ഡബ്ലിനില്‍ 830,000 യൂറോ വിപണിവിലവരുന്ന ഗുരുതര മയക്കുമരുന്നായ കെറ്റാമീനുമായി 28-കാരന്‍ പിടിയില്‍. Mount Andrew Grove സ്വദേശിയായ ചെറുപ്പക്കാരനെയാണ് ശനിയാഴ്ച ലൂക്കനില്‍ നടത്തിയ പരിശോധനയ്ക്കിടെ ഗാര്‍ഡ പിടികൂടിയത്. വീടിന്റെ മുകളിലെ നിലയിലുള്ള ജനലിലൂടെ ഇയാള്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകിലെ ഗാര്‍ഡന്‍ ഏരിയയില്‍ വച്ച് ഗാര്‍ഡ പിടികൂടുകയായിരുന്നു. ഇവിടെ വച്ച് ഇയാള്‍ മയക്കുമരുന്ന് കളയാന്‍ ശ്രമം നടത്തുകയും ചെയ്തു.
വീട് പരിശോധിക്കാനെത്തിയ ഗാര്‍ഡ ആദ്യം കണ്ടെത്തിയത് 61,500 യൂറോ വിലവരുന്ന കെറ്റാമീന്‍ ആയിരുന്നു. തുടര്‍ന്ന് ഇയാളുടെ വീടിന് സമീപം നിര്‍ത്തിയിട്ട കാര്‍ പരിശോധിച്ചതില്‍ നിന്നുമാണ് 13 പാക്കുകളായി 770,000 യൂറോയുടെ കെറ്റാമീന്‍ കൂടി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന പ്രത്യേക അറ മയക്കുമരുന്ന് സൂക്ഷിക്കാനായി കാറില്‍ നിര്‍മ്മിച്ചിരുന്നുവെന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കവേ ഗാര്‍ഡ ജഡ്ജിനെ അറിയിച്ചു.
ചെറിയ പൈസയുടെ കഞ്ചാവ്, കൊക്കെയ്ന്‍ എന്നിവയും പ്രതിയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കടബാധ്യത കാരണം കാറില്‍ കൊണ്ടുനടന്ന മയക്കമരുന്ന് വില്‍ക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശ്യം എന്നാണ് കരുതുന്നത്.
നേരത്തെ വലിയ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ല എന്നതിനാല്‍ ജഡ്ജ് ഇയാള്‍ക്ക് ജാമ്യമനുവദിച്ചിട്ടുണ്ട്. കേസ് വീണ്ടും ഏപ്രില്‍ 14-ന് പരിഗണിക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments