സോഷ്യൽ വെൽഫെയർ അയർലൻഡ്: ആയിരക്കണക്കിന് രക്ഷിതാക്കൾക്ക് ലഭ്യമാകുന്ന പുതുതായി വർദ്ധിപ്പിച്ച പദ്ധതിക്ക് അർഹത നേടുന്നത് എങ്ങനെ?

സോഷ്യല്‍ വെല്‍ഫെയര്‍ സ്വീകരിക്കുന്ന ആയിരക്കണക്കിന് രക്ഷിതാക്കൾക്ക് അടുത്തിടെ വർദ്ധിപ്പിച്ച പദ്ധതി ലഭ്യമാണ് . 2025 ബജറ്റിൽ വർദ്ധിപ്പിച്ച, പുതിയ ചൈൽഡ് സപ്പോർട്ട് പേയ്‌മെൻ്റ് സ്കീംല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ജനുവരിമുതല്‍  46 യൂറോയിൽ നിന്ന് 50 യൂറോയായി ഉയർന്നു, കൂടാതെ 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് €8 വര്‍ദ്ധിച്ച് €54 ല്‍ നിന്ന് €62 ആയി ഉയര്‍ന്നു. നിങ്ങളുടെ സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മെന്‍റ്  ആഴ്ചതോറുമുള്ള ഒരു തുകയായ Personal Rate ആണ്. കൂടാതെ, നിങ്ങളുടെ … Read more

അയർലണ്ടിൽ അതി ശൈത്യം തുടരും; 15 കൗണ്ടികളിൽ ഓറഞ്ച് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ അതി ശൈത്യം ഇന്നും തുടരുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. 15 കൗണ്ടികളിൽ ഇന്നലെ രാത്രി 7 മണിമുതൽ ഇന്ന് രാവിലെ 8 മണിവരെ ഓറഞ്ച് മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടാകും. ഓറഞ്ച് മുന്നറിയിപ്പിൽ ഉൾപ്പെട്ട കൗണ്ടികളില്‍, Carlow, Kildare, Kilkenny, Laois, Longford, Meath, Offaly, Westmeath, Cavan, Monaghan, Galway, Roscommon, Tipperary, Leitrim and Donegal എന്നിവ ഉള്‍പെടുന്നു. അതോടൊപ്പം, രാജ്യം മുഴുവന്‍ പകൽ 12 മണിവരെ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. … Read more

ജനുവരി മാസത്തിലെ മലയാളം കുർബാന ( Roman) ജനുവരി 19 ഞായറാഴ്ച്ച

ജനുവരി മാസത്തിലെ മലയാളം കുർബാന ( Roman) ജനുവരി 19 ഞായറാഴ്ച്ച Dublin 15-ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ജനുവരി 19 ഞായറാഴ്ച്ച 2 pm ന്ആയിരിക്കും . എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു Church of Mary Mother of Hope Pace Crescent Little pace Co Dublin D15X628

ക്രാന്തി കേന്ദ്ര സമ്മേളനത്തിന് ഡബ്ലിൻ ഒരുങ്ങുന്നു.

ഡബ്ലിൻ: അയര്ലണ്ടിലെ ഇടതുപക്ഷ പുരോഗമ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ അഞ്ചാമത് കേന്ദ്ര സമ്മേളനത്തിന് ഡബ്ലിൻ ഒരുങ്ങുന്നു. 2025 ജനുവരി 11 ശനിയാഴ്ച സഖാവ്. സീതാറാം യെച്ചൂരി നഗറിൽ (സെൻ്റ് മാർക്സ് ജി.എ.എ ക്ലബ്, ഡബ്ലിൻ സൗത്ത്) വച്ച് നടക്കുന്ന കേന്ദ്ര സമ്മേളനം ഡബ്ലിൻ വെസ്റ്റ് ടി.ഡി യും, ഐറിഷ് സോഷ്യൽ പാർട്ടി അംഗവുമായ റൂത്ത് കോപ്പിംഗർ ഉൽഘാടനം ചെയ്തു സംസാരിക്കുന്നു. രാവിലെ 10 മുതല് വൈകിട്ട് നാലു വരെ നടക്കുന്ന പരിപാടിയിൽ അയർലണ്ടിലെ പ്രമുഖ ഇടതു നേതാക്കൾ … Read more

അയർലൻഡ് ക്നാനായ സംഗമം നടത്തപ്പെട്ടു.

അയർലൻഡ് ക്നാനായ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവത്സര സംഗമം “ക്നാനായ നക്ഷത്ര രാവ് ” Ardee പാരിഷ് സെന്ററെറിൽ വെച്ച് ശനിയാഴ്ച (04-01-25) നടത്തപ്പെട്ടു. അയർലണ്ടിലെ പല ഭാഗങ്ങളിൽനിന്നുമായി 600ൽ പരം ക്നാനായ മക്കൾ ഈ പരിപാടിയുടെ ഭാഗമായി. ഫാ. തോമസ് കൊച്ചുപുത്തേപുരയിൽ വിശുദ്ധ കുർബാന അർപ്പിച്ചു ആരംഭം കുറിച്ച പരിപാടിയിൽ പൊതുസമ്മേളനവും, കരോൾ ഗാനമത്സരവും, സാന്റാ വിസിറ്റും , രുചികരമായ ഭക്ഷണ വിഭവങ്ങളും, കലാപരിപാടികളുമായി ആഘോഷപൂർവം നടത്തപ്പെട്ടു. പരിപാടിക്ക് KCAI പ്രെസിഡെന്റ്- ശ്രീ. ജോസ് … Read more

അയർലൻഡ് മലയാളി സാജൻ ആന്റണി നാട്ടിൽ അന്തരിച്ചു.

അയർലണ്ടിലെ Naas -ൽ താമസിച്ചിരുന്ന സാജൻ ആന്റണി (54) കേരളത്തിൽ അന്തരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി സാജൻ ഒരു വർഷം മുമ്പ് അയർലണ്ടിൽ ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവർ ജോലിയ്ക്കായ് അയർലണ്ടിൽ എത്തിയത്. തുടർന്ന് ക്യാൻസർ മൂലം വളരെ ഗുരുതര അവസ്ഥയിൽ NAAS ആശുപത്രിയിൽ ആയിരുന്നു . Paralyzed ആയ സാജന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ അയർലണ്ടിലെ മലയാളി സമൂഹം ഉൾപ്പെടെ പിന്തുണ നൽകിയതിനെ തുടർന്നാണ് എയർ ആംബുലൻസ് സൗകര്യത്തോടെ അദ്ദേഹത്തെ നാട്ടിൽ എത്തിച്ചത് . ഇന്ന് … Read more

അയർലണ്ടിലെ ഇടണ്ടറിയിലുള്ള ബിന്ദു ഫ്രാൻസിസിന്റെ പിതാവ് നിര്യാതനായി

ഡബ്ലിൻ : ഓ ഐ സീ സീ അയർലണ്ട് ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബിന്റെ ഭാര്യാ പിതാവ് പി ജെ ജോൺ (74) പൂങ്കോട്ടൽ, ചുങ്കത്തറ, നിലമ്പുർ നിര്യാതനായി. സംസ്കാരം 8-)0 തീയതി ബുധനാഴ്ച 2 പിഎം ന് ചുങ്കത്തറ സെയിന്റ് ജോർജ് ദേവാലയത്തിൽ. ഫ്രാൻസിസ് ജേക്കബ്: 0894000078 വാർത്ത: റോണി കുരിശിങ്കൽപറമ്പിൽ

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് “എം.ടി അനുസ്മരണ പരിപാടി” സംഘടിപ്പിക്കുന്നു.

വാട്ടർഫോർഡ്: മലയാള സാഹിത്യത്തിനു വിശ്വ സാഹിത്യത്തിൽ ഇടം നേടിക്കൊടുത്ത മഹാപ്രതിഭ എം. ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് അനുശോചന പരിപാടി സംഘടിപ്പിക്കുന്നു. “എം. ടി ഓർമ്മകളുടെ നാലുകെട്ട്” അനുസ്മരണ പരിപാടി ജനുവരി 8 ബുധനാഴ്ച വൈകിട്ട് 6.30ന് വാട്ടർഫോർഡ് പീപ്പിൾസ് പാർക്കിന് അടുത്തുള്ള ഏഷ്യൻ ഷോപ്പിന്റെ ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടി മലയാളം അയർലൻഡ് സംഘടനയുടെ സെക്രട്ടറി രാജൻ ദേവസ്യ ഉദ്ഘാടനം ചെയ്യും. കേരള പുരോഗമന കലാസാഹിത്യസമിതി സംസ്ഥാന കമ്മിറ്റി അംഗം … Read more

ഓ ഐ സീ സീ അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് ഡോ. മൻമോഹൻ സിങ് അനുസ്മരണം നടത്തി

വാട്ടർഫോർഡ് : ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണത്തിനു വാതിൽ തുറന്ന ധനകാര്യ വിദഗ്‌ധനും, മുൻ പ്രധാന മന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് അനുശോചിച്ചു. ഓ ഐ സീ സീ അയർലണ്ട് വൈസ് പ്രസിഡന്റ് പുന്നമട ജോർജുകുട്ടിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ വാട്ടർഫോർഡ് യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് മാത്യു അധ്യക്ഷത വഹിച്ചു , യോഗത്തിൽ ഗ്രേസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി, മഹിളാ കോൺഗ്രസ് പ്രതിനിധി … Read more