ഡബ്ലിനിലെയും സമീപകൗണ്ടികളിലെയും പുതിയ പീസ് കമ്മീഷണറായി മലയാളിയായ ജോര്‍സണ്‍ ബാബു. മന്ത്രി നിയാല്‍ കോളിന്‍സ് ആണ് ആണ് ജോര്‍സണ് നിയമനം നല്‍കിയത്.
ഡബ്ലിന് പുറമെ സമീപകൗണ്ടികളായ കില്‍ഡെയര്‍, മീത്ത്, വിക്ക്‌ലോ എന്നീ കൗണ്ടികളുടെയും ഉത്തരവാദിത്തം ജോര്‍സണ് ഉണ്ട്. സമന്‍സുകള്‍, വാറന്റുകള്‍ എന്നിവ ഒപ്പിടുക, രേഖകളും സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക മുതലായവയാണ് പീസ് കമ്മീഷണറുടെ പ്രധാന ജോലികള്‍.
അയര്‍ലണ്ട് സ്വന്തം വീടായി കാണുന്ന ഒരാള്‍ എന്ന നിലയ്ക്ക് ഈ പദവിയില്‍ സമൂഹസേവനം ചെയ്യാനാകുക എന്നത് അഭിമാനകരമാണെന്ന് നിയമനവുമായി ബന്ധപ്പെട്ട് ജോര്‍സണ്‍ ബാബു പ്രതികരിച്ചു. നീതിപൂര്‍വ്വവും, ധാര്‍മ്മികവുമായി താന്‍ സേവനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡീന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സില്‍ ക്ലസ്റ്റര്‍ മാനേജറായി ജോലി ചെയ്യുന്ന ജോര്‍സണ്‍ ബാബു, ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് അംഗവുമാണ്. ഭാര്യ ബെറ്റി. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്.
പീസ് കമ്മീഷണര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് വെബ്‌സൈറ്റ് വഴി അപ്പോയിന്റ്‌മെന്റ് എടുക്കാവുന്നതാണ്:
www.georson.ieRose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments