മലങ്കര ഓർത്തഡോൿസ് സഭയുടെ യു .കെ.യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ട് , ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ അനുഗ്രഹം ആയി നടത്തപ്പെട്ടു .
പരിശുദ്ധനായി അനേകം വിശ്വാസികളുടെ മനസ്സിൽ കുടികൊള്ളുന്ന പാമ്പാടി ദയറായിൽ കബറടങ്ങിയ അഭിവന്ദ്യ കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത എന്ന് വികാരി ഫാദർ അനു മാത്യു അനുസ്മരിച്ചു .
അനുഗ്രഹങ്ങളുടെ കലവറയായി പാമ്പാടി ദേശത്തിനും പരിശുദ്ധ സഭയ്ക്കും പ്രകാശഗോപുരമായി നിലകൊള്ളുന്ന പാമ്പാടി മാർ കുറിയാക്കോസ് ദയറാ സഭയ്ക്ക് അഭിമാനം ആണ് എന്നും അദ്ദേഹം പറഞ്ഞു .അനേകം വിശ്വാസികളും പങ്കെടുത്തു , തുടർന്ന് നേർച്ചവിളമ്പും നടത്തപ്പെട്ടു.ക്രമീകരണങ്ങൾക്ക് ട്രസ്റ്റീ റെനി ജോർജ്, സെക്രട്ടറി ,കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു .
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments