ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ ഒ.വി.ബി.സ് നടത്തപ്പെട്ടു

By Rose Malayalam Desk

മലങ്കര ഓർത്തഡോൿസ് സഭയുടെ യു .കെ.യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ട് , ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ ഒ.വി.ബി.സ് നടത്തപ്പെട്ടു .2026 വർഷത്തെ ചിന്താവിഷയം ആയ ഉണർന്നിരിപ്പിൻ അനുഗ്രഹീതർ ആകാം (1 പത്രോസ് 5:8) ആസ്പദം ആക്കി ക്ലാസുകൾ നയിച്ചു.

മൂന്ന് ദിവസം ആയി നടന്ന ക്ലാസ്സുകളിൽ പാട്ടുകളും കഥകളും ,കളികളും നടത്തപ്പെട്ടു .കൂടാതെ മെഡിറ്റേഷൻ,ആക്ഷൻ സോങ്
, ചിത്രരചന , കളറിംഗ് തുടങ്ങിയവയും നടത്തപ്പെട്ടു.വിവിധങ്ങൾ ആയ കലാപരിപാടിയും നടന്നു.കുഞ്ഞുങ്ങളെ സ്വയംപര്യാപ്തതയിൽ ആക്കുവാൻ ഉള്ള പ്രത്യേകം ട്രെയിനിങ് കൊടുക്കുവാനും സാധിച്ചു .കുഞ്ഞുങ്ങൾക്ക് എല്ലാം പുതിയ ഒരു അനുഭവം ആയിരുന്നു .

തുടർന്ന് സ്‌നേഹവിരുന്നും നടന്നു.വികാരി ഫാദർ അനു മാത്യൂ , സൺ‌ഡേ സ്കൂൾ ഹെഡ്മിസ്ട്രസ്സ് കൃപ എലിസബത്ത് റെനി , അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ സച്ചിൻ സാജൻ, ഒ.വി.ബി.സ് കോ ഓർഡിനേറ്റർ ജൂലിയ സാറ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments