കൗണ്ടി കില്‍ഡെയറിലെ Maynooth-ല്‍ ലെവല്‍ക്രോസിങ്ങിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു. ഇന്ന് പുലര്‍ച്ചെയുണ്ടായ സംഭവത്തെത്തുടര്‍ന്ന് Maynooth- Leixlip റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന് Irish Rail പോസ്റ്റില്‍ വ്യക്തമാക്കി. ഈ രണ്ട് സ്‌റ്റേഷനുകള്‍ക്കും ഇടയിലുള്ള Kilmacredock പ്രദേശത്താണ് പ്രശ്‌നമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും എന്താണ് പ്രശ്‌നമെന്ന് വ്യക്തമാക്കിയിട്ടില്ല.
Maynooth-നും Connolly-ക്കും ഇടയിലുള്ള എല്ലാ സര്‍വീസും ഇതെത്തുടര്‍ന്ന് ബാധിക്കപ്പെട്ടിട്ടുണ്ട്. Sligo, Longford എന്നിവിടങ്ങളില്‍ നിന്നും ഡബ്ലിന്‍ വഴി പോകുന്ന ഇന്റര്‍സിറ്റി ട്രെയിനുകളും ഇതില്‍ പെടും. പല ട്രെയിനുകളും 45 മിനിറ്റോളം വൈകാനും, ചിലത് Maynooth-ല്‍ പിടിച്ചിടാനും സാധ്യതയുണ്ട്.
യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് Dublin Bus റെയില്‍ ടിക്കറ്റുകള്‍ സ്വീകരിക്കുമെന്ന് Irish Rail അറിയിച്ചിട്ടുണ്ട്. Maynooth, Leixlip എന്നിവിടങ്ങളില്‍ നിന്നുള്ള ടിക്കറ്റുകളാണ് സ്വീകരിക്കുക. പ്രശ്‌നപരിഹാരത്തിന് ശ്രമം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments