക്കുകൾ പ്രകാരം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബർ 2024-ൽ 4.2% ആയിരുന്നു. നവംബർ 2024-ലെ 4.1% നിലയിൽ നിന്ന് വർധനയുണ്ടായെങ്കിലും, വാർഷിക അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ  2023 ഡിസംബറിലെ 4.5% നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 2024-ൽ പുരുഷന്മാരിലെ തൊഴിലില്ലായ്മ നിരക്ക് 4.2% ആയിരുന്നു, നവംബർ 2024-ലെ 4.1% നിലയിൽ നിന്ന് ഉയർന്നുവെങ്കിലും, 2023 ഡിസംബറിലെ 4.3% നിരക്കിൽ നിന്ന് കുറവായിരുന്നു. ഡിസംബർ … Read more

LA കാട്ടുതീ മരണസംഖ്യ 10 ആയി ഉയർന്നു; കാട്ടുതീക്ക് ഇരയായി ഐറിഷ് പൌരന്റെ വീടും

യുഎസിലെ ലോസ് ഏഞ്ചൽസ് ല്‍ പടര്‍ന്നു പിടിച്ച കാട്ടുതീയെ ചെറുക്കുന്നതിൽ നേരിയ പുരോഗതി അഗ്നിശമന സേനാംഗങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തീ ആളിപ്പടരുന്ന ശക്തമായ കാറ്റ് വീണ്ടും ഉയര്‍ന്നേക്കാമെന്നും, ഇത് സ്ഥിതി കൂടുതൽ വഷളാക്കിയെക്കാം എന്നും അധികൃതര്‍ അറിയിച്ചു. ലോസ് ഏഞ്ചൽസിലെ പ്രദേശങ്ങളെ വിഴുങ്ങുകയും ഹോളിവുഡ് കുന്നുകളെ നാമാവശേഷമാക്കുകയും ചെയ്ത തീ പിടുത്തത്തില്‍ ഇതുവരെ 10 പേർ കൊല്ലപ്പെടുകയും 10,000 ത്തോളം കെട്ടിടങ്ങൾ നശിക്കുകയും ചെയ്തു. ഐറിഷ് പൌരന്‍ ആയ ആൻഡ്രൂ ഡഗ്ഗന്‍റെ വീടും സ്റ്റുഡിയോയും കാട്ടു … Read more