അരൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ പോലീസ് കേസെടുത്തു. ഇന്നലെ വോട്ടെടുപ്പ് ദിവസം പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിനാണ് ഈ നടപടി.
പെരുമ്പളം ഗവ. സൗത്ത് എൽപി സ്‌കൂളിലെ ബൂത്തിൽ വൈകുന്നേരം ആറുമണിക്ക് ശേഷവും വോട്ടർമാർ വരി നിൽക്കുന്ന സമയത്താണ് സ്ഥാനാർഥി അവിടെ എത്തിയത്. എന്നാൽ സമയം കഴിഞ്ഞതിനാൽ സ്ഥാനാർഥിക്കോ മറ്റാർക്കെങ്കിലുമോ അകത്തേക്ക് പ്രവേശിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിലപാടെടുത്തു. തുടർന്ന്
മൂന്ന് മണിക്കൂറോളം കുത്തിയിരുന്ന് പ്രതിഷേധിച്ച ഷാനിമോൾ ഉസ്മാന്റെ നടപടി സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടാക്കി.
പിന്നീട് കളക്ടർ ഇടപെട്ട് നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിലാണ് ഷാനിമോൾ ഉസ്മാൻ, യു.ഡി.എഫ്. ചീഫ് ഇലക്ഷൻ ഏജന്റ് കെ. ഉമേശൻ, സി.പി.എം. എൽ.സി. സെക്രട്ടറി ഹർഷഹരൻ, മുൻ പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ എന്നിവരെ പോളിങ് സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണ് പോലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷാനിമോൾ ഉസ്മാന് പുറമേ, സ്ഥലത്ത് സംഘർഷമുണ്ടാക്കിയ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments