‘ആർത്തവം ഒഴിവുകഴിവല്ല’: നടി ശ്രീലീല; നിങ്ങൾ ശരിക്കും ഡോക്ടർ തന്നെയാണോ എന്ന് വിമർശകർ

By Rose Malayalam Desk

ആര്‍ത്തവം എന്തെങ്കിലും ചെയ്യുന്നതിനുള്ള ഒരു ഒഴിവുകഴിവല്ല എന്ന അഭിപ്രായപ്രകടനത്തെത്തുടര്‍ന്ന് നടി ശ്രീലീലയ്ക്ക് നേരെ വ്യാപക വിമര്‍ശനം. ഉസ്താദ് ഭഗത് സിങ് എന്ന തെലുങ്ക് ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ചിത്രത്തിലെ നായികയായ ശ്രീലീലയുടെ പരാമര്‍ശം.

എന്റെ പാട്ടുകളെല്ലാം, മിക്കതും പ്രശംസിക്കപ്പെട്ടതാണ്. അതെല്ലാം ചിത്രീകരിച്ചത് എന്റെ ആര്‍ത്തവ കാലങ്ങളിലായിരുന്നു. അതിനാല്‍ അതൊരു ഒഴിവുകഴിവല്ല. പവറും തുല്യതയും വേണമെന്ന് പറയുമ്പോള്‍ നമ്മളും നമ്മളുടെ ശാരീരിക പരിമിതികള്‍ക്ക് അപ്പുറത്തേക്ക് കടക്കണം. മാനസികവും ശാരീരീകവുമായ ബുദ്ധിമുട്ടുകള്‍ ഒഴിവുകഴിവുകളല്ല- എന്നായിരുന്നു ശ്രീലീലയുടെ വാക്കുകള്‍.

ഈയിടെയായിരുന്നു ശ്രീലീല എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ഇത് കണക്കലെടുത്ത്, നടി ശരിക്കും ഡോക്ടര്‍ തന്നെയാണോ എന്ന തരത്തിലാണ് ഈ പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. മനുഷ്യരെ മനസിലാക്കാനും, അനുകമ്പ തോന്നാനും താരത്തിന് സാധിക്കുന്നില്ല എന്ന് മുതല്‍, ഓരോരുത്തരുടെയും ആര്‍ത്തവകാലം വ്യത്യസ്തമായിരിക്കുമെന്നും, നിങ്ങള്‍ക്ക് തുള്ളിച്ചാടാന്‍ സാധിക്കുന്നുണ്ടെന്ന് കരുതി എല്ലാവര്‍ക്കും അത് സാധ്യമാകില്ല എന്നുവരെ വിമര്‍ശകര്‍ പറയുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയെ ഒഴിവുകഴിവ് എന്ന് പറഞ്ഞതിനെതിരായും വിമര്‍ശനമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments