ബെൽഫാസ്റ്റിൽ നോമ്പുകാല ധ്യാനം മാർച്ച് 24, 25 തീയതികളിൽ

By Rose Malayalam Desk

ബെൽഫാസ്റ്റ്: സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ നോമ്പുകാല ധ്യാനം മാർച്ച് 24, 25 (ചൊവ്വ, ബുധൻ) തീയതികളിൽ ബെൽഫാസ്റ്റിലെ സെൻ്റ് ബെനെടെറ്റ് ദേവാലയത്തിൽ (St. Bernadette Church, Rosetta Road, Belfast BT6 0LU) നടക്കും. വൈകുന്നേരം 5.00 മണിക്ക് ആരംഭിക്കുന്ന ധ്യാന ശുശ്രൂഷകൾ പ്രശസ്ത ധ്യാനഗുരുവായ ഫാ. ജോസഫ് പുത്തൻപുരക്കൽ OFM Cap നയിക്കും.

ഇരുദിവസങ്ങളിലും വൈകുന്നേരം 5.00 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയും തുടർന്ന് രാത്രി 9.00 മണിവരെ ധ്യാന ശുശ്രൂഷകൾ ഉണ്ടായിരിക്കുകയും ചെയ്യും. കൂടാതെ, ആണ്ടുകുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കർത്താവായ യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കുന്ന വലിയ ആഴ്ചയിലേക്കുള്ള നോമ്പിന്റെ ആത്മാർത്ഥത ഉൾക്കൊണ്ട് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

ഈശോമിശിഹായുടെ പീഢാനുഭവവും കുരിശുമരണവും ഉത്ഥാനവും അനുസ്മരികുന്ന വലിയ ആഴ്ചയിലേക്കുള്ള ആത്മീയ ഒരുക്കമായി ഈ ധ്യാനത്തിൽ പങ്കുചേർന്ന് നോമ്പിന്റെ ചൈതന്യം ഉൾക്കൊണ്ട്, അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ചാപ്ലിന്മരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. അനീഷ് വഞ്ചിപ്പറയിൽ എന്നിവർ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW