ഐറിഷ് പൗരത്വ ചടങ്ങുകൾ മാറ്റിവെച്ചു.

By Rose Malayalam Desk

അയർലൻഡിൽ ഏപ്രിൽ 14, 15 തീയതികളിൽ നടക്കാനിരുന്ന പൗരത്വ ചടങ്ങുകൾ (Citizenship Ceremonies) മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. രാജ്യവ്യാപകമായി ഇന്ധന വിതരണം, യാത്ര, ഗതാഗതം എന്നിവ നേരിടുന്ന കടുത്ത സമ്മർദ്ദവും തടസ്സങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം.

ഏപ്രിൽ 14 (ചൊവ്വ), 15 (ബുധൻ) തീയതികളിൽ കില്ലാർണിയിലെ ഐ.എൻ.ഇ.സി (INEC) ഹാളിൽ വെച്ച് നടക്കാനിരുന്ന പൗരത്വ സ്വീകരണ ചടങ്ങുകളാണ് അവസാന നിമിഷം മാറ്റിവെച്ചത്.

ഐറിഷ് പൗരത്വം സ്വീകരിക്കാൻ ആകാംക്ഷയോടെ കാത്തിരുന്ന ആയിരക്കണക്കിന് അപേക്ഷകരെ ഈ തീരുമാനം നിരാശയിലാഴ്ത്തിയിട്ടുണ്ട്.

ചടങ്ങുകൾ ഈ വർഷം ജൂൺ മാസത്തിലേക്ക് മാറ്റിയതായി പൗരത്വ വിഭാഗം (Citizenship Ceremony Team) അറിയിച്ചു. കൃത്യമായ തീയതികൾ പിന്നീട് ഇമെയിൽ വഴി അപേക്ഷകരെ അറിയിക്കുന്നതാണ്.

പൗരത്വ അപേക്ഷയുമായോ പ്രക്രിയയുമായോ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അപേക്ഷകർക്ക് താഴെ പറയുന്ന പോർട്ടൽ സന്ദർശിക്കാവുന്നതാണ്:
www.portal.irishimmigration.ie/en/

അപേക്ഷകർ തങ്ങളുടെ ഇമെയിലുകൾ കൃത്യമായി പരിശോധിക്കണമെന്നും പുതിയ അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും ഐറിഷ് ഇമിഗ്രേഷൻ വിഭാഗം നിർദ്ദേശിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments