Co Offaly-യിലെ
Edenderry-യിൽ വീടിന് തീപിടിച്ചതിനെത്തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് ഗാർഡ. ചൊവ്വാഴ്ച പുലർച്ചെ Edenderry- യിലെ കാസിൽവ്യൂ പാർക്കിലുള്ള വീടിനു തീപിടിച്ചാണ് 60-ലേറെ പ്രായമുള്ള ക്രിസ്റ്റി ഹോൾട്ട് എന്നയാൾ മരിച്ചത്.
കഴിഞ്ഞ ഡിസംബർ ആറിന് ഇതേ വീട്ടിലുണ്ടായ ആസൂത്രിതമായ മറ്റൊരു തീപിടുത്തത്തിൽ മരിച്ച മേരി ഹോൾട്ടിന്റെ സഹോദരനാണ് ഇപ്പോൾ മരിച്ച ക്രിസ്റ്റി ഹോൾട്ട്. അന്നത്തെ തീപിടിത്തത്തിൽ മേരി ഹോൾട്ടിനൊപ്പം അവരുടെ സഹോദരിയുടെ പേരക്കുട്ടിയായ നാല് വയസ്സുകാരൻ ടൈഗ് ഫാരെലും കൊല്ലപ്പെട്ടിരുന്നു. കൂടാതെ ക്രിസ്റ്റിയുടെ സഹോദരിക്ക് അന്ന് ഗുരുതരമായി പൊള്ളലേൽക്കുകയും ദീർഘകാലം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തു. അന്ന് വീടിന് തീയിട്ട സംഭവത്തിൽ ജനുവരി മാസം ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തെങ്കിലും കേസെടുക്കാതെ വിട്ടയച്ചിരുന്നു.
ഡിസംബറിലെ ദുരന്തത്തിന് ശേഷം വലിയ നാശനഷ്ടങ്ങൾ സംഭവിച്ച വീട് അടച്ചുപൂട്ടിയിരിക്കുകയായിരുന്നെങ്കിലുംഅടുത്ത കാലത്തായി ബന്ധുക്കൾ ഇവിടെ താമസം തുടങ്ങിയിരുന്നതായി പറയപ്പെടുന്നു.
തീപിടിത്തത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏതെങ്കിലും സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ഗാർഡയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്:
Tullamore Garda Station – 057 932 7600
Garda Confidential Line – 1800 666 111
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments