കാത്തിരിപ്പിനൊടുവിൽ ഗോൾവേ സിറ്റി റിങ് റോഡിന് നിർമാണാനുമതി; കോറിബ് നദിക്ക് കുറുകെ 18 കി.മീ നീളുന്ന പദ്ധതിയുടെ ചെലവ് 1 ബില്യൺ

By Rose Malayalam Desk

20 വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗോള്‍വേ സിറ്റി റിങ് റോഡിന് നിര്‍മ്മാണാനുമതി. പ്ലാനിങ് കമ്മീഷന്റെ തീരുമാനത്തെ ഗോള്‍വേ കൗണ്ടി കൗണ്‍സില്‍, സിറ്റി കൗണ്‍സില്‍, ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ട് എന്നിവര്‍ സ്വാഗതം ചെയ്തു.

ഗോള്‍വേ സിറ്റി, കൗണ്ടി എന്നിവിടങ്ങളിലേയ്ക്കുള്ള ഗതാഗത സൗകര്യത്തിന്റെ പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ ഈ പ്രോജക്ടിന് സാധിക്കുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിച്ചതോടെ ഇനി റോഡിന്റെ രൂപകല്‍പ്പന, കോണ്‍ട്രാക്ട് മുതലായ നടപടികളിലേയ്ക്ക് കടക്കാവുന്നതാണ്.

നഗരത്തിന്റെ കിഴക്കുവശത്തുള്ള M6 മോട്ടോര്‍വേ മുതല്‍ പടിഞ്ഞാറന്‍ ഗ്രാമമായ Bearna വരെ 18 കിലോമീറ്റര്‍ നീളുന്നതാണ് ഗോള്‍വേ സിറ്റി റിങ് റോഡ് പ്രോജക്ട്. ഇതില്‍ കോറിബ് നദിക്ക് കുറുകെയുള്ള ഒരു പാലവും ഉള്‍പ്പെടും. പുതുക്കിയ നാഷണല്‍ ഡെവലപ്‌മെന്റ് പ്ലാന്‍ പ്രകാരം 1 ബില്യണിലധികം യൂറോ ആണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

മുമ്പ് പലവട്ടം പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും പലയിടത്തുനിന്നുമുള്ള എതിര്‍പ്പുകളും, പദ്ധതിയിലെ വീഴ്ചകളും കാരണം അനുമതി റദ്ദാക്കപ്പെടുകയായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments