ഡബ്ലിനിലെ ബോവർ മീഡിയ ഓഫീസിൽ നിന്ന് 5.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു; ജീവനക്കാരൻ അറസ്റ്റിൽ

By Rose Malayalam Desk

ഡബ്ലിനിലെ ബോവർ മീഡിയ (Bauer Media) ഓഫീസിൽ നിന്ന് ഏകദേശം 110,000 യൂറോ മൂല്യം വരുന്ന കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുപ്പതുകളിൽ പ്രായമുള്ള കമ്പനിയിലെ ഒരു ജോലിക്കാരനാണ് തിങ്കളാഴ്ച അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ടുഡേ എഫ്എം (Today FM), ന്യൂസ്‌ടോക്ക് (Newstalk) എന്നീ റേഡിയോ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതും ഇതേ ഈ ഓഫീസിൽ നിന്നാണ്. എന്നാൽ പിടിയിലായ വ്യക്തി ഒരു ബ്രോഡ്‌കാസ്റ്ററോ മാധ്യമപ്രവർത്തകനോ അല്ലെന്നും സ്ഥാപനത്തിലെ എഡിറ്റോറിയൽ വിഭാഗത്തിൽ ഇയാൾക്ക് പങ്കില്ലെന്നും ഐറിഷ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇയാൾ സ്ഥാപനത്തിൽ ഒരു സപ്പോർട്ട് സ്റ്റാഫ് ആയി ജോലി ചെയ്യുന്നയാളാണെന്നാണ് വിവരം.

തപാൽ മാർഗ്ഗം കെട്ടിടത്തിലേക്ക് അയച്ച പാഴ്സലിലാണ് ഇത്രയും 5.5 കിലോഗ്രാം വരുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. ഡബ്ലിനിലെ മാർക്കോണി ഹൗസിലേക്കായിരുന്നു ഈ പാഴ്സൽ അയച്ചിരുന്നത്. എന്നാൽ തപാൽ പരിശോധനകൾക്കിടെ സ്നിഫർ ഡോഗുകൾ മയക്കുമരുന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments