ഈയിടെ തിയറ്ററില്‍ റിലീസായ ഏതാനും സിനിമകള്‍ വിഷു പ്രമാണിച്ച് ഒടിടിയില്‍ എത്തുകയാണ്. ഏതെല്ലാമാണ് ഈയാഴ്ചത്തെ റിലീസുകള്‍ എന്നും, ഏതെല്ലാം പ്ലാറ്റ്‌ഫോമുകളിലാണ് അവ എന്നും നോക്കാം:
സംഭവം അധ്യായം ഒന്ന്
വളരെ ചെറിയ ബജറ്റിലെത്തി തിയറ്ററില്‍ വിജയമായി മാറിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ജിത്തു സതീശന്‍ സംവിധാനം ചെയ്ത ‘സംഭവം അധ്യായം ഒന്ന്’. അസ്‌കര്‍ അലി, വിനീത് കുമാര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവര്‍ അഭിനേതാക്കളായെത്തിയ ചിത്രം ഏപ്രില്‍ 15-ന് ജിയോ ഹോട്‌സാറ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും.
ഹാല്‍
തിയറ്ററില്‍ വലിയ വിജയമായില്ലെങ്കിലും ഉള്ളടക്കം കൊണ്ട് ശക്തമായ ചിത്രമായിരുന്നു ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’. ചിത്രം മനോരമ മാക്‌സ്, സണ്‍ നെക്‌സ്റ്റ് പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
തായ് കിഴവി
രാധിക ശരത്കുമാറിനെ നായികയാക്കി ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത ‘തായ് കിഴവി,’ ജിയോ ഹോട്‌സാറ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചു. നടന്‍ ശിവകാര്‍ത്തികേയന്‍ നിര്‍മ്മിച്ച ചിത്രം തിയറ്ററില്‍ വന്‍ വിജയമായിരുന്നു.
യൂത്ത്
നടന്‍ കെന്‍ കരുണാസ് നായകനും, സംവിധായകനുമായെത്തിയ ‘യൂത്ത്’, തമിഴില്‍ നിന്നുള്ള റൊമന്റിക് കോമഡി ചിത്രമാണ്. ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് തിയറ്ററുകളില്‍ ലഭിച്ചത്. ചിത്രം ഏപ്രില്‍ 16-ന് നെറ്റ്ഫ്‌ളിക്‌സിലെത്തും.
കണിമംഗലം കോവിലകം
രാജേഷ് മോഹന്‍ സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രമായ ‘കണിമംഗലം കോവിലകം’ സണ്‍ നെക്‌സ്റ്റില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
കാക്കി സര്‍ക്കസ്
ഇനിയൊരു വെബ് സീരീസാണ്. തമിഴ്, മലയാളം ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ കോമഡി സീരീസായ ‘കാക്കി സര്‍ക്കസ്’ ഏപ്രില്‍ 10 മുതല്‍ സീ 5-ല്‍ പ്രദര്‍ശനമാരംഭിച്ചു. മലയാളത്തില്‍ നിന്നും രാജേഷ് മാധവന്‍, ഗൗതമി നായര്‍ മുതലായവരും തമിഴില്‍ നിന്ന് മുനിഷ്‌കാന്ത്, സുഭാഷ് സെല്‍വം മുതലായവരുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments