അയര്‍ലണ്ടില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ജനപിന്തുണ വ്യക്തമാക്കുന്ന സര്‍വേഫലം പുറത്ത്. ഏറ്റവും പുതിയ ബിസിനസ് പോസ്റ്റ്- റെഡ് സി പോള്‍ സര്‍വേ പ്രകാരം രാജ്യത്ത് ഏറ്റവുമധികം ജനപ്രീതിയുള്ളത് പ്രതിപക്ഷ പാര്‍ട്ടിയായ ഷിന്‍ ഫെയ്‌നിന് ആണ്. മുന്‍ സര്‍വേയെക്കാള്‍ ഒരു ശതമാനം വര്‍ദ്ധിച്ച് 24 ശതമാനമാണ് നിലവില്‍ മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിക്കുള്ള പിന്തുണ. പിന്തുണയില്‍ വലിയ കുറവോ നേട്ടമോ സംഭവിക്കാതെ ഏതാണ് ഒരു വര്‍ഷക്കാലമായി ഇതേ നിലയില്‍ തുടരുകയാണ് ഷിന്‍ ഫെയ്ന്‍.
ഭരണകക്ഷികളില്‍ ഒന്നായ ഫിനഗേല്‍ ആണ് 18 ശതമാനം പിന്തുണയോടെ രണ്ടാമത്. മുന്‍ സര്‍വേയിലും ഇതേ നിലയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള മറ്റൊരു ഭരണകക്ഷിയായ ഫിയനാ ഫാളിന്റെ പിന്തുണ കുറഞ്ഞ് 16 ശതമാനമായിട്ടുണ്ട്.
മറ്റ് ചെറുപാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം:
സോഷ്യല്‍ ഡെമോക്രാറ്റ്‌സ് – 8 ശതമാനം
ഗ്രീന്‍ പാര്‍ട്ടി – 3 ശതമാനം
പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് – 3 ശതമാനം
അതേസമയം സ്വതന്ത്രര്‍ക്കുള്ള പിന്തുണ 12 ശതമാനമാണ് എന്നത്, ചിലപ്പോഴെല്ലാം പാര്‍ട്ടികളെക്കാള്‍ ജനങ്ങള്‍ വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്നതിന്റെ തെളിവാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments