കോർക്ക് സിറോ-മലബാർ കമ്മ്യൂണിറ്റിയിൽ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 29 മുതൽ

By Rose Malayalam Desk

കോർക്ക്: കോർക്ക് സിറോ-മലബാർ കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 29-ന് ഓശാന ഞായറാഴ്ച ആരംഭിക്കും. Dennhy’s Cross ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് ഓശാന തിരുക്കർമ്മങ്ങളോടെയാണ് ധ്യാനപരിപാടികൾക്ക് തുടക്കമാകുന്നത്. പ്രശസ്ത ധ്യാനഗുരുവായ റവ. ഫാ. ജോസഫ് പുത്തൻപുരക്കൽ OFM Cap ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

തുടർന്ന് മാർച്ച് 30 (തിങ്കൾ), 31 (ചൊവ്വ) ദിവസങ്ങളിൽ വൈകുന്നേരം 5.00ന് വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയും അതിന് ശേഷം രാത്രി 9.00 മണിവരെ ധ്യാനശുശ്രൂഷകൾ നടക്കുകയും ചെയ്യും. ഈ ദിവസങ്ങളിൽ വിശ്വാസികൾക്ക് ആണ്ടുകുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കർത്താവായ യേശുക്രിസ്തുവിന്റെ പീഢാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവ അനുസ്മരിക്കുന്ന വിശുദ്ധ ആഴ്ചയിലേക്കുള്ള ആത്മീയ തയ്യാറെടുപ്പായി ഈ ധ്യാനത്തിൽ പങ്കുചേർന്ന് നോമ്പിന്റെയും പരിത്യാഗത്തിന്റെയും ആത്മസാരാംശം ഉൾക്കൊണ്ട് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ചാപ്ലൈൻ റവ. ഫാ. ജിൽസൺ കൊക്കണ്ടത്തിൽ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW