വിജയ് നായകനാകുന്ന ‘ജനനായകൻ’ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുൻപേ ഇന്റർനെറ്റിൽ ചോർന്നതായി റിപ്പോർട്ടുകൾ. സിനിമയുടെ സെൻസർ കോപ്പിയോ അല്ലെങ്കിൽ മറ്റ് പ്രധാന ദൃശ്യങ്ങളോ ആണ് പൈറസി വെബ്‌സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് സൂചന. വിജയുടെ ഇൻട്രോ അടക്കമുള്ള അഞ്ച് മിനിറ്റ് സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഔദ്യോഗിക റിലീസ് തീയതിക്ക് മുൻപ് തന്നെ ദൃശ്യങ്ങൾ പുറത്തായത് ബോക്‌സ് ഓഫീസ് പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്ക വിതരണക്കാർക്കുമുണ്ട്.
സംഭവത്തിൽ കടുത്ത അമർഷം പങ്കുവച്ച വിജയ് ആരാധകർ, ദൃശ്യങ്ങൾ എത്രയും വേഗം ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യാൻ നിർമ്മാതാക്കളോട് സോഷ്യൽ മീഡിയ വഴി ആവശ്യപ്പെട്ടു. അണിയറ പ്രവർത്തകർ പൈറസി സൈറ്റുകളിൽ നിന്ന് ലിങ്കുകൾ നീക്കം ചെയ്യാനുള്ള നടപടികൾ അടിയന്തരമായി ആരംഭിച്ചിരിക്കുകയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
വിജയ് നായകനാകുന്ന അവസാന ചിത്രം എന്ന നിലയ്ക്ക് കഴിഞ്ഞ പൊങ്കലിന് റിലീസ് ചെയ്യേണ്ടിയിരുന്ന ‘ജനനായകൻ’ സെൻസർ പ്രശ്നങ്ങൾ കാരണം റിലീസ് നീളുകയായിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments