മകളെയും കുടുംബത്തെയും സന്ദർശിക്കാൻ അയർലൻഡിലെത്തിയ മലയാളി വീട്ടമ്മ നിര്യാതയായി. കോർക്കിലെ മലോയിൽ ആണ് മാവേലിക്കര കാപ്പിൽ സ്വദേശിനി ലാലി പോൾ നിര്യാതയായത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
കോർക്കിലെ മാലോയിൽ താമസിക്കുന്ന മകളെയും കുടുംബത്തെയും കാണുന്നതിനു വേണ്ടിയാണ് ലാലി പോൾ അയർലണ്ടിൽ എത്തിയത്. എഴുപത് വയസ്സായിരുന്നു.ഇന്നലെയാണ് ലാലി പോൾ കേരളത്തിൽനിന്ന് കോർക്കിലെത്തിയത്. ഇന്ന് രാവിലെ ഉറക്കമുണർന്ന ശേഷം മകളോടൊപ്പം ചായ തയ്യാറാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചു.
മാവേലിക്കര കട്ടക്കളീക്കൽ കുടുംബാംഗമാണ് ലാലി പോൾ. കോർക്കിലെ ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവകാംഗമായ നിഷ പോളിന്റെ മാതാവും ബിനു തോമസ് വർഗീസിന്റെ ഭാര്യാമാതാവുമാണ് ലാലി പോൾ.ലാലി പോളിന്റെ നിര്യാണത്തിൽ കോർക്ക് ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവക അനുശോചനം അറിയിച്ചു.സംസ്‌കാര ശുശ്രൂഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments