ഇന്ധന വില പ്രതിഷേധം: സർക്കാർ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം ചേരുന്നു

By Rose Malayalam Desk

ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഇന്ധന വിലക്കയറ്റം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷ. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചകളിൽ ധാരണയിലെത്താൻ സാധിക്കാതെ വന്നതിനു പിന്നാലെ കൂടുന്ന അപൂർവ മന്ത്രിസഭാ യോഗം, പുതിയ നടപടികൾക്ക് അംഗീകാരം നൽകിയേക്കും. അങ്ങനെയെങ്കിൽ നാളെ സ്‌കൂളുകളും ഓഫീസുകളും മറ്റും തുറക്കുന്നതിനു മുമ്പ് പ്രതിഷേധക്കാരെയും വാഹനങ്ങളെയും റോഡിൽ നിന്നും മാറ്റാൻ പറ്റിയേക്കും.

പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇന്ന് ഗണ്യമായ പുരോഗതി പ്രതീക്ഷിക്കുന്നതായി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ് ഇന്നലെ രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇതിനായി ഓരോ മേഖലയുമായും സഹകരിച്ച് പ്രവർത്തിക്കാൻ സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗതം, കൃഷി, മത്സ്യബന്ധനം എന്നീ മേഖലകളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചകളിൽ ഇന്ധന സഹായ പാക്കേജിനെ സംബന്ധിച്ച് ഊർജ്ജിതമായ ചർച്ച നടന്നുവെന്നും ഹാരിസ് പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments