ഇന്ധനവില പിടിവിട്ടതിന് പിന്നാലെ അയർലണ്ടിൽ പണപ്പെരുപ്പം ഉയർന്നു; ഒരു മാസത്തിനിടെയുള്ള ഊർജ്ജ വിലവർദ്ധന 11%

By Rose Malayalam Desk

ഇന്ധനവില കുതിച്ചുയര്‍ന്നതിന് പിന്നാലെ അയര്‍ലണ്ടിലെ പണപ്പെരുപ്പം മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ 3.6% ആയി ഉയര്‍ന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.5% ആയിരുന്നുവെന്നും സെന്‍ട്രല്‍ സാറ്റിസ്റ്റിക്‌സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസത്തിനിടെ ഊര്‍ജ്ജവില 11% കുതിച്ചുയര്‍ന്നതാണ് രാജ്യത്തെ പണപ്പെരുപ്പനിരക്കും ഉയരാന്‍ കാരണമായിരിക്കുന്നതെന്ന് സിഎസ്ഒ വ്യക്തമാക്കി. മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെയാകട്ടെ 12.3% ആണ് ഊര്‍ജ്ജവില വര്‍ദ്ധിച്ചത്.

അതേസമയം ഒരു മാസത്തിനിടെ രാജ്യത്തെ ഭക്ഷ്യവിലയില്‍ 0.3% കുറവ് സംഭവിച്ചിട്ടുണ്ട്. പക്ഷേ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് 2.3% വില വര്‍ദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്.

സേവനമേഖലയില്‍ ഒരു മാസത്തിനിടെ വില 0.9% എന്ന നിരക്കിലും, ഒരു വര്‍ഷത്തിനിടെ 3.3% എന്ന നിരക്കിലുമാണ് വര്‍ദ്ധിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments