ലിമറിക്കിൽ നടന്ന ആക്രമണത്തിൽ ചെറുപ്പക്കാരന് ഗുരുതര പരിക്ക്; അക്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ പൊതുജനസഹായം തേടി ഗാർഡ

By Rose Malayalam Desk

ലിമറിക്ക് സിറ്റിയില്‍ നടന്ന ആക്രമണത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. മാര്‍ച്ച് 28 ശനിയാഴ്ച രാവിലെ 10.30-ഓടെ നഗരത്തിലെ Old Cratloe Road പ്രദേശത്തുവച്ചാണ് 30-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ സെന്റ് ജോണ്‍സ് ആശുപത്രിയിലും, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ലിമറിക്കിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു.

മാര്‍ച്ച് 28 ശനിയാഴ്ച രാവിലെ 10 മണിക്കും, 11 മണിക്കും ഇടയില്‍ Old Cratloe Road, Brookville Avenue എന്നീ പ്രദേശങ്ങളിലുണ്ടായിരുന്ന ആരെങ്കിലും സംഭവത്തിന് സാക്ഷികളായിട്ടുണ്ടെങ്കിലോ, ആരുടെയെങ്കിലും കൈയില്‍ അക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലോ അവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് ഉണ്ടായിരുന്ന ഒരു ഫോക്‌സ് വാഗണ്‍ കാറിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്:
Mayorstone Garda Station on (061) 456980, the Garda Confidential Line on 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments