യുദ്ധമവസാനിപ്പിക്കാനായി പാകിസ്ഥാനില്‍ നടന്നുവന്നിരുന്ന ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് തുരങ്കം വച്ചത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ എന്ന് ആരോപണം. യുഎസിന്റെ ഭാഗത്ത് നിന്നും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി നെതന്യാഹു ഫോണില്‍ സംസാരിച്ചത്, സമാധാനകരാറില്‍ എത്തുന്നത് തടഞ്ഞുവെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം നിരവധി വിഷയങ്ങളില്‍ ധാരണയിലെത്തിയിരുന്നതായും, ആണവായുധവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് തര്‍ക്കം നിലനിന്നിരുന്നതെന്നും യുഎസ് പറഞ്ഞിരുന്നു. ഇതിന് പുറമെ ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കല്‍, ഹോര്‍മുസ് കടലിലുക്കുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയിലും ധാരണയിലെത്താന്‍ സാധിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 21 മണിക്കൂറോണ് ചര്‍ച്ച നീണ്ടുനിന്നത്.
ഹോര്‍മുസില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ്
ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ സാധിക്കാതെ വന്നതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലേയ്ക്കും, അവിടെ നിന്ന് പുറത്തേയ്ക്കുമുള്ള കപ്പലുകള്‍ തടയുമെന്നും ട്രംപ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇന്ന് 10 മണി മുതല്‍ നടപടികളുണ്ടാകുമെന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ഇറാനെതിരായ യുഎസിന്റെയും, ഇസ്രായേലിന്റെയും യുദ്ധത്തില്‍ നാറ്റോ ഒപ്പം നിന്നില്ല എന്നാരോപിച്ച ട്രംപ്, നാറ്റോ സംഖ്യത്തില്‍ യുഎസ് അംഗമായി തുടര്‍ന്നേക്കില്ല എന്ന സൂചനയും നല്‍കി.
‘റഷ്യയില്‍ നിന്നുള്ള സംരക്ഷണത്തിനായി നാറ്റോയ്ക്ക് വേണ്ടി ട്രില്യണ്‍ കണക്കിന് ഡോളറാണ് യുഎസ് ചെലവാക്കിയത്. അവരെ റഷ്യയില്‍ നിന്നു സംരക്ഷിക്കുകയാണ് യുഎസ് ചെയ്യുന്നത്. ഇതൊരു പരിഹാസ്യമായ കാര്യമാണെന്ന് പണ്ടേ തോന്നിയിട്ടുണ്ട്. എന്നിട്ടും ട്രില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിക്കുന്നു. ഇത് വളരെ ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കും’- ട്രംപ് പറഞ്ഞു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments