Co Down-ൽ പുരുഷനും നായയ്ക്കും നേരെ ആക്രമണം; അക്രമികൾ മുഖത്തിടിച്ചു, നായയെ ചവിട്ടി

By Rose Malayalam Desk

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Co Down-ല്‍ പുരുഷനും ഒപ്പമുണ്ടായിരുന്ന നായയ്ക്കും നേരെ ആക്രമണം. ആനിമല്‍ റെസ്‌ക്യൂ ചാരിറ്റിയായ K9 Search and Rescue NI-യില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ക്കും, ഇദ്ദേഹം രക്ഷപ്പെടുത്തു കൊണ്ടുവന്ന നായയ്ക്കും നേരെയാണ് വെള്ളിയാഴ്ച വൈകിട്ട് 7.50-ഓടെ Bangor-ലെ High Street പ്രദേശത്ത് വച്ച് ഒരുകൂട്ടം ചെറുപ്പക്കാരുടെ ആക്രമണമേറ്റത്.

സംഭവമറിഞ്ഞെത്തിയ പൊലീസിനെ കണ്ടതും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ഏകദേശം 20-ഓളം പേര്‍ വരുന്ന സംഘത്തിലെ മിക്കവരും ഇരുണ്ട നിറമുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡോഗ് റെസ്‌ക്യൂവറുമായി തര്‍ക്കത്തിലേര്‍പ്പെട്ട സംഘം ഇദ്ദേഹത്തെ പലവട്ടം മുഖത്ത് ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നായയെ ചവിട്ടുകയും ചെയ്തു.

സംഭവത്തെ പറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ 101 എന്ന നമ്പറില്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കേസ് റഫറന്‍സ് നമ്പര്‍- 1493 – 27/03/26.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments