കൗണ്ടി വെസ്റ്റ്മീത്തിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ലോട്ടോ വിജയി; ലഭിച്ചത് 1 മില്യന്റെ സമ്മാനം

By Rose Malayalam Desk

കൗണ്ടി വെസ്റ്റ്മീത്തിൽ നിന്നുള്ള ആൾ ഒരാഴ്ചയ്ക്കുള്ളിൽ ഇതേ കൗണ്ടിയിൽ നിന്നുള്ള രണ്ടാമത്തെ മില്യണയറായി മാറി. തിങ്കളാഴ്ചത്തെ ഡെയ്ലി മില്യൺ നറുക്കെടുപ്പിൽ ഒരു മില്യൺ യൂറോയാണ് ഈ ഭാഗ്യശാലി സ്വന്തമാക്കിയത്. അത്ലോണിലെ Unit 3/4 Monksland Retail Centre-ലുള്ള Supervalu സ്റ്റോറിൽ നിന്നെടുത്ത 2, 3, 5, 8, 12, 31 എന്നീ നമ്പറുകളും ബോണസ് നമ്പറായ 18-ഉം ആണ് തിങ്കളാഴ്ചത്തെ നറുക്കെടുപ്പിൽ വിജയിച്ചത്.

ഈ വിജയത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വെസ്റ്റ്മീത്തിലെ അത്ലോണിലെ തന്നെ Ballymahon Road-ലുള്ള ഒരു കടയിൽ നിന്നും ലോട്ടറിയെടുത്ത ഒരാൾക്ക് ലോട്ടോ പ്ലസ് 2-ൽ ഒരു മില്യൺ യൂറോ സമ്മാനം ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ തുടർച്ചയായി രണ്ട് മില്യണയർമാർ ഒരേ സ്ഥലത്ത് നിന്നുതന്നെ ഉണ്ടായി എന്നത് കൌതുകം ജനിപ്പിക്കുന്നതാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments