ഷാനൺ എയർപോർട്ടിൽ യുഎസ് സൈനിക വിമാനത്തിന് കേടുപാടുണ്ടാക്കിയ ആൾ അറസ്റ്റിൽ

By Rose Malayalam Desk

ഷാനണ്‍ എയര്‍പോര്‍ട്ടില്‍ യുഎസ് സൈനികവിമാനത്തിന് കേടുപാടുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. ഇറാനെതിരായ യുദ്ധത്തില്‍ വിമാന ബേസ് ആയി യുഎസ്എ ഷാനണ്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം.

ശനിയാഴ്ച രാവിലെ കൗണ്ടി ക്ലെയറിലുള്ള ഷാനണ്‍ എയര്‍പോര്‍ട്ടിലെ നിയന്ത്രിത പ്രദേശത്ത് ഒരാള്‍ അനധികൃതമായി എത്തിയതായാണ് ഗാര്‍ഡ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു വീഡിയോയില്‍ ഒരാള്‍ വലിയൊരു സൈനികവിമാനത്തിന് മുകളിലേയ്ക്ക് കയറിയ ശേഷം, എന്തോ ഒരു വസ്തു ഉപയോഗിച്ച് വിമാനത്തിന്റെ ചിറകില്‍ കോറിവരയ്ക്കുന്നതും കാണാം. 40-ലേറെ പ്രായമുള്ള ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത ഗാര്‍ഡ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം സംഭവത്തിന് ശേഷം എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയില്‍ പുനരാരംഭിച്ചതായി ഷാനണ്‍ എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു. രാവിലെ 9.50-ഓടെ നിര്‍ത്തിവച്ച പ്രവര്‍ത്തനങ്ങള്‍ 10.15-ഓടെ തന്നെ പുനരാരംഭിക്കാന്‍ സാധിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments