ഡബ്ലിനിലെ പൊതുഗതാഗത സംവിധാനങ്ങൾ കേന്ദ്രീകരിച്ച് ഗാർഡ നടത്തിയ പ്രത്യേക പരിശോധനയിൽ ഒമ്പത് പേർ അറസ്റ്റിലായി. ഓപ്പറേഷൻ സോൾ (Operation Saul) എന്ന പേരിൽ വ്യാഴാഴ്ച ഡബ്ലിൻ 7 മേഖലയിലാണ് തിരച്ചിൽ നടന്നത്. ലുവാസ് ഓപ്പറേറ്ററായ Transdev, ഡബ്ലിൻ ബസ്, നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ടാക്സി റെഗുലേഷൻ വിഭാഗം എന്നിവരുമായി സഹകരിച്ചായിരുന്നു ഗാർഡയുടെ ഈ നടപടി.
ലഹരിമരുന്ന് ഇടപാടുകൾ, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്ന സംശയത്തെത്തുടർന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ ഒമ്പത് പേരും പുരുഷന്മാരാണ്; ഇവർക്ക് 16 നും 50 നും ഇടയിലാണ് പ്രായം.
പൊതുഗതാഗത യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഇത്തരമൊരു സംയുക്ത പരിശോധന സംഘടിപ്പിച്ചത്.
അറസ്റ്റിലായവരിൽ അഞ്ച് പേർക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടുണ്ട്, ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ യൂത്ത് ഡൈവേഴ്‌ഷൻ പ്രോഗ്രാമിലേക്ക് നിർദ്ദേശിച്ചുകൊണ്ട് വിട്ടയച്ചു. ബാക്കിയുള്ള രണ്ട് പേരെ വെള്ളിയാഴ്ച ഡബ്ലിനിലെ ക്രിമിനൽ കോടതിയിൽ ഹാജരാക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments