ഡബ്ലിനിൽ സ്ത്രീയെ ക്രൂരമായി അക്രമിച്ചതുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിൽ

By Rose Malayalam Desk

ഡബ്ലിനിലെ Clondalkin-ല്‍ സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. 30-കളില്‍ പ്രായമുള്ള രണ്ട് പുരുഷന്മാരെയും, ഒരു കൗമാരക്കാരനെയുമാണ് Clondalkin, Ballyfermot എന്നിവിടങ്ങളിലെ 19 വീടുകളില്‍ ഗാര്‍ഡ ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കിടെ മയക്കുമരുന്നുകള്‍, 2,000 യൂറോ, രണ്ട് ഇ-സ്‌കൂട്ടറുകള്‍, 13 ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയടക്കം ഏതാനും വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. വിവിധ യൂണിറ്റുകളില്‍ നിന്നായി 100-ഓളം ഗാര്‍ഡകളാണ് റെയ്ഡില്‍ പങ്കെടുത്തത്.

2025 നവംബറിലാണ് 40-കളില്‍ പ്രായമുള്ള അലക്‌സിസ് കാംപയന്‍ എന്ന സ്ത്രീക്ക് നേരെ വധശ്രമമുണ്ടായത്. ഇവര്‍ നിലവില്‍ ആശുപത്രിക്കിടക്കയില്‍ സുഖം പ്രാപിച്ചുവരികയാണ്.

Clondalkin-ലെ Oak Downs പ്രദേശത്ത് 2025 നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 9.30-നും 10.20-നും ഇടയില്‍ ഉണ്ടായിരുന്ന ആരെങ്കിലും കാംപയന്‍ ആക്രമിക്കപ്പെടുന്നതിന് ദൃക്‌സാക്ഷികളായിട്ടുണ്ടെങ്കില്‍ അവരും, ആക്രമണത്തിന്റെ വീഡിയോ, ഫോട്ടോ എന്നിവ ലഭ്യമായിട്ടുണ്ടെങ്കില്‍ അവരും തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്:
Clondalkin Garda Station – (01) 666 7600
Garda Confidential Line – 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments