അയർലണ്ടിൽ ഇന്ത്യൻ വംശജനെ കാണാതായി; അന്വേഷണത്തിന് പൊതുജനസഹായം തേടി ഗാർഡ

By Rose Malayalam Desk

അയര്‍ലണ്ടില്‍ കാണാതായ ഇന്ത്യന്‍ വംശജനുവേണ്ടി അന്വേഷണാരംഭിച്ച് ഗാര്‍ഡ. രജത് കശ്യപ് എന്ന 31-കാരനെയാണ് കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ Gorey-യിലുള്ള തന്റെ വീട്ടില്‍ നിന്നും കാണാതായത്. മാര്‍ച്ച് 27 വെള്ളിയാഴ്ച വൈകിട്ട് 8.30-നാണ് രജതിനെ അവസാനമായി കണ്ടത്.

5 അടി 8 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, പച്ച നിറത്തിലുള്ള കണ്ണുകള്‍, കറുത്ത തലമുടി എന്നിവയാണ് രജതിനെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍. അവസാനമായി കാണുമ്പോള്‍ ഇദ്ദേഹം ഒരു ജീന്‍സും, ഗ്രേ/ഗ്രീന്‍ ജിപ്പര്‍ ടോപ്പുമാണ് ധരിച്ചിരുന്നത്. 152-W Mercedes Benz കാറിലാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്നത് എന്നാണ് വിവരം.

രജതിനെ പറ്റിയോ, സഞ്ചരിച്ചിരുന്ന കാറിനെ പറ്റിയോ എന്തെങ്കിലും സൂചനകള്‍ ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു:
Gorey Garda Station – (053) 942 1222
Garda Confidential Line – 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments