പ്രൊപ്പഗണ്ട സിനിമ എന്ന വിമർശനത്തിനിടെ ആർഎസ്എസ് ആസ്ഥാനത്തെത്തി ധുരന്ധർ നായകൻ രൺവീർ സിങ്

By Rose Malayalam Desk

‘ധുരന്ധര്‍-2’ പ്രൊപ്പഗണ്ട സിനിമയാണെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി നായകന്‍ രണ്‍വീര്‍ സിങ്. ആദ്യ ചിത്രമായ ധുരന്ധറിനെ പോലെ തന്നെ തീവ്ര വലതുപക്ഷവാദവും, തീവ്രരാജ്യസ്‌നേഹവും കുത്തിനിറച്ച്, ബിജെപിയെ സഹായിക്കാനെന്നവണ്ണം ഒരുക്കിയ സിനിമയാണ് ധുരന്ധര്‍ രണ്ടാം ഭാഗവും എന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് നായനായ രണ്‍വീര്‍ നാഗ്പൂരിലെ ആര്‍എസ്എസിന്റെ ആസ്ഥാനത്തെത്തിയത്. മാധ്യമങ്ങളെയൊന്നും അറിയിക്കാതെയായിരുന്നു സന്ദര്‍ശനം.

വെള്ളിയാഴ്ച വൈകിട്ടോടെ എത്തിയ രണ്‍വീര്‍, ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്ഗേവാറിന്റെ സ്മാരകവും ഹെഡ്ഗേവാര്‍ സ്മൃതി മന്ദിറും സന്ദര്‍ശിച്ചു. തുടര്‍ന്ന് മുന്‍ സര്‍സംഘ് ചാലക് എംഎസ് ഗോള്‍വാക്കറിനും രണ്‍വീര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ഒന്നരമണിക്കൂറോളം ഇവിടെ ചെലവഴിച്ച അദ്ദേഹം, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായും സംസാരിച്ചതായാണ് വിവരം. ശേഷം മുംബൈയിലേയ്ക്ക് മടങ്ങുകയും ചെയ്തു. കൂടിക്കാഴ്ചയെ കുറിച്ച് രണ്‍വീറോ, മോഹന്‍ ഭാഗവതോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍-2 ബോക്‌സ് ഓഫീസില്‍ 1,600 കോടി രൂപയലധികം നേടി വമ്പന്‍ സാമ്പത്തിക വിജയമായിട്ടുണ്ടെങ്കിലും, ഉള്ളടക്കം വലിയ രീതിയില്‍ വിമര്‍ശനത്തിന് പാത്രമായിരിക്കുകയാണ്. ഹിന്ദി സിനിമാ മേഖലയില്‍ നിന്നുപോലും നിരവധി പേര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments