നിങ്ങളുടെ കാറിന്റെ നമ്പർ പ്ലേറ്റ് നിയമാനുസൃതമാണോ? ഇല്ലെങ്കിൽ പണി വരുന്നുണ്ടെന്ന് ഗാർഡ

By Rose Malayalam Desk

Co Donegal-ല്‍ നിയമപരമല്ലാത്ത തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ വച്ചിരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാരംഭിച്ച് ഗാര്‍ഡ. കഴിഞ്ഞയാഴ്ച നമ്പര്‍ കൃത്യമായി മനസിലാകാത്തതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ നിര്‍ത്തി പരിശോധിച്ച ലെറ്റര്‍കെന്നി റോഡ് പൊലീസിങ് യൂണിറ്റ്, ഇവര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.

മുന്നിലും പിന്നിലും നിയമാനുസൃതമല്ലാത്ത നമ്പര്‍ പ്ലേറ്റുകള്‍ വച്ചാല്‍ 60 യൂറോ വീതമാണ് പിഴ. ഇതിനുപുറമെ നമ്പര്‍ പ്ലേറ്റ് മാറ്റി സ്ഥാപിക്കാന്‍ നിര്‍ദ്ദേശവും നല്‍കും. നിയമം കൃത്യമായി അനുസരിക്കാത്ത നമ്പര്‍ പ്ലേറ്റുകളുള്ള വാഹനയുടമകള്‍ക്കെതിരെ നടപടി തുടരുമെന്ന് ഗാര്‍ഡ അറിയിച്ചു.

നിയമപ്രകാരം അംഗീകാരമില്ലാത്ത ഫോണ്ട് ഉപയോഗിക്കുക, ഫോണ്ടിന്റെ വലിപ്പം വ്യത്യാസപ്പെട്ടിരിക്കുക, നിറങ്ങള്‍, സ്‌പേസുകള്‍ എന്നിവ വ്യത്യാസപ്പെട്ടിരിക്കുക, ഇയു ഫ്‌ളാഗ് അല്ലെങ്കില്‍ IRL identifier ഇല്ലാതിരിക്കുക, ഗാര്‍ഡയെ വെട്ടിക്കാനായി നമ്പര്‍ പ്ലേറ്റില്‍ മാറ്റങ്ങള്‍ വരുത്തുക മുതലായവയാണ് നമ്പര്‍ പ്ലേറ്റുകളുമായി ബന്ധപ്പെട്ട് കണ്ടുവരുന്ന പതിവ് നിയമലംഘനങ്ങള്‍.

അയര്‍ലണ്ടില്‍ നമ്പര്‍ പ്ലേറ്റുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ (ഫോണ്ട്, സൈസ്, നിറം മുതലായവ) അറിയാന്‍: https://www.citizensinformation.ie/en/travel-and-recreation/vehicle-standards/vehicle-registration-numbers/

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments