നോർത്തേൺ അയർലണ്ടിലെ കൗണ്ടി ഡെറിയിലുള്ള Coleraine Grammar School-ൽ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ രാസവസ്തു ചോർച്ചയെത്തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 4.15-ഓടെയാണ് എർജൻസി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്.
ഈസ്റ്റർ അവധിയായതിനാൽ സംഭവസമയത്ത് വിദ്യാർത്ഥികൾ ആരും ഇവിടെ ഉണ്ടായിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂളിലെ ഒരു അടച്ചിട്ട മുറിയിൽ അപകടകരമായ വാതകങ്ങൾ പുറന്തള്ളപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ഇവിടെയുണ്ടായിരുന്ന മൂന്ന് ജീവനക്കാരോട് മുൻകരുതൽ നടപടിയുടെ ഭാഗമായി ആശുപത്രിയിൽ ചികിത്സ തേടാൻ നിർദ്ദേശിക്കുകയായിരുന്നു. ആംബുലൻസിലാണ് ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്.
നോർത്തേൺ അയർലണ്ട് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് (NIFRS) ആറ് ഫയർ എഞ്ചിനുകളുമായി സംഭവസ്ഥലത്ത് എത്തുകയും, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ശ്വസന സഹായികളും ഗ്യാസ് മോണിറ്ററിംഗ് ഉപകരണങ്ങളും ഉപയോഗിച്ച് വൈകിട്ട് 7.50-ഓടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തതു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments