അയര്‍ലണ്ടില്‍ വെറും 649 ട്രാഫിക് ഗാര്‍ഡകള്‍ മാത്രമാണ് റോഡ് സുരക്ഷയ്ക്കായി ഉള്ളതെന്ന് യൂറോപ്യന്‍ യൂണിയന്‍ ട്രാന്‍സ്‌പോര്‍ട്ട് എംഇപി ആയ Cynthia Ní Mhurchú. ഇത് തുടര്‍ന്നാല്‍ ഇയുവിന്റെ റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് ഒപ്പമെത്താന്‍ സാധിക്കാത്തവിധം അയര്‍ലണ്ട് പിന്നിലായിപ്പോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
2009-ല്‍ 1,046 ഗാര്‍ഡകളാണ് റോഡ് പൊലീസിങ്ങിനായി രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ വിവരാവകാശനിയമപ്രകാരം ഗാര്‍ഡയില്‍ നിന്നും കിട്ടിയ കണക്കനുസരിച്ച് 2026 മാര്‍ച്ചില്‍ വെറും 649 അംഗങ്ങള്‍ മാത്രമാണ് റോഡ് പൊലീസിങ്ങിനായി ലഭ്യമായിട്ടുള്ളതെന്ന് Cynthia വ്യക്തമാക്കി. രാജ്യത്തെ റോഡപകടമരണങ്ങള്‍ കുത്തനെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്.
2009-ന് ശേഷമിങ്ങോട്ട് രാജ്യത്തെ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും, എന്നാല്‍ അതിനനുസരിച്ച് ട്രാഫിക് ഗാര്‍ഡയുടെ എണ്ണത്തില്‍ വര്‍ദ്ധന വന്നിട്ടില്ലെന്നും Cynthia പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഈ വിഭാഗത്തിലെ ഗാര്‍ഡകളുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, ഉടന്‍ തന്നെ ആവശ്യമായ നടപടികളെടുത്തില്ലെങ്കില്‍ 2026-ല്‍ അയര്‍ലണ്ടിലെ റോഡപകടമരണങ്ങള്‍ മുമ്പില്ലാത്തവിധം ഉയരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പല വലിയ റൂറല്‍ ഏരിയകളിലും റോഡ് പൊലീസിങ് ഗാര്‍ഡകളുടെ എണ്ണം അപകടകരമാം വിധം കുറവാണ്. ഉദാഹരണമായി കെറിയില്‍ 21, ഡോണിഗാലില്‍ 22 എന്നിങ്ങനെയാണ് ട്രാഫിക്കില്‍ മാത്രമായി ജോലി ചെയ്യുന്ന ഗാര്‍ഡകളുടെ എണ്ണം. സ്ലൈഗോ, ലെയിട്രിം എന്നീ രണ്ട് പ്രദേശങ്ങള്‍ക്കുമായി ആകെ 14 പേരാണുള്ളത്- Cynthia വ്യക്തമാക്കി.
രാജ്യത്തെ വിവിധ ഗാര്‍ഡ ഡിവിഷനുകളും, അവിടെയുള്ള ട്രാഫിക് ഗാര്‍ഡ സേനാംഗങ്ങളുടെ എണ്ണവും ചുവടെ:
| Garda Division | Traffic gardaí numbers as of March 2026 |
| Clare Tipperary | 42 |
| Cork City | 29 |
| Cork County | 42 |
| DMR roads policing | 86 |
| DMR east | 9 |
| DMR north | 12 |
| DMR north central | 18 |
| DMR south | 16 |
| DMR South Central | 11 |
| DMR west | 12 |
| Donegal | 22 |
| Galway | 41 |
| Kerry | 21 |
| Kildare/Carlow | 36 |
| Laois/Offaly | 26 |
| Limerick | 34 |
| Louth Cavan Monaghan | 34 |
| Mayo, Roscommon, Longford | 41 |
| Meath Westmeath | 35 |
| Sligo Leitrim | 14 |
| Waterford Kilkenny | 34 |
| Wexford Wicklow | 34 |
| Total | 649 |
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments