ഗാർഡയുടെ ഈസ്റ്റർ ഹോളിഡേ റോഡ് പരിശോധന; 48 മണിക്കൂറിനിടെ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടത് 1,400 പേർ

By Rose Malayalam Desk

രാജ്യത്ത് ഗാര്‍ഡയുടെ ഈസ്റ്റര്‍ ഹോളിഡേ റോഡ് സുരക്ഷാ പരിശോധന ആരംഭിച്ച് ആദ്യ 48 മണിക്കൂറിനുള്ളില്‍ അമിതവേഗതയില്‍ പോകുന്നതായി കണ്ടെത്തിയത് 1,400 ഡ്രൈവര്‍മാരെ. അതേസമയം 170-ഓളം ഡ്രൈവര്‍മാരാണ് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക എന്നീ കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തിയത്.

റോഡിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച ഗാര്‍ഡയുടെ പ്രത്യേക പരിശോധന ചൊവ്വാഴ്ച രാവിലെ 7 മണിക്കാണ് അവസാനിക്കുക.

ഇതിന് പുറമെ ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പതിവ് പരിശോധനകള്‍ക്ക് പുറമെ പലയിടത്തും പ്രത്യേക പരിശോധകളും നടത്തിവരുന്നുണ്ട്. ഇത്തരത്തില്‍ മദ്യമോ, മറ്റ് ലഹരികളോ ഉപയോഗിച്ച് വാഹനമോടിച്ചതിന് 66 പേരെ കൂടിയതായും ഗാര്‍ഡ അറിയിച്ചു.

റോഡുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായുള്ള ഈ പരിശ്രമത്തോട് എല്ലാവരും സഹകരിക്കണമെന്ന് ഗാര്‍ഡയും, റോഡ് സേഫ്റ്റി അതോറിറ്റിയും അഭ്യര്‍ത്ഥിച്ചു. കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരെ പ്രത്യേകം പരിഗണിച്ചുകൊണ്ട് ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments