അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പരാതികളുയര്‍ന്നത് Ryanair, Rathwood, Currys എന്നീ കമ്പനികളെ കുറിച്ചാണെന്ന് റിപ്പോര്‍ട്ട്. കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ (CCPC) റിപ്പോര്‍ട്ട് പ്രകാരം ഐറിഷ് വിമാനക്കമ്പനിയായ Ryanair-ന് മേല്‍ 593 പരാതികളാണ് പോയ വര്‍ഷം ഉണ്ടായത്. 565 പരാതികളാണ് കാര്‍ലോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗാര്‍ഡന്‍, ഔട്ട്‌ഡോര്‍ ഫര്‍ണ്ണിച്ചര്‍ കമ്പനിയായ Rathwood-ന് നേരെ ഉണ്ടായത്. യുകെ ആസ്ഥാനമായ ഇലക്ട്രിക്കല്‍ റീട്ടെയിലര്‍ Currys-ന് എതിരെ 445 പരാതികളും ഉയര്‍ന്നു.
ഇതില്‍ Rathwood-ന് എതിരെ 2024-ല്‍ ആകെ ലഭിച്ചിരുന്ന പരാതികള്‍ വെറും 24 എണ്ണമായിരുന്നു എന്നതാണ് ശ്രദ്ധേയം. നേരിട്ടും, ഓണ്‍ലൈനിലും വില്‍പ്പന നടത്തിവരുന്ന Rathwood, ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നതായി നേരത്തെ സമ്മതിച്ചിരുന്നു. റീഫണ്ടിനും കാലതാമസം നേരിട്ടുവരുന്നുണ്ടായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് Rathwood പ്രതികരിച്ചു. പ്രധാന സപ്ലയറെ നഷ്ടമാകുകയടക്കം നിരവധി പ്രതിസന്ധികളിലൂടെയാണ് തങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട പരാതികളുമായി തങ്ങളെ ബന്ധപ്പെടുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ കാര്യമായി വര്‍ദ്ധിച്ചതായും CCPC റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2024-നെ അപേക്ഷിച്ച് 14% പരാതികളാണ് 2025-ലേയ്ക്ക് എത്തുമ്പോള്‍ ലഭിച്ചത്. 2025-ല്‍ ഓണ്‍ലൈന്‍ പര്‍ച്ചേസുകളുമായി ബന്ധപ്പെട്ട് ലഭിച്ച ആകെ പരാതികള്‍ 9,802 ആണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments