ക്രാന്തി മെയ്ദിനാഘോഷം; പെൺനടൻ നാടകത്തിന്റെയും കുടിൽ ബാന്റിന്റെ ഗാന സന്ധ്യയുടെയും ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം നിർവഹിച്ചു

By Rose Malayalam Desk

ഈ വർഷത്തെ മെയ്ദിന ആഘോഷത്തിന്റെ ഭാഗമായി ക്രാന്തിയുടെ നേതൃത്വത്തിൽ പ്രശസ്ത സിനിമ/ നാടക നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ‘പെൺനടൻ’ നാടകത്തിന്റെയും അയർലണ്ടിലെ പ്രശസ്ത ബാന്റായ ‘കുടിൽ’ അവതരിപ്പിക്കുന്ന ഗാനസന്ധ്യയുടെയും ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം നിർവഹിച്ചു.

മലയാളം സംഘടനയുടെ സെക്രട്ടറിയും ഐറിഷ് പീസ് കമ്മീഷണറുമായ രാജൻ ദേവസ്യ, അയർലണ്ട് യൂത്ത് ക്രിക്കറ്റ് ടീം അംഗമായ ഫെബിൻ മനോജിന് ടിക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജീവൻ വർഗീസ്, ഷിജിമോൻ കച്ചേരിയിൽ നോർത്ത് യൂണിറ്റ് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ പ്രണബ് രാഘവ് എന്നിവർ സന്നിഹിതരായിരുന്നു.

മെയ് ഒൻപതാം തീയതി വാട്ടർഫോർഡ് മൂൺകോയിൻ എലൈറ്റ് ഇവന്റ്സിൽ വച്ചാണ് പരിപാടി നടക്കുന്നത്. വിദേശത്ത് മാത്രം 300-ലേറെ സ്റ്റേജിൽ അവതരിപ്പിച്ചു വിജയിച്ചതാണ് ‘പെൺനടൻ’ എന്ന നാടകം. മലയാള നാടകവേദിയിൽ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സ്ത്രീകളെ ലഭിക്കാതിരുന്ന ഒരു കാലഘട്ടത്തിൽ അരങ്ങിൽ സ്ത്രീ വേഷം കെട്ടി സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വേലുക്കുട്ടിയാശാൻ എന്ന നടന്റെ ജീവിത കഥയാണ് ‘പെൺനടൻ’ എന്ന നാടകത്തിലൂടെ സന്തോഷ് കീഴാറ്റൂർ അരങ്ങിൽ അവതരിപ്പിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments