Irish Ferries-ന്റെ ജങ്കാർ ഇനി ജൈവ ഇന്ധനത്തിൽ ഓടും; ഇന്ധനം നിർമ്മിക്കുന്നത് ഭക്ഷ്യ മാലിന്യത്തിൽ നിന്ന്

By Rose Malayalam Desk

ബോട്ട് ഓടിക്കാന്‍ Hydrotreated vegetable oil (HVO) ഉപയോഗിച്ച് Irish Ferries. ഹൈസ്പീഡ് ജങ്കാറായ Dublin Swift ആണ് HVO ഇന്ധനമാക്കി ആദ്യ യാത്ര നടത്തിയത്.

ഭക്ഷ്യമാലിന്യങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന ഒരു ജൈവ ഇന്ധനമാണ് HVO. ഡീസല്‍ വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഇത് ഉപയോഗിക്കാവുന്നതാണ്. മറ്റ് പല ഇന്ധനങ്ങളെയും പോലെ കാര്‍ബണ്‍ പുറന്തള്ളില്ല എന്നതാണ് HVO-യുടെ ഗുണം.

സുസ്ഥിരത കൈവരിക്കാനുള്ള ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവെപ്പാണ് ഇതെന്ന് Irish Ferries പറഞ്ഞു. വരും മാസങ്ങളില്‍ ജങ്കാറിലെ നാല് എഞ്ചിനുകളിലും ഡീസലിന് പകരമായി HVO ഉപയോഗിക്കാനാണ് തങ്ങളുടെ പദ്ധതിയെന്നും, ഇതുവഴി ഡീസലിനെ അപേക്ഷിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ 90% കുറയ്ക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. Circle K ആണ് HVO വിതരണം ചെയ്യുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments