Co Louth-ലെ Ardree-യില്‍ 190,000 യൂറോ വിലവരുന്ന കഞ്ചാവും, 20 പൈപ്പ് ബോംബുകളും പിടിച്ചെടുത്ത് ഗാര്‍ഡ. ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇതിനിടെയാണ് പൈപ്പ് ബോംബുകളും സൂക്ഷിച്ചിരുന്നതായി ഗാര്‍ഡ കണ്ടെത്തിയത്.
തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാവലയം തീര്‍ക്കുകയും, സൈന്യത്തിന്റെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് എത്തി ബോംബുകള്‍ നിര്‍വ്വീര്യമാക്കുകയും ചെയ്തു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments